ഒരു സാധാരണക്കാരന്റെ സ്വപ്‌നങ്ങൾ മാത്രമേ അവർക്കും

ഇതൊന്നും ലൈക്കോ ഷെയറോ ചെയ്യാൻ ആരും കാണില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഇവിടെ പോസ്റ്റ് ചെയ്യുന്നു.നഴ്സുമാരും മനുഷ്യരാണ്..ഒരു സാധാരണക്കാരന്റെ സ്വപ്‌നങ്ങൾ മാത്രമേ അവർക്കും ഉള്ളൂ…നഴ്സുമാർക്ക് അവർ അർഹിക്കുന്ന ശമ്പളം കൊടുത്തേ പറ്റൂ… സ്വന്തം കുടുംബത്തിൽ പണമരം…

ഇതൊന്നും ലൈക്കോ ഷെയറോ ചെയ്യാൻ ആരും കാണില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഇവിടെ പോസ്റ്റ് ചെയ്യുന്നു.നഴ്സുമാരും മനുഷ്യരാണ്..ഒരു സാധാരണക്കാരന്റെ സ്വപ്‌നങ്ങൾ മാത്രമേ അവർക്കും ഉള്ളൂ…നഴ്സുമാർക്ക് അവർ അർഹിക്കുന്ന ശമ്പളം കൊടുത്തേ പറ്റൂ…

സ്വന്തം കുടുംബത്തിൽ പണമരം വളർത്തി വലുതാക്കിയിട്ടല്ല ആരും തുച്ഛമായാ ശമ്പളത്തിന് സേവനം ചെയ്യുന്നത്.അവർക്കു ജോലിയിലുള്ള ആത്മാർത്ഥതയും അർപ്പണബോധവും കൊണ്ടുമാത്രമാണ്.. നൂറിൽ 95% പേരും വിദ്യാഭാസ വായ്പ എടുത്തിട്ടാവും നഴ്സിംഗ് പഠിച്ചിറങ്ങുന്നത്.
ജോലിയിൽ കയറി പലിശ പോലും അടക്കാൻ നെട്ടോട്ടം ഓടുന്നവരാവും മിക്കപേരും.
ഹോസ്പിറ്റൽ മാനേജ്മെന്റിന്റെ പീഡനങ്ങളും രോഗികളുടെ വക ശകാരങ്ങളും എത്രയൊക്കെ കേട്ടാലും അതൊന്നും ശ്രദ്ധിക്കാതെ തന്റെ ജോലി എത്ര മഹത്വത്തോടെയാണ് അവർ ചെയ്യുന്നത്??.

ഒട്ടും പരിചയമില്ലാത്തവനെ സ്വന്തം കുടുംബാംഗത്തെ പോലെ ശുശ്രൂഷിക്കാൻ കഴിയുക,അവരുടെ മലവും മൂത്രവും കോരുക,അവരുടെ വായിൽനിന്നു വരുന്ന വർത്തമാനങ്ങൾ കേട്ടില്ലെന്നു വച്ച് പിന്നെയും കരുതുക,….ഇതെല്ലാം ഒരുപോലെ ചെയ്യാൻ മറ്റൊരാൾക്കും കഴിയില്ല. ഇതെല്ലം അറിഞ്ഞിട്ടും അടിസ്ഥാനവേതനo പോലും അർഹിക്കുന്നവർക്ക് നൽകിയില്ലെങ്കിൽ ആരൊക്കെ എന്തൊക്കെ ചെയ്തു എന്നുപറഞ്ഞിട്ടു എന്ത് കാര്യം?? ……

കണ്ടാൽ അറിയാത്തവർ കൊണ്ടാൽ അറിയും എന്ന് പറയുന്നതുപോലെ ….
വേതനത്തിൽ മാറ്റം വരുത്തിയില്ലെങ്കിൽ നാളെ മുതൽ നഴ്സുമാരില്ലാതെ ആശുപത്രി നടത്തേണ്ടി വരും കുടുംബവും കുഞ്ഞും അവർക്കും ഉണ്ട് …..ഒരു കുടുംബത്തിന്റെ പൂർണമായ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടാവും ഈ പറയുന്നവരൊക്കെ രാപ്പകലില്ലാതെ കഷ്ടപ്പെടുന്നത് ……

ഒരു നഴ്സിന്റെ വില അറിയണമെങ്കിൽ താനോ അല്ലെങ്കിൽ തനിക്കു വേണ്ടപെട്ടവരോ ഒന്ന് കിടന്നുനോക്കണം ആശുപത്രി കിടക്കകളിൽ ……..മക്കൾക്കും പ്രിയപ്പെട്ടവർക്കും ചെയ്യാവുന്നതിനേക്കാൾ അപ്പുറമായി നഴ്സുമാർ നിങ്ങളെ ശുശ്രൂഷിക്കുമ്പോൾ മനസിലാവും,.നമ്മുടെ ജീവൻ നിലനിർത്താൻ ഊണും ഉറക്കവും ഉപേക്ഷിക്കുന്ന ഇവരോടൊക്കെയാണ് നാം ഓരോ നിമിഷവും നന്ദി പറയേണ്ടതെന്ന് ….ഇവരാണ് ഭൂമിയിലെ മാലാഖമാർ എന്ന്…!