എന്‍റെ കുഞ്ഞിന് കണ്ണാടിയില്‍ നോക്കാന്‍ ഭയമാണ്. കാന്‍സര്‍ അവളുടെ മനസിനെയും ശരീരത്തെയും പോള്ളിക്കുകയാണ്

കാറ്റും വെളിച്ചവും കടന്നു വരാത്ത നാലു ചുമരുകൾക്കുള്ളിൽ വേദന തിന്ന് ജീവിക്കുന്ന കുറച്ച് ആത്മാക്കൾ മാത്രമേ അവിടുള്ളൂ. ഒരു നിലക്കണ്ണാടി പോലും അവിടില്ല. കണ്ണാടിയിൽ മുഖം നോക്കാൻ ധൈര്യമില്ലാത്ത ഒരു പൈതലിനെ കാണാം.  വിധി സമ്മാനിച്ച വേദനയും…

കാറ്റും വെളിച്ചവും കടന്നു വരാത്ത നാലു ചുമരുകൾക്കുള്ളിൽ വേദന തിന്ന് ജീവിക്കുന്ന കുറച്ച് ആത്മാക്കൾ മാത്രമേ അവിടുള്ളൂ. ഒരു നിലക്കണ്ണാടി പോലും അവിടില്ല. കണ്ണാടിയിൽ മുഖം നോക്കാൻ ധൈര്യമില്ലാത്ത ഒരു പൈതലിനെ കാണാം.  വിധി സമ്മാനിച്ച വേദനയും പേറി ജീവിക്കുന്ന പതിമൂന്ന്കാരി. അവളുടെ പേര് വഫാ..

ഷോ കേയ്സില‍ുള്ള 13കാരി വഫയുടെ പ്രസരിപ്പുള്ള പഴയ ചിത്രത്തിലേക്ക് കണ്ണോടിച്ചാൽ മതി. ഇന്നവൾ അനുഭവിക്കുന്ന വേദനയുടെ ആഴവും പരപ്പും എത്രയെന്ന് മനസിലാക്കാം. കുറച്ചു നാളുകൾക്ക് മുമ്പ് വരെ സന്തോഷം കളിയാടിയിടുന്ന് വീടായിരുന്നു അത്. എന്നാൽ വിധി സമ്മാനിച്ച വേദനയുടെ കടലാഴം ആ കുടുംബത്തെ ഒന്നാകെ ഉലച്ചു.

ജീവനെടുക്കാൻ പോന്ന ചർമ്മാർബുദത്തിന്റെ ആരംഭദശയായിരുന്നുവത്രേ അവൾക്ക്. വഫയുടെ കുഞ്ഞ് സഹോദരന്റെ ജീവനെടുത്ത അതേ അസുഖം. തൊലിപ്പുറത്തെ കറുത്ത പാടുകളിൽ നിന്നുമായിരുന്നു തുടക്കം. അസ്വാഭാവികമായി ഒന്നു തോന്നിയില്ലെങ്കിലും ഉപ്പ അബ്ദുലും ഉമ്മ നസീറയും അവളേയും കൊണ്ട് ആശുപത്രിയിലേക്കോടി.

പതിയെ പതിയെ വേദനയുടെ വേരുകൾ വൃക്കയിലേക്ക് പടർന്നു. തൊലി വലിച്ചുരിയുമാറുള്ള വേദനയായിരുന്നു പിന്നെ അവളെ കാത്തിരുന്നത്. ഒന്നിരിക്കാനാകില്ല. ശരീരം നേരാം വണ്ണം അനക്കാനാകില്ല. വിപരീതമായി എന്തെങ്കിലും സംഭവിച്ചാലോ ഉയിർ പറിച്ചെറിയുന്ന വേദനയായിരുക്കും. പ്രതീക്ഷകൾ അസ്തമിച്ച  ഈ നിർദ്ധന കുടുംബം ഉറ്റുനോക്കുന്നത് കരുണക്കായി.