ഉറ്റ സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത ലോട്ടറിക്ക് 65 ലക്ഷം സമ്മാനം, പക്ഷെ ഒരാള്‍ ലോട്ടറിയുമായി മുങ്ങി

കഴിഞ്ഞ തിങ്കളാഴ്ച കുഞ്ചിത്തണ്ണിയില്‍ നിന്ന് 30 രൂപ മുടക്കി ഹരികൃഷ്ണനും അയല്‍വാസി സാബുവും ചേര്‍ന്നാണ് ലോട്ടറി വാങ്ങിയത്. 65 ലക്ഷം രൂപ സമ്മാനമടിച്ചത്  ഇവര്‍ വാങ്ങിയ കേരള ലോട്ടറിയുടെ വിന്‍ വിന്‍ ടിക്കറ്റിന് ആണ്.  ഹരികൃഷ്ണന്റെ കയ്യിലായിരുന്നു ഈ സമയം  ലോട്ടറി…

കഴിഞ്ഞ തിങ്കളാഴ്ച കുഞ്ചിത്തണ്ണിയില്‍ നിന്ന് 30 രൂപ മുടക്കി ഹരികൃഷ്ണനും അയല്‍വാസി സാബുവും ചേര്‍ന്നാണ് ലോട്ടറി വാങ്ങിയത്. 65 ലക്ഷം രൂപ സമ്മാനമടിച്ചത്  ഇവര്‍ വാങ്ങിയ കേരള ലോട്ടറിയുടെ വിന്‍ വിന്‍ ടിക്കറ്റിന് ആണ്.  ഹരികൃഷ്ണന്റെ കയ്യിലായിരുന്നു ഈ സമയം  ലോട്ടറി ടിക്കറ്റ്.

ബ്ലോക്ക് പഞ്ചായത്ത് അംഗം സി. നെല്‍സനെയും  സാബുവിനെയും കൂട്ടി പിറ്റേന്ന് ഹരികൃഷ്ണന്‍ എസ്ബിഐ ശാഖയിലെത്തി.  ഇരുവരുടെയും പേരില്‍ ജോയിന്റ് അക്കൗണ്ട് എടുക്കണമെന്നും പിറ്റേന്ന് വരണമെന്നും ബാങ്ക് അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു.

ഹരികൃഷ്ണന്‍ തന്റെ കൈവശമുണ്ടായിരുന്ന ടിക്കറ്റ് ബാങ്കിലെത്തിയതിന് ശേഷം സാബുവിനെ ഏല്‍പ്പിച്ചിരുന്നു. അടുത്ത ദിവസം ബാങ്കില്‍ പോകാന്‍ നോക്കുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വീടും പൂട്ടി സാബു സ്ഥലം വിട്ടിരുന്നു. തു സംബന്ധിച്ച് ഡിവൈഎസ്പിക്ക് പരാതി നല്‍കിയത് അങ്ങനെയാണ്.

സാബു വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത് തനിച്ച് ആയിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാളുടെ സ്വദേശമോ വിലാസമോ ഹരികൃഷ്ണന് അറിയില്ല.