ഇന്ത്യയിൽ 500,1000 രൂപ നോട്ടുകള്‍ നിരോധിച്ചു….!!!, നാളെമുതൽ നോട്ടുകള്‍ക്ക് കടലാസിന്‍റെ വില….!!!

ഇന്ന് അര്‍ധരാത്രി മുതല്‍ 500, 1000 രൂപ നോട്ടുകള്‍ അസാധു. പ്രഖ്യാപനം നടത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദി. തീരുമാനം കള്ളപ്പണവും കള്ളനോട്ടും തടയാനുള്ള നടപടിയുടെ ഭാഗം. ഭീകരര്‍ക്ക് പണം വരുന്നത് പാകിസ്ഥാനില്‍ നിന്നാണ്, കള്ളനോട്ട് ഒഴുക്കി…

ഇന്ന് അര്‍ധരാത്രി മുതല്‍ 500, 1000 രൂപ നോട്ടുകള്‍ അസാധു. പ്രഖ്യാപനം നടത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദി. തീരുമാനം കള്ളപ്പണവും കള്ളനോട്ടും തടയാനുള്ള നടപടിയുടെ ഭാഗം. ഭീകരര്‍ക്ക് പണം വരുന്നത് പാകിസ്ഥാനില്‍ നിന്നാണ്, കള്ളനോട്ട് ഒഴുക്കി പാകിസ്ഥാന്‍ ഇന്ത്യയെ പ്രതിസന്ധിയിലാക്കാന്‍ ശ്രമിക്കുന്നു.

money_rupee6_760x400

ഇത് ഒഴിവാക്കാനാണ് സുപ്രധാന തീരുമാനം. നഷ്ടമുണ്ടാകാതിരിക്കാൻ നടപടിയുണ്ടാകും. പണം നഷ്ടപ്പെടുമെന്ന ഭയം വേണ്ടെന്ന് പ്രധാനമന്ത്രി. എടി.എമ്മിനും നിയന്ത്രണം. എടി.എമ്മിൽ നിന്നും 11-മത്തെ തീയതി വരെ പിൻവലിക്കാവുന്നത് 2000 രൂപ വരെ മാത്രം.  രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥയ്ക്കു തുല്യമായ അവസ്ഥ. മരുന്നിന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റോടെ 500, 1000 നോട്ടുകള്‍ ഉപയോഗിക്കാം.

ഇപ്പോള്‍ കൈയ്യിലുള്ള പണം ഉപയോഗിച്ച് ട്രെയിന്‍ടിക്കറ്റ്, ബസ്ടിക്കറ്റ്, പ്ലെയിന്‍ ടിക്കറ്റ് എന്നിവ എടുക്കാം. പെട്രോള്‍ പമ്പുകളില്‍ അഞ്ഞൂറ് ഉപയോഗിക്കാം എങ്കിലും അതിന്‍റെ കൃത്യമായ റെക്കോഡ്  അവര്‍ സൂക്ഷിക്കണം. അതേ സമയം ആശുപത്രികളില്‍ 1000,500 നോട്ടുകള്‍ ഉപയോഗിക്കാം. അതേ സമയം ഇപ്പോള്‍ നിരോധിച്ച് 500 നോട്ടുകള്‍ക്ക് പകരം പുതിയ കളറിലുള്ള നോട്ട് ഇറക്കും. അതേ സമയം 2000ത്തിന്‍റെ പുതിയ നോട്ട് ഇറക്കും.

പഴയ നോട്ടുകള്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ മാറ്റിയെടുക്കാം. ബാങ്കിലും പോസ്റ്റ് ഓഫീസിലും മാറ്റിയെടുക്കാം. പണം നഷ്ടമാകുമെന്ന് ആര്‍ക്കും ഭയം വേണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഡിസംബര്‍ 30 നുള്ളില്‍ മാറ്റിയെടുക്കാന്‍ കഴിയാത്തവര്‍ക്കും സഹായം നൽകുമെന്ന് മോദി അറിയിച്ചു. ഇത്തരക്കാര്‍ക്ക് പ്രാദേശിക ആര്‍ബിഐ ഓഫീസുകളെ സമീപിക്കാം.