Categories: Current Affairs

എന്റെ യാത്ര അവസാനിച്ചിട്ടില്ല ,എനിക്ക് ഇനിയും യാത്ര തുടരണം…

കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് തനിക്ക് അര്‍ബ്ബുദരോഗമുണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞത്. അതും രോഗം ഏതാണ്ട് തീവ്രതയിലെത്തിയ ശേഷം. ഏറെ വിഷമഘട്ടം കഴിഞ്ഞ കീമോതൊറാപ്പി പൂര്‍ത്തിയായതിനാല്‍ ഇനി തുടര്‍ചെക്കപ്പുകള്‍ക്കായി മാത്രം ന്യുയോര്‍ക്കിലെ ആശുപത്രിയിലേക്ക് പോയാല്‍ മതിയാകും. രോഗത്തെ അവര്‍ ഏതാണ്ട്് അതിജീവിച്ചു ആത്മവിശ്വാസത്തോടെ രോഗത്തെ നേരിട്ട നടി അര്‍ബ്ബുദത്തിനെതിരായ പോരാട്ടത്തിലെ ആത്മവിശ്വാസംതുളുമ്പുന്ന മുഖമായി മാറുന്നു. അര്‍ബുദത്തോട് ആറുമാസത്തോളം നീണ്ട ശക്തമായ പോരാട്ടമാണ് അവര്‍ നടത്തിയത്. ജീവിതത്തിലെ വിഷമഘട്ടത്തെ കുറിച്ച് 43കാരിയായ താരം കഴിഞ്ഞദിവസം മാധ്യമങ്ങളോട് മനസ് തുറന്നു.

ഭയം എന്നതിന് ഇനി എന്റെ ജീവിതത്തിൽ ഒര് സ്ഥാനവുമില്ല.മഹാരാഷ്ട്രയില്‍ നിന്നുള്ള മധ്യവര്‍ഗ കുടുംബാംഗമായ എനിക്ക് സിനിമാലോകം അത് വളരെ വലുതായിരുന്നു.എന്റെ കൊടുംബങ്ങൾക്ക് അത് വളരെ ഏറെ വിഷമകരമായിരുന്നു.പക്ഷേ അന്ന് എനിക്ക് ആ തീരുമാനം എടുക്കാൻ ഒര് തരത്തിലുള്ള മടിയും ഉണ്ടായിരുന്നില്ല.പിന്നീട് കുട്ടികൾ ഉണ്ടായപ്പോൾ കുട്ടികളെ കുറിച്ചുള്ള ആശങ്കകൾ ആയിരുന്നു.എന്നാല്‍ ഞാൻരോഗത്തിനുമുന്നിൽ അടിമയായപ്പോൾ രോഗത്തെ അതിജീവിക്കാനുള്ള യുദ്ധത്തില്‍ എനിക്ക് ഭയം വീണ്ടും നഷ്ടപ്പെട്ടു.എന്റെ യാത്ര അവസാനിച്ചിട്ടില്ല എനിക്ക് ഇനിയും യാത്ര തുടരണം.ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നതു തന്നെയല്ലേ വലിയകാര്യം. ലോകത്തോട് എനിക്ക് ഇനിയും പൂര്‍ണമായി നന്ദി പറയാനായിട്ടില്ല. നിര്‍മാതാവും സംവിധായകനുമായ ഭര്‍ത്താവ് ഗോള്‍ഡി ബെഹ്ലും മകന്‍ രണ്‍വീറും പകര്‍ന്നുതന്ന കരുത്താണ് എന്നെ ഇവിടം വരെ എത്തിച്ചതെന്നും അവര്‍ പറഞ്ഞു.

Devika Rahul