Categories: Current Affairs

ഇതൊന്നും ഒരു അധികാരികളും കാണില്ല. കാരണം എല്ലാവരും തിരഞ്ഞെടുപ്പിന് പുറകെയാണ്

അധികാരികൾ എല്ലാം ഇപ്പോൾ തിരഞ്ഞെടുപ്പിന്റെ പിന്നാലെയാണ്. അത് കൊണ്ട് തന്നെ നാട്ടിലെ പ്രശ്നങ്ങൾ കാണാൻ ഇവർക്കും സമയവും ഇല്ല. കായംകുളം, ദേവികുളങ്ങര പഞ്ചായത്തിലെ കൂട്ടംവാതുക്കല്‍ കടവിലെ മാലിന്യക്കൂമ്പാരം  മൂലം ദുരിതം അനുഭവിക്കുകയാണ് പ്രദേശവാസികൾ. കായലിന്റെ തീരത്ത് വൻതോതിൽ പ്ലാസ്റ്റിക് വസ്തുക്കൾ നിക്ഷേപിക്കുന്നത് മൂലം ഗുരുതരമായ പരിസ്ഥിതിപ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. കൂടാതെ ഇറച്ചിക്കടകളിലെ അവശിഷ്ടങ്ങളും വീടുകളിലെ മാലിന്യങ്ങളും ഇവിടെ തന്നെയാണ് നിക്ഷേപിക്കുന്നത്.

പ്രദേശവാസികൾ തന്നെ കായൽത്തീരത്ത് മദ്യപിച്ചിട്ട് പ്ലാസ്റ്റിക് കുപ്പികളും മദ്യകുപ്പികളും ഭക്ഷണപ്പൊതികളും കായലിലേക്കാണ് നിക്ഷേപിക്കുന്നത്. കൂടാതെ ഇറച്ചിക്കടകളിലെ അവശിഷ്ടങ്ങളും വീടുകളിലെ മാലിന്യങ്ങളും ഇവിടെ തന്നെയാണ് നിക്ഷേപിക്കുന്നത്. ഇതാണ് കരയിലേക്ക് അടിഞ്ഞു മാലിന്യകൂമ്പാരമായി മാറിയിരിക്കുന്നത്. കൂടാതെ ഇറച്ചിക്കടകളിലെ അവശിഷ്ടങ്ങളും വീടുകളിലെ മാലിന്യങ്ങളും ഇവിടെ തന്നെയാണ് നിക്ഷേപിക്കുന്നത്. മാത്രവുമല്ല ഇതിൽ നിന്നും പുറത്ത് വരുന്ന രൂക്ഷ ഗന്ധം ശ്വസിച്ചാണ് പ്രദേശ വാസികൾ കഴിയുന്നത്. നിരവധിപ്പേരാണ് കായലുകളിൽ നിന്നുമുള്ള മൽസ്യസമ്പത്തിനെ ആശ്രയിച്ചു ജീവിക്കുന്നത്. ഈ അനധികൃതമായ മാലിന്യ നിക്ഷേപം മൂലം ഇത്തരക്കാരുടെ ജീവിതമാണ് കൂടുതൽ മോശമായിക്കൊണ്ടിരിക്കുന്നത്.

ഇനിയെങ്കിലും ഇതിനെതിരെ നടപടി കൈകൊള്ളണമെന്നാണ് അധികൃതരോട് പ്രദേശവാസികൾക്ക് പറയാനുള്ളത്.

Devika Rahul