ഐഫോണ്‍ ബാറ്ററി ഒറിജിനലാണോയെന്ന് കടിച്ചുനോക്കിയ യുവാവിന് പിന്നീട് സംഭവിച്ചത് ആരെയും ഞെട്ടിക്കുന്നത് : വീഡിയോ കാണാം !

പ്രായഭേദമന്യേ എല്ലാവരും ഇപ്പോൾ ഐഫോണിന്റ പിറകെയാണ്.   ഐഫോണ്‍ ബാറ്ററി ഒറിജിനലാണോ എന്ന് പരിശോധിക്കാന്‍ കടിച്ചുനോക്കിയ യുവാവിന്റെ കൈയില്‍ നിന്നും ഫോണ്‍ പൊട്ടിത്തെറിക്കുന്നതിന്റെ അപകടവീഡിയോ വൈറലായി മാറുന്നു. ആര്‍ക്കും പരിക്കുകളൊന്നും പറ്റിയിട്ടില്ല. ഫോണ്‍ വാങ്ങാനായി ഒരു…

പ്രായഭേദമന്യേ എല്ലാവരും ഇപ്പോൾ ഐഫോണിന്റ പിറകെയാണ്.   ഐഫോണ്‍ ബാറ്ററി ഒറിജിനലാണോ എന്ന് പരിശോധിക്കാന്‍ കടിച്ചുനോക്കിയ യുവാവിന്റെ കൈയില്‍ നിന്നും ഫോണ്‍ പൊട്ടിത്തെറിക്കുന്നതിന്റെ അപകടവീഡിയോ വൈറലായി മാറുന്നു. ആര്‍ക്കും പരിക്കുകളൊന്നും പറ്റിയിട്ടില്ല. ഫോണ്‍ വാങ്ങാനായി ഒരു യുവതിയ്‌ക്കൊപ്പം വന്ന യുവാവ് ഐഫോണിലെ ബാറ്ററി ഒറിജിനല്‍ തന്നെയാണോ എന്ന് പരിശോധിക്കുവാനായി കടിച്ചു. എന്നാല്‍ വായില്‍ നിന്നും പുറത്തെടുത്തയുടന്‍ ബാറ്ററി അദ്ദേഹത്തിന്റെ കൈയിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.

ചൈനയിലെ ഒരു ഇലക്ട്രോണിക്‌സ് മാര്‍ക്കറ്റിലാണ് സംഭവം. ചൈനയില്‍ ഇലക്‌ട്രോണിക്‌സ് മാര്‍ക്കറ്റുകളില്‍ മൊബൈല്‍ ഫോണ്‍ വില്‍ക്കുന്നവര്‍ ഫോണിന്റെ ഒറിജല്‍ മാറ്റി നിലവാരമില്ലാത്ത ബാറ്ററി ഇട്ടുനല്‍കുക പതിവാണ്. അതുകൊണ്ട് ബാറ്ററി നന്നായി പരിശോധിച്ച ശേഷം മാത്രമെ ആളുകള്‍ മൊബൈല്‍ ഫോണ്‍ വാങ്ങാറുള്ളൂ. കടയില്‍ പുകപടലം നിറയുന്നതും അവിടെയുണ്ടായിരുന്നവര്‍ ഇത് കണ്ട് അമ്പരക്കുന്നതും ദൃശ്യങ്ങളില്‍ കാണാവുന്നതാണ്. അതേസമയം ബാറ്ററി പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമല്ല.

https://youtu.be/MGFVQKIGcFk

സെബര്‍ ലോകത്ത് ജീവിക്കുന്നവരാണ് ഇന്ന് ലോകത്തുള്ളത് അവര്‍ പോലും അറിയാതെ വരുന്ന ചിലരോഗങ്ങള്‍ “സൈബര്‍ വലയിലെ രോഗബാധകള്‍”
അരുണ്‍ അശോകന്‍ എഴുതുന്ന പരമ്ബര ആരംഭിക്കുന്നു. മൊബൈല്‍ കയ്യിലില്ലാത്ത ഒരു ദിനത്തെക്കുറിച്ച്‌ ആലോചിക്കൂ, എന്തെങ്കിലും അസ്വസ്ഥത തോന്നുന്നുണ്ടോ, എങ്കില്‍ ചിലപ്പോള്‍ നിങ്ങളില്‍ ഒരു രോഗി ഒളിഞ്ഞിരിപ്പുണ്ട് നോമോഫോബിയെക്കുറിച്ച്‌ ആദ്യം

 തുവരെ അധികമാരും കടന്നുപോയിട്ടില്ലാത്ത സൈബര്‍ ഇടനാഴികളിലൂടെയുള്ള യാത്രയായിരുന്നു. ഒരു സൈറ്റില്‍ നിന്ന് മറ്റൊന്നിലേക്കുള്ള ഭ്രാന്തമായ അലച്ചില്‍. യാത്രയുടെ ഒരു ഘട്ടത്തില്‍ വിഷമത്തോടെയാണെങ്കിലും ആ സത്യം ഞാന്‍ തിരിച്ചറിഞ്ഞു. ലോകത്തിലൊരുപാടുപേരെ അതിഭീകരമായി ഗ്രസിച്ചിരിക്കുന്നൊരു മനോരോഗത്തിന്റെ പടിവാതിലിലാണ് ഞാനും. നോമോഫോബിയ.

നോ -മൊബൈല്‍ ഫോണ്‍- ഫോബിയ എന്നതിന്റെ ചുരുക്കപ്പേരാണ് നോമോഫോബിയ. സ്മാര്‍ട്ട് ഫോണ്‍ കയ്യിലില്ലാതെ ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ഭയം. ഫോണില്ലാപ്പേടിയെന്ന് മലയാളത്തില്‍ പരിഭാഷപ്പെടുത്താം. എങ്കിലും ഗൗരവമുള്ളൊരു രോഗത്തിന് ഫോണില്ലാപ്പേടിയെന്നതിനെക്കാള്‍ നോമോഫോബിയ തന്നെയാണ് ചേര്‍ന്ന പേര്.

പുത്തന്‍ സാങ്കേതിക വിദ്യകളുടെ ലോകത്ത് ആണ്ടുമുങ്ങിയിരിക്കുന്ന മനുഷ്യരെ ബാധിക്കുന്ന പലതരം രോഗങ്ങളില്‍ ഒന്ന് മാത്രമാണ് നോമോഫോബിയ. ഫാന്റം വൈബ്രേഷണല്‍ സിന്‍ഡ്രോം,ഡിജിറ്റല്‍ അഡിക്ഷന്‍, ഡിപ്രഷന്‍, അമിത ഉത്കണ്ഠ, ഒറ്റപ്പെട്ടുവെന്ന തോന്നല്‍ അങ്ങനെ നീണ്ടുപോകുകയാണ് മൊബൈലും കംപ്യൂട്ടറും ടാബ്‍ലറ്റുമൊക്കെ മനുഷ്യനില്‍ അടിച്ചേല്‍പ്പിക്കുന്ന മാനസിക രോഗങ്ങള്‍. മനസിനെ മാത്രമല്ല, എല്ലാം മറന്നുള്ള സൈബര്‍ യാത്രകള്‍ ശരീരത്തെയും മോശമായി ബാധിക്കും. ഇത്തരം മോശവശങ്ങള്‍ മനസ്സില്ലാക്കാതെ ഇനിയും സാങ്കേതികതയുടെ ലോകത്ത് മുന്നോട്ടുപോകുന്നത് അപകടമാണ്.

നോമോഫോബിയയിലേക്ക് തന്നെ ആദ്യം പോകാം,

വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുന്‍പേ നോക്കേണ്ടതായിരുന്നു. പക്ഷെ പഞ്ചിംഗ് ടൈം ഓര്‍ത്തുള്ള ഓട്ടത്തില്‍ നടന്നില്ല. ഓഫീസിലേക്കുള്ള പകുതിവഴിയും പിന്നീട്ട് കഴിയുന്പോഴാണ് ഞെട്ടിക്കുന്ന കാര്യം തിരിച്ചറിയുന്നത്.സ്മാര്‍ട്ട് ഫോണ്‍ എടുത്തിട്ടില്ല. എന്തെങ്കിലും സാധ്യത ഉണ്ടെങ്കില്‍ അതെടുത്തിട്ടേ യാത്ര തുടരുമായിരുന്നുള്ളൂ. പക്ഷെ തത്കാലം അതിന് വഴിയില്ല. അത്തരത്തിലൊരു ദിവസം എങ്ങനെയാകുമെന്ന് ഒരു നിമിഷം ചിന്തിച്ചു നോക്കൂ. ആ ചിന്ത നിങ്ങളെ വല്ലാതെ അസ്വസ്ഥതരാക്കുന്നുണ്ടോ? എല്ലാ പ്രവര്‍ത്തനങ്ങളും താളം തെറ്റുമെന്ന ഭയം ഹൃദയമിടിപ്പ് കൂട്ടുന്നുണ്ടോ? എങ്കില്‍ നിങ്ങളും നോമോഫോബിയയുടെ പിടിയിലാണ്.

ഫോണ്‍ എടുക്കാത്ത ദിവസം ഓഫീസിലെ കാര്യം മുഴുവന്‍ താളം തെറ്റും , ഓഫീസ് കാര്യം മാത്രമല്ല വീട്ടിലെ കാര്യവും അവതാളത്തിലാകും. ഫോണെടുത്തില്ലെന്ന് ഭാര്യയെ അറിയിക്കാമെന്ന് വച്ചാല്‍ ഭാര്യയുടെ നന്പരും ഓര്‍മ്മയില്ല. ഫോണെടുത്തില്ലെന്ന കാര്യം ഓര്‍മ്മ വരുന്പോള്‍ പോലും പോക്കറ്റില്‍ ഫോണിനായിതപ്പും. വീട്ടിലിരിക്കുന്ന ഫോണ്‍ എങ്ങനെങ്കിലും കയ്യിലെത്തിക്കാന്‍ അതേ ഫോണിന്റെ സഹായം തേടാന്‍ ശ്രമിക്കുകയാണ് ബുദ്ധി.

ഫോണ്‍ കയ്യില്‍ ഇല്ലാത്തപ്പോള്‍ മാത്രമല്ല ഫോണില്‍ ചാര്‍ജില്ലാത്തപ്പോഴും, നെറ്റ്‍വര്‍ക്ക് കിട്ടാത്തപ്പോഴും , ഡാറ്റ തീരുന്പോഴുമെല്ലാം നോമോഫോബിക് ആയവര്‍ അസ്വാസ്ഥരാകും. സ്മാര്‍ട്ട് ഫോണ്‍ കൈയകലത്തില്‍ നിന്ന് മാറുന്പോള്‍ പലരിലും ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കൂടുന്നതായി അമേരിക്കയില്‍ നടന്ന ചില പഠനങ്ങള്‍ പറയുന്നു. സ്മാര്‍ട്ട് ഫോണുകളുമായി മനുഷ്യര്‍ ഡിജിറ്റലായൊരു പൊക്കിള്‍ക്കൊടി ബന്ധം ഉണ്ടാക്കിയെടുത്തിട്ടുണ്ടത്രെ.

2008ല്‍ ബ്രിട്ടീഷ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയൊരു പഠനമാണ് ഫോണ്‍ കയ്യിലില്ലാത്തപ്പോള്‍ മനുഷ്യര്‍ കാട്ടുന്ന അസ്വസ്ഥതയെ നോമോഫോബിയ എന്ന് ആദ്യമായി വിളിച്ചത് . പഠനപ്രകാരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ 53 ശതമാനം പേരിലും നോമോഫോബിയയുടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. സ്ത്രീകളെക്കാള്‍ പുരുഷന്‍മാരിലായിരുന്നു അന്ന് നോമോഫോബിയ കൂടുതല്‍ . 2012ല്‍ ബ്രിട്ടണില്‍ തന്നെ നടന്ന മറ്റൊരു പഠനപ്രകാരം നോമോഫോബിയ പ്രകടിപ്പിക്കുന്ന ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം 70 ശതമാനമായി കൂടി. പുരുഷന്‍മാരെ കടത്തിവെട്ടി സ്ത്രീകള്‍ കൂടുതലായി രോഗത്തിന് അടിമപ്പെടുന്നെന്നാണ് അതു മുതലിങ്ങോട്ടുള്ള പഠനങ്ങള്‍ പറയുന്നത്.

2014ല്‍ അയോവ സര്‍വകലാശാലയും നോമോഫോബിയ സംബന്ധിച്ച വിശദമായ പഠനം നടത്തിയിട്ടുണ്ട്. നോമോഫോബിയ സ്ഥിരീകരിക്കുന്നതിനുള്ള ചോദ്യാവലി രൂപപ്പെട്ടതും ഈ പഠനത്തിന്റെ ഭാഗമായാണ്. ഇരുപത് ചോദ്യങ്ങളാണ് NMP-Q എന്ന ടെസ്റ്റില്‍ ഉള്ളത്. NMP-Q ടെസ്റ്റ് പ്രകാരം ഫോണില്ലാപ്പേടിക്കാരെ മൂന്നായി തിരിക്കാം. മൈല്‍ഡ്, മോഡറേറ്റ് , സിവിയര്‍ എന്നിങ്ങനെയാണ് ഈ തരംതിരിവ്. ഓണ്‍ലൈനായും ടെസ്റ്റ് നടത്താം.

മനുഷ്യര്‍ സ്വന്തം തലച്ചോറിനെ രണ്ടാം ബുദ്ധിയാക്കി ഫോണിനെ ഒന്നാം ബുദ്ധിയാക്കിയിരിക്കുന്ന അവസ്ഥയാണ് ഇന്ന് നിലവിലുള്ളത്. എല്ലാ വിവരങ്ങളും ഒരു വിരല്‍ തുന്പില്‍ കിട്ടുന്പോള്‍ എന്തിന് പലകാര്യങ്ങളും ഓര്‍ത്തുവയ്ക്കണമെന്നതാണ് ഭൂരിഭാഗം പേരുടെയും ചിന്ത. എന്നാല്‍ സ്വാഭാവികമായി ഉണ്ടായിരുന്ന പല ശേഷികളുടെയും സാവധാനത്തിലുള്ള ശോഷണമാണ് ഇതിന്റെ അനന്തരഫലം. ഇത്തിരി ഓര്‍മ്മക്കുറവ് ഉണ്ടാകുന്നതല്ലാതെ ഇതുകൊണ്ട് മറ്റ് പ്രശ്നങ്ങളൊന്നുമില്ലല്ലോയെന്നാകും ഭൂരിഭാഗം പേരും ചിന്തിക്കുന്നത്.

എന്നാല്‍ അടിയന്തര ചികിത്സ ആവശ്യമായ രോഗമായി നോമോഫോബിയ മാറാറുണ്ടെന്ന് പല പഠനങ്ങളും പറയുന്നു. ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ ഉള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പുതിയ സാങ്കേതിക വിദ്യ ഉണ്ടാക്കുന്ന ഇത്തരം പ്രശ്നങ്ങളെ ഗൗരവത്തോടെ കാണാന്‍ നമുക്ക് സാധിക്കണം. സാങ്കേതിക വിദ്യ നമ്മെ ഭരിക്കുകയല്ല, നാം സാങ്കേതിക വിദ്യയെ ഭരിക്കുകയാണ് വേണ്ടത്.

‘എനിക്ക് വല്ലാത്ത കുറ്റബോധമുണ്ട്. നമ്മളെല്ലാവരും കരുതിയിരിക്കണം. എന്തോ വലിയ വിപത്ത് നമ്മെ കാത്തിരിക്കുവെന്നുള്ള കരുതല്‍. പറയുന്നത്, ഫെയ്സ്ബുക്ക് മുന്‍ വൈസ് പ്രസിഡന്റ് ചമത് പലിഹാപിതിയ (Chamat Palihapithiya) ആണ്. ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ സജീവമായ ഉപയോക്താക്കളുടെ എണ്ണത്തിലെ വര്‍ദ്ധനവിനെപ്പറ്റി പഠനം നടത്തിയ ടീമിന്റെ തലവനായിരുന്നു അദ്ദേഹം. ചമത് ആശങ്ക ഉന്നയിച്ചത് സ്മാര്‍ട്ട് ഫോണിന് അടിമപ്പെട്ടുപോയവരെക്കുറിച്ചാണ്.

ഒരു മനുഷ്യന്റെ ചിന്തയില്‍ തുടങ്ങി സമൂഹത്തോടുള്ള അവന്റെ ഇടപെടലില്‍ വരെ വ്യക്തമായ മാറ്റങ്ങള്‍ ഉറപ്പുനല്‍കികൊണ്ടാണ് സ്മാര്‍ട്ട്ഫോണുകള്‍ ഒരു ദശാബ്ദം മുമ്ബ് കടന്നുവന്നത്. പക്ഷെ, ഉപയോക്താക്കള്‍ വേണ്ടത്ര സ്മാര്‍ട്ട് ആയില്ലെന്നതാണ് വസ്തുത. നിത്യജീവിതത്തിലെ തിരക്കിട്ട മണിക്കൂറുകള്‍ സ്മാര്‍ട്ട്ഫോണ്‍ കീഴടക്കവെ, പുരോഗതിയേക്കാള്‍ വേഗം തകര്‍ച്ചയാണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഈ വാദം ശരിവെക്കുന്ന പഠനങ്ങളാണ് ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ ഇന്ന് നടക്കുന്നത്.

പാര്‍ക്കിലും ബീച്ചിലുമിരുന്നുള്ള ഉല്ലാസത്തിനൊപ്പം ലോകമെമ്ബാടുമുള്ള വാര്‍ത്തകളും വിശേഷങ്ങളും തൊട്ടടുത്തെത്തും. വേണ്ടത് കൈയിലിരിക്കുന്ന സ്മാര്‍ട്ട്ഫോണില്‍ ഒന്നോ രണ്ടോ പ്രാവശ്യം ‘വിരല് തട്ടുക’ എന്നത് മാത്രം. ഡിജിറ്റല്‍ ഭാഷയില്‍ സൈ്വപ്പിംഗും ടാപ്പുമൊക്കെ. മലയാളത്തില്‍ പറഞ്ഞൊപ്പിക്കാന്‍ പാടുപെടുന്നതിനൊക്കെ കൃത്യമായ ഡിജിറ്റല്‍-ഇംഗ്ലീഷ് വാക്കുകളും എല്ലാവര്‍ക്കും അറിയാം. ആയിരം കാര്യങ്ങള്‍ ‘കമ്മ്യൂണിക്കേറ്റ്’ ചെയ്യാന്‍ ഒന്നോ രണ്ടോ വാക്കുകള്‍ക്കാകുന്ന പുതിയ സംസ്കാരവും സ്മാര്‍ട്ട് ഫോണ്‍ യുഗത്തിന്റെ സംഭാവനയാണ്

ശരിയാണ്, നമ്മള്‍ ആകെ മാറി. ചിന്തയിലും പ്രവൃത്തിയിലും ഇടപെടലിലുമൊക്കെ മാറ്റങ്ങള്‍. പക്ഷെ, സ്മാര്‍ട്ട്ഫോണിന്റെ കടന്നുവരവിനെ വാനോളം പുകഴ്ത്തുന്നവര്‍, നമ്മുടെ പല ശേഷികളും ഇല്ലാതായതിനെപ്പറ്റി ചിന്തയുള്ളവരല്ല. അങ്ങനെ ചിന്തിക്കാനുള്ള ശേഷിയും സ്മാര്‍ട്ട് യുഗം കവര്‍ന്നെടുത്തതാണ്. ദിവാസ്വപ്നങ്ങളും ക്രിയാത്മകതയും ‘സമയക്കുറവില്‍’ തള്ളിപ്പോയി. ഒരുതരം ആകുലതയും അപകടകരമായ വേഗതയും അവിടങ്ങളിലേക്ക് ഇടിച്ചുകയറി. ആ ഗണത്തില്‍പ്പെട്ടവരെ ‘ന്യൂ ജനറേഷന്‍’ എന്ന് പേരിട്ട് വിളിക്കാന്‍ തുടങ്ങി. കരയുന്ന കുഞ്ഞിനെ സ്മാര്‍ട്ട്ഫോണ്‍ കാണിച്ച്‌ സമാധാനിപ്പിക്കും. പിന്നീടതൊരു ശീലമായി. ഒടുവില്‍, മക്കളുടെ അരികില്‍ മാതാപിതാക്കളല്ല. സ്മാര്‍ട്ട്ഫോണുകള്‍ മാത്രമെന്ന നിലയും വന്നു. ആകര്‍ഷകമായ നിറങ്ങളും എല്ലാവിധ സൗകര്യങ്ങളും ഒരു ചെറിയ ഉപകരണം ഇങ്ങനെ വെച്ചുനീട്ടുമ്ബോള്‍ എങ്ങനെ വേണ്ടാന്നുവെക്കാനാവും അല്ലേ? ഫെയ്സ്ബുക്ക് നോട്ടിഫിക്കേഷന്റെ നിറം, നീലയില്‍ നിന്ന് ചുവപ്പിലേക്കായതും ഈ ഒരു ആകര്‍ഷണീയത മുമ്ബില്‍കണ്ടാണെല്ലോ.

ലേറ്റസ്റ്റ് മോഡല്‍ മൊബൈല്‍ ഫോണിന്റെ പിന്നാലെ പരക്കം പായുന്ന നമ്മള്‍ ഇതൊന്ന് അറിഞ്ഞിരിക്കണം. അടുത്തിടെ നടന്ന ചില പഠനങ്ങളുടെ റിപ്പോര്‍ട്ടുകളാണ്. മാനസിക തകര്‍ച്ച, തലച്ചോറിന്റെ കാര്യക്ഷമതയില്‍ സംഭവിക്കുന്ന കുറവ്, ബന്ധങ്ങള്‍ തുടരാനുള്ള വിമുഖത തുടങ്ങി ഗുരുതരമായ വിഷയങ്ങളാണ് പഠനങ്ങള്‍ കാണിച്ചുതരുന്നത്. ഒരുപറ്റം മനഃശാസ്ത്രജ്ഞര്‍, ന്യൂറോവിദഗ്ധര്‍, ആരോഗ്യമേഖലയിലെ വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, പൊതുജനാരോഗ്യം പഠന വിഷയമാക്കിയവര്‍ തുടങ്ങി നിരവധി പേരാണ് പഠനം നടത്തുന്നത്. ആര്‍ക്കും ശ്രദ്ധകൊടുക്കാതെ, ‘സര്‍വ്വം സ്മാര്‍ട്ട്ഫോണിന് സമര്‍പ്പിതം’ എന്ന ‘ഹാഷ്ടാഗ്’ മാതാപിതാക്കളും കുട്ടികളുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ വരെ കരുത്താര്‍ജ്ജിച്ചു. എത്രയെത്ര വാര്‍ത്തകളാണ് ദിവസവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇത്തരത്തില്‍ കേള്‍ക്കുന്നത്.

സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം, കുടുംബത്തിനൊപ്പം ചെലവഴിക്കേണ്ട സമയമാണ് കൊണ്ടുപോകുന്നതെന്ന് സമ്മതിക്കുന്നവരും കുറവല്ല. അഞ്ച് വര്‍ഷം മുമ്ബ് ഇവരുടെ കണക്ക് 11% ആയിരുന്നെങ്കില്‍ ഇപ്പോള്‍ 28%മാണ്. മൂന്നിരട്ടിയോട് അടുത്തുള്ള കണക്കുകള്‍. ഒരു രാത്രി നീണ്ട ഉറക്കം മറ്റാര്‍ക്കുവേണ്ടിയും നഷ്ടപ്പെടുത്താന്‍ ഒരുക്കമല്ലാത്തവര്‍ പോലും സ്മാര്‍ട്ട്ഫോണിന് മുമ്ബില്‍ അടിയറവ് പറഞ്ഞെന്നുവരും. ചുരുക്കത്തില്‍ ഒറ്റയ്ക്കിരുന്നാലും ഒരുമിച്ചിരുന്നാലും, സ്മാര്‍ട്ട്ഫോണ്‍ ഒരെണ്ണം കൈയിലുണ്ടെങ്കില്‍ പിന്നെ അതായി ലോകം. 2015ല്‍ ബ്രിട്ടണിലെ മനഃശാസ്ത്രവിദഗ്ധര്‍ നടത്തിയ പഠനത്തില്‍ കണക്ക് ഭീകരവും രസകരവുമാണ്. ഒരു സ്മാര്‍ട്ട് ഫോണ്‍ യൂസര്‍ കാര്യമായ ഉപയോഗമൊന്നുമില്ലാതെ, ഫോണെടുത്ത് നോക്കി, തിരികെവെക്കുന്നത് എത്ര പ്രാവശ്യമാണെന്നോ. ഒരു ദിവസം കുറഞ്ഞത് 150 തവണ!

ഗുഗിള്‍, ആപ്പിള്‍, ഫെയ്സ്ബുക്ക് കമ്ബനികളില്‍ ഉന്നത പദവിയടക്കം വഹിച്ചിരുന്ന ഉദ്യോഗസ്ഥര്‍, സ്മാര്‍ട്ട്ഫോണും സോഷ്യല്‍ മീഡിയയും കുട്ടികളിലുണ്ടാക്കുന്ന വിപത്തുകളെപ്പറ്റി ബോധവത്കരണവുമായി മുമ്ബോട്ടുവന്നത് ശ്രദ്ധേയമായിരുന്നു. മയക്കുമരുന്നും പന്തയവും ഒരു മനുഷ്യനെ എങ്ങനെയൊക്കെ നശിപ്പിക്കുമോ, അതേ കഴിവ് സ്മാര്‍ട്ട്ഫോണിനുമുണ്ടത്രെ! പറഞ്ഞത് മറ്റാരുമല്ല, ഐഫോണില്‍ ‘പുഷ് നോട്ടിഫിക്കേഷനു’കളുടെ വികസനത്തിന് മുഖ്യപങ്ക് വഹിച്ച, ക്രിസ് മാര്‍സല്ലിനോ(Chris Marcellino) ആണ്. ടി.വിയ്ക്കും ഡെസ്ക്ടോപ് കമ്ബ്യൂട്ടറിനും ഒരു പരിധിവരെ ലാപ്ടോപ്പിനും ഇല്ലാത്ത ഭീമമായ അപകടസ്ഥിതിയാണ് സ്മാര്‍ട്ട്ഫോണ്‍ സമ്മാനിക്കുന്നതെന്നും അവര്‍ പറയുന്നു. അതിനൊരു കാരണമേയുള്ളു, എവിടെയും എപ്പോഴും സൗകര്യപ്രദമായി കൊണ്ടുനടക്കാമെന്നത് തന്നെ.

ഫെയ്സ്ബുക്ക് മുന്‍ പ്രസിഡന്റ് സീന്‍ പാര്‍ക്കറി (Sean Parker)ന്റെ പ്രസ്താവനയും ഇതിനോട് ചേര്‍ത്തുവെക്കാവുന്നതാണ്. ഡോപ്പമൈന്‍(dopamine) എന്ന, അമിനോ രാസപദാര്‍ത്ഥത്തെപറ്റി കേട്ടിട്ടുണ്ടോ? പുതിയ അറിവും പുതുമയുള്ള സൂചനകളും തലച്ചോറിലെത്തുമ്ബോള്‍ മാത്രം ഉത്പാദിപ്പിക്കപ്പെടുന്നതാണ് ഡോപ്പമൈന്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോടുള്ള അമിതാവേശം, ഡോപ്പമൈന്റെ അമിത അളവിലുള്ള ഉത്പാദത്തിനാണ് വഴിവെക്കുന്നതെന്ന് സീന്‍ പാര്‍ക്കര്‍ സമ്മതിക്കുന്നു. ജീവശാസ്ത്രപരമായി അത്ര നല്ലതല്ലാത്ത ഒരു മാറ്റമാണിത്.

ഈ പ്രതിസന്ധിയെ ഗുരുതരമായി കാണാനാണ് വിവിധ ലോകരാജ്യങ്ങളുടെ തീരുമാനം. 2017 സെപ്തംബറില്‍ മോണ്ട്റിയലി(Montreal)ല്‍ നടന്ന ഗ്ലോബല്‍ പ്രോഗ്രസ് സമ്മിറ്റി(global progress submit)ലാണ് സുപ്രധാനമായ തീരുമാനങ്ങള്‍ പിറവിയെടുത്തത്. ഉപയോക്താക്കള്‍ക്കിടയിലുള്ള ബോധവത്കരണമാണ് ആദ്യ ഘട്ടത്തില്‍ മോണ്ട്റിയലില്‍ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡെ(Justin Trudeau) പറയുന്നു. കൂടാതെ, ഉപകരണങ്ങളുടെ ഉത്പാദന പ്രക്രിയയില്‍ പാലിക്കേണ്ട മൂല്യങ്ങള്‍ ഉറപ്പുവരുത്താനും വിവിധ കമ്ബനികള്‍ക്ക് നിര്‍ദ്ദേശവും നല്‍കി. സെല്‍ഫോണ്‍ ഉപയോഗത്തില്‍ രാജ്യമെമ്ബാടും നിയന്ത്രണം ഏര്‍പ്പെടുത്താനാണ് കനേഡിയന്‍ ഫെഡെറല്‍ ഗവണ്‍മെന്റിന്റെ തീരുമാനം. ഈ വര്‍ഷം മുതല്‍ പ്രൈമറി- സെക്കന്റി സ്കൂള്‍ തലങ്ങളില്‍ സെല്‍ഫോണിന് പൂര്‍ണനിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഫ്രഞ്ച് ഭരണകൂടവും തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ഥികളുടെ ഏകാഗ്രത നശിപ്പിക്കുന്ന പ്രവണതകള്‍ ഒഴിവാക്കാനാണ് ഫ്രാന്‍സ് വിദ്യാഭ്യാസമന്ത്രി ജീന്‍ മൈക്കിള്‍ ബ്ലാന്‍ക്വറി(Jean Michel Blanquer)ന്റെ ആഹ്വാനം.

ബിസിനസ് രംഗത്തെ പ്രമുഖരും ഈ സ്ഥിതിവിശേഷത്തെ വിലയിരുത്തുന്നുണ്ട്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് (Bank of England) ഉദ്യോഗസ്ഥന്‍ ഡാന്‍ നിക്സന്റെ പ്രസ്താവന ഇങ്ങനെയാണ്: ‘ജോലിക്കിടയില്‍ ഒരു പ്രാവശ്യം ഫോണെടുത്ത് വാട്ട്സ്‌ആപ്പും ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും നോക്കി, വീണ്ടും ജോലി തുടരുന്ന സ്വഭാവം ഉള്ളവരാണോ നിങ്ങള്‍? എങ്കില്‍, പിന്നീടുള്ള 25 മിനിറ്റ്, ഏര്‍പ്പെട്ടിരുന്ന ജോലി നല്ലരീതിയില്‍ തുടരാന്‍ ആകില്ല നിങ്ങള്‍ക്ക്’. ആ 25 മിനിറ്റ് നേരം, തലച്ചോര്‍ പൂര്‍ണമായും നിങ്ങളുടെ നിയന്ത്രണത്തില്‍ പോലുമാകില്ലെന്ന് വ്യക്തം.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളുടെ പക്ഷം ഇന്നും മറ്റൊന്നാണ്. ബോധപൂര്‍വ്വമല്ലാത്ത നിരാശ പിടികൂടിയവരാണ് ഉപയോക്താക്കളിലേറെയുമെന്ന് അവര്‍ വിശ്വസിക്കുന്നു. ഇവര്‍ സ്മാര്‍ട്ട് യുഗത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത് ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയെന്ന വാദവും മുന്നോട്ടുവെക്കുന്നു. പക്ഷെ, ഗുണം ആര്‍ക്കാണുണ്ടായതെന്ന ചോദ്യമാണ് സമൂഹം മുമ്ബോട്ടുവെക്കേണ്ടത്.’ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും കാണുന്ന പ്രൊമോഷന്‍ തന്ത്രങ്ങള്‍ ഇതിനുള്ള തെളിവാണ്. അവയ്ക്ക് കിട്ടുന്ന പ്രതികരണങ്ങളിലെ ഏറ്റക്കുറച്ചിലിലൂടെ, ഉപയോക്താക്കളുടെ ആവശ്യമറിഞ്ഞ് പ്രവര്‍ത്തിക്കാനും ഈ കമ്ബനികള്‍ ശ്രമിക്കുന്നുണ്ട്. അതായത്, എങ്ങനെയും ആകര്‍ഷിക്കുക എന്ന തന്ത്രം’. പറയുന്നത്, കാലിഫോര്‍ണിയ കേന്ദ്രമായ ഡോപ്പമൈന്‍ ലാബ്സെന്ന സ്റ്റാര്‍ട്ട് അപ്പിലെ ഉദ്യോഗസ്ഥ മാറ്റ് മേയ്ബെറി (mat mayberry)

അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഡിസ്‌ഓര്‍ഡര്‍ (attention deficit diosrder) അഥവ എ.ഡി.ഡിയാണ് എറെ ചര്‍ച്ചാവിഷയമായ മറ്റൊരു പ്രതിസന്ധി. 2015ല്‍ മൈക്രോസോഫ്റ്റ് കാനഡ(Microosft Canada) പുറത്തുവിട്ട റിപ്പോര്‍ട്ടിലായിരുന്നു പേടിപ്പെടുത്തുന്ന കാര്യങ്ങള്‍ ഉണ്ടായിരുന്നത്. ഒരു പ്രത്യേക കാര്യത്തില്‍ ശ്രദ്ധചെലുത്താനുള്ള മനുഷ്യന്റെ ശേഷി അഥവ അറ്റന്‍ഷെന്‍ സ്പാനി (attention span)ല്‍ സംഭവിച്ച മാറ്റമാണത്. 2000ത്തിനും 2013നുമിടയില്‍ 12 സെക്കന്റില്‍ നിന്നും 8 സെക്കന്റ് എന്ന നിലയിലേക്കാണ് അറ്റന്‍ഷന്‍ സ്പാന്‍ താഴേക്ക് പോയത്. ഇനിയും മോശമായ നിലയിലേക്ക് ഈ കണക്ക് താഴുന്നതായി കാണേണ്ടിവരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ഈ പഠനറിപ്പോര്‍ട്ടുകളെല്ലാം വിരല്‍ ചൂണ്ടുന്നത് ഒരൊറ്റ പ്രതിസന്ധിയിലേക്കാണ്. സ്മാര്‍ട്ട്ഫോണുകള്‍ക്ക് ഒരു നിയന്ത്രണവും വെക്കാതെയുള്ള മുമ്ബോട്ടുപോക്ക് എത്ര നാള്‍ തുടരുമെന്ന ചോദ്യത്തിലേക്ക്. പഴമയെ പഴിച്ചും, കിട്ടുന്ന പുതുമയെയെല്ലാം കണ്ണടച്ചു വിശ്വസിച്ചും, ഡിജിറ്റല്‍ യുഗത്തില്‍ മതിമറന്നുള്ള ജീവിതത്തിന് കടിഞ്ഞാണിടാന്‍ തയ്യാറാകുമോ? വേറൊന്നുമല്ല ഗുണം, ‘മനുഷ്യ’നായി ജീവിക്കാം എന്നതുതന്നെയാണ്.

source : east cost daily , daily hunt