Categories: Current Affairs

എത്ര പറഞ്ഞാലും കേൾക്കില്ല. ഒടുക്കം അനുഭവത്തിൽ വരുമ്പഴേ പടിക്കു

ഇയർഫോണിൽ ഒരു നിശ്ചിത വോളിയത്തിൽ കൂടുതൽ വെച്ചാൽ ഇതുപോലുള്ള അപകടങ്ങൾക്ക് സാധ്യത 99 ശതമാനമാണ്. പലപ്പോഴും നാം ശ്രദിക്കാത്ത ഒരു കാര്യമാണ്, ഫോണിൽ വോളിയം കൂട്ടുമ്പോൾ വോളിയം 60 ശതമാനം മുകളിൽ എന്തുമ്പോൾ ഒരു മെസ്സേജ് തെളിയാറുണ്ട്. ഇനിയും വോളിയം കൂട്ടിയാൽ ചെവിക്ക് തകരാർ ഉണ്ടാവാം എന്ന്. നിഭാഗ്യവശാൽ 90 ശതമാനം ആൾക്കാരും അത് അവഗണിച്ചു ഫുൾ വോളിയത്തിൽ തന്നെ പാട്ട് കേൾക്കും. പുതിയതരം ഇയർഫോണിൽ കൂടുതലും ചെവി അടഞ്ഞു ഇരിക്കുന്ന ബഡ്ഡുകളാണ് ഉപയോഗിക്കുന്നത്. അതുമൂലം പുറത്തേക്ക് ഒരു തുള്ളിപോലും സൗണ്ട് പോകാതെ ചെവിയിലേക്ക് തന്നെ തുളച്ചു കയറുന്നു.

സ്ഥിരമായി ഫുൾ വോളിയത്തിൽ കേൾക്കുമ്പോൾ ചെവിയിലെ സൂഷ്മ രശ്മികളിൽ തുള വീഴുകയോ പൊട്ടുകയോ ചെയ്യാം ( നിങ്ങളിൽ പലരും ശ്രദ്ധിച്ചിട്ടുണ്ടാവും സ്‌പീകറുകൾക്കും മൈക്ക്‌ കൾക്കും ഒക്കെ ഒരു ചെറിയ വല പോലുള്ള ആവരണം ഉണ്ടാവും. അത് ശബ്ദത്തെ ഫിൽറ്റർ ചെയ്ത് നല്ല ഇമ്പമുള്ളതും സുന്ദരവുമാക്കുന്നു. അതിൽ നിന്ന് ആ വല എടുത്തു മാറ്റിയാൽ അൽപ്പം ആലോസരത്തോടെ ഉള്ള ശബ്ദമാവും വരിക) നമ്മുടെ ചെവിയിലും ഇതുപോലുള്ള ഒരു വല ഉണ്ടാവും. അതിന് കേടുപാടുകൾ സംഭവിച്ചാൽ ഒരു വണ്ടിയിൽ നിന്ന് കേൾക്കുന്ന ഹോണിന്റെ ശബ്ദം പോലും നമുക്ക് അസ്വസ്ഥമായി തോന്നും. ചിലർക്ക് കേൾവിക്കുറവും ഉണ്ടാവാറുണ്ട്.

Devika Rahul