അഭിനയ ചക്രവര്‍ത്തി സത്യന്റെയും, നിത്യഹരിത നായകന് പ്രേം നസീറിന്റെയും , ആക്ഷന്‍ കിംഗ് ജയനറെയും വേര്‍പാട് മലയാള സിനിമയ്ക്ക് വലിയ ശൂന്യതയായിരുന്നു സമ്മാനിച്ചത്. അവര്‍ക്ക് പിന്നാലെ വന്ന താര തലമുറകളെ മൂവരുടെയും സിംഹാസനത്തില്‍ അവരോധിക്കാന്‍ പല രീതിയിലുള്ള ശ്രമങ്ങളും അവകാശവാദങ്ങളും തര്‍ക്കങ്ങളും ചര്‍ച്ചകളും നടന്നിട്ടുണ്ട്. പക്ഷെ, സത്യന്- പ്രേം നസീര്‍- ജയന് ത്രിമൂര്‍ത്തികളുടെ സുവര്‍ണ്ണ സിംഹാസനം മലയാളസിനിമയില്‍ ഇന്നും ഒഴിഞ്ഞു കിടക്കുകയാണ് എന്നാണ് കാലത്തിന്റെ സാക്ഷിപത്രം .എന്നാല്‍, ‘മലയാള സിനിമയില്‍ വലിയ രീതിയില്‍ പ്രചാരണവും, മത്സരവും , പിടിയും വലിയുമെല്ലാം നടന്നത് ആക്ഷന്‍ ഹീറോ ജയന്റെ സിംഹാസത്തിന് വേണ്ടിയായിരുന്നു എന്നാണ് മമ്മൂട്ടി വ്യക്തമാക്കുന്നത് .’
അക്കാലത്ത് , ജയന്റെ സിംഹാസത്തിന് വേണ്ടി നമ്മുടെ സിനിമാരംഗത്ത് കുറെ പിടിയും വലിയും നടന്നിരുന്നു. പ്രത്യേകിച്ചും ഞങ്ങളുടെ പുതുതലമുറയിലെ നടന്മാര് ക്കിടയില്. ഐ .വി. ശശിയുടെ തുഷാരത്തില്‍ ജയന് വെച്ച വേഷത്തില്‍ രതീഷ് പകരക്കാരനായപ്പോള്‍ ‘ജയന്റെ സിംഹാസനം രതീഷിന്, രതീഷ് ഘോര സംഘട്ടനം പഠിക്കുന്നു എന്നൊക്കെയായിരുന്നു വലിയ രീതിയിലുള്ള പരസ്യ പ്രചരണം.