ഇത് യതിയോ? പുരാണകഥയിലെ കൽക്കിയോ? സത്യാവസ്ഥ അറിയാൻ വിദേശ ശാസ്ത്രജ്ഞരും രംഗത്ത്.

നേപ്പാളിലെ മക്കാളു ബേസ് ക്യാമ്ബിനു സമീപം യതിയുടെന്നു സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയതായി ഇന്ത്യൻ സൈന്യം ട്വിറ്റ് ചെയ്തിരുന്നു. കരസേനയുടെ പര്‍വതാരോഹണ സംഘമാണ് യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. എന്നാൽ ഹിന്ദു ആചാര പ്രകാരം മഹാവിഷ്ണുവിന്റെ അവസാന അവതാരമായ…

നേപ്പാളിലെ മക്കാളു ബേസ് ക്യാമ്ബിനു സമീപം യതിയുടെന്നു സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയതായി ഇന്ത്യൻ സൈന്യം ട്വിറ്റ് ചെയ്തിരുന്നു. കരസേനയുടെ പര്‍വതാരോഹണ സംഘമാണ് യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. എന്നാൽ ഹിന്ദു ആചാര പ്രകാരം മഹാവിഷ്ണുവിന്റെ അവസാന അവതാരമായ കൽക്കിയും ഈ പ്രദേശത്തായാണ് വസിക്കുന്നെതെന്നാണ് ഹിന്ദു വിശ്വാസികൾ വിശ്വസിക്കുന്നത്. അത് കൊണ്ട് തന്നെ ഈ കാൽപ്പാടുകൾ കൽക്കിയുടേതാണെന്നാണ് അവരുടെ അവകാശ വാദവും. ഹിന്ദു വിശ്വാസപ്രകാരം മനുഷ്യർ തമ്മിലുള്ള യുദ്ധം ലോകാവസാനത്തിൽ എത്തുമ്പോഴാണ് കൽക്കി അവതരിക്കുക്ക. അത് കൊണ്ട് തന്നെ ലോകാവസാനം അടുക്കാറായെന്നും വാദിക്കുന്നവർ ഉണ്ട്.

2019 ഏപ്രില്‍ ഒമ്ബതിനാണ് സംഘം കാല്‍പാടുകള്‍ കണ്ടെത്തിയത്. മഞ്ഞില്‍ പതിഞ്ഞ ഒരു കാല്‍പാദത്തിന്റെ മാത്രം ചിത്രമാണ് കരസേന ട്വിറ്ററില്‍ പങ്കുവെച്ചിരുക്കുന്നത്. സന്യാസി ശ്രേഷ്ഠന്മാര്‍ തന്നെ ഹിമാലയത്തിലെ ഒരു രഹസ്യ നഗരത്തെക്കുറിച്ച്‌ പറയുന്നുണ്ട്. സാറ്റ് ലൈറ്റുകള്‍ക്കുള്‍പ്പെടെ മനുഷ്യന്റെ സകല കണ്ടു പിടുത്തങ്ങള്‍ക്കും അപ്പുറം ഉള്ള ഒരു നഗരമായാണ് സന്യാസിമാര്‍ ഇതിനെ വിലയിരുത്തുന്നത്. വളരെ പ്രാദാന്യത്തോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

മഞ്ഞിൽ വസിക്കുന്ന പകുതി മൃഗത്തിന്റെയും പകുതി മനുഷ്യന്റെയും രൂപമുള്ള ഭീകര ജീവിയാണ് യതി. യതിയുടേതായി സംശയിക്കുന്ന കാൽപ്പാടുകളാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഹിമാലയത്തില്‍ പര്യവേഷണം നടത്തിയ ബ്രിട്ടിഷുകാരില്‍ ചിലര്‍ യതിയെ കണ്ടതായി മുന്‍പ് അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ അവക്കൊന്നും വേണ്ടത്ര തെളിവുകൾ ഇല്ലാതിരുന്നത് കൊണ്ട് അവയെല്ലാം ഒരു സങ്കല്പികമാണെന്നായിരുന്നു നിഗമനം.

യഥാർത്ഥത്തിൽ യതി തന്നെയാണോ കൽക്കി എന്ന ചോദ്യത്തിനുള്ള ഉത്തരം ഇത് വരെ കണ്ടെത്തനായില്ല.