Categories: Current Affairs

ഇതും ഒരു അമ്മയുടെ മറ്റൊരു ക്രൂരത

അമ്മമാർ പിശാചുക്കൾ ആകുന്ന കാഴ്ചയാണ് ഇന്ന് കേരളത്തിൽ കണ്ടു വരുന്നത്. കാമുകന് വേണ്ടി മക്കൾക്ക് വിഷം നൽകിയും തലക്കടിച്ചും കൊലപ്പെടുത്തുന്ന അമ്മമാരുടെ എണ്ണം കൂടി വരുകയാണ്. വഴിവിട്ട് രീതിയിൽ നടന്നു ഒടുക്കം പ്രസവിച്ചതിനു ശേഷം കുഞ്ഞിനെ കുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കുന്നവരുടെ എന്നതിനും കുറവൊന്നുമില്ല. അമ്മമാരുടെ പല ക്രൂരതകൾക്ക് കേരളം സാക്ഷിയാകുകയാണെങ്കിലും പ്രസവിച്ചയുടൻ കുഞ്ഞിനെ കനാലിൽ എറിഞ്ഞ ‘അമ്മ ഇവർക്കെല്ലാം ഒരു അൽഭുതം തന്നെയാണ്. 

തിരുവനന്തപുരത്ത് കനാലില്‍ നിന്നുമാന് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ബാലരാമപുരം വഴിമുക്ക് പച്ചികോട് ചാനലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ കുളിച്ചു കൊണ്ടിരുന്ന യുവാക്കളാണ് കനാലിൽ ഒഴുകി നടന്ന നിലയിൽ മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ തന്നെ ഇവര്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. ജനിച്ചയുടനെ തന്നെ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ശരീരത്തില്‍നിന്നും രക്തം ഒഴുകിയ നിലയിലായിരുന്നു മൃതദേഹം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി….

Devika Rahul