ഒന്നും പറയാനില്ല.. ഒമര്‍ ലുലു കലക്കി!, അഡാര്‍ ലൗവിലെ ‘മാണിക്യ മലരായ’ ഗാനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, ഒറ്റരാത്രി കൊണ്ട് യുട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമത് !

അഡാര്‍ ലൗവിലെ ‘മാണിക്യ മലരായ’ എന്ന ഗാനം പുറത്തിറങ്ങി ഒറ്റ രാത്രി കൊണ്ട് അഞ്ചു ലക്ഷത്തിലേറെ പ്രേക്ഷകരെ നേടി യുട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാം സ്ഥാനത്ത്. സംവിധാകന്‍ ഒമര്‍ ലുലു മാജിക്കാണിതെന്നും ഒന്നു പറയാനില്ലന്നുമാണ് പാട്ട്…

അഡാര്‍ ലൗവിലെ ‘മാണിക്യ മലരായ’ എന്ന ഗാനം പുറത്തിറങ്ങി ഒറ്റ രാത്രി കൊണ്ട് അഞ്ചു ലക്ഷത്തിലേറെ പ്രേക്ഷകരെ നേടി യുട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാം സ്ഥാനത്ത്. സംവിധാകന്‍ ഒമര്‍ ലുലു മാജിക്കാണിതെന്നും ഒന്നു പറയാനില്ലന്നുമാണ് പാട്ട് കണ്ട് ഒരോരുത്തരുടെയും പ്രതികരണം. ഇന്നലെ വൈകിട്ട് ഏഴിന് പുറത്തുവിട്ട പാട്ട് സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കി കഴിഞ്ഞു. സിനിമ ഗ്രൂപ്പുകളിലും പേജുകളിലും നിറയെ പ്രിയ പുരികം പൊക്കുന്നതിന്റെയും കണ്ണ് അടയ്ക്കുന്നതിന്റെയും പ്രിയ വാര്യരുടെ ചിത്രങ്ങളാണ്.

ഒഡീഷന്‍ വഴി അഡാര്‍ ലൗവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതാണ് പ്രിയ. ചെറിയൊരു റോള്‍ ചെയ്യാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് എത്തിയത്. പിന്നീട് ഒമര്‍ നായികമാരില്‍ ഒരാളിലേക്ക് കൈപിടിച്ച്‌ ഉയര്‍ത്തുകയായിരുന്നു.

തങ്ങള്‍ക്കായി ഒമര്‍ തിരക്കഥ മാറ്റി എഴുതുന്നു എന്നത് ആദ്യം വിശ്വസിക്കാന്‍ സാധിച്ചില്ലെന്നും ഇപ്പോള്‍ വലിയ സന്തോഷമായെന്നും പ്രിയ പറയുന്നു. ഒമര്‍ക്കയുടെ ലൊക്കേഷന്‍ ഭയങ്കര രസമാണെന്നും ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നെതന്നും പ്രിയ കൂട്ടിച്ചേര്‍ത്തു. സെറ്റിലാകെ സെലിബ്രേറ്ററി മൂഡായത് കൊണ്ട് തന്നെ വലിയ ടെന്‍ഷനൊന്നും തോന്നിയില്ലെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു.

‘അഡാര്‍ ലവിലെ പാട്ട് പുറത്തുവന്നതിന് പിന്നാലെ എനിക്ക് മെസേജുകളുടെ ബഹളമാണ്. എന്നെ സംബന്ധിച്ച്‌ അത് വലിയ എക്സൈറ്റ്മെന്റാണ് സമ്മാനിക്കുന്നത്. എന്റെ ആദ്യത്തെ സിനിമയാണിത്. ഇതിന് മുന്‍പ് ചില ഷോര്‍ട്ട് ഫിലിമിലും മ്യൂസിക് ആല്‍ബത്തിലും മറ്റും അഭിനയിച്ചിട്ടുണ്ട് എന്നല്ലാതെ വേറെ അഭിനയ പരിചയമൊന്നുമില്ലന്നും പ്രിയ പറയുന്നു. തൃശൂര്‍ വിമല കോളേജില്‍ ബി.കോം ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥിനിയാണ് പ്രിയ

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവിലെ ആദ്യഗാനമാണ് ഇന്നലെ പുറത്തുവിട്ടത്. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്.

പഴയകാല മാപ്പിളപ്പാട്ടിന് പുതിയ ഭാവം നല്‍കിയാണ് ഷാന്‍ റഹ്മാന്‍ അവതരിപ്പിച്ചിരിക്കുന്നത്. തലശ്ശേരി കെ റെഫീഖാണ് ഈ ഗാനത്തിന്റെ യഥാര്‍ത്ഥ സംഗീത സംവിധായകന്‍.