Categories: Current Affairs

ഓടിക്കൊണ്ടിരുന്ന കാറിനു മുന്നിൽ ലാൻഡ് ചെയ്ത് വിമാനം. അമ്പരന്നു കാർ ഡ്രൈവർ! വീഡിയോ

സൗത്ത് ഫ്ലോറിഡയിൽ ആണ് ഈ അപൂർവ രംഗം അരങ്ങേറിയത്. ഓടിക്കൊണ്ടിരുന്ന കാറിനു മുന്നിലായി വിമാനം ലാൻഡ് ചെയ്തു. ഇത് കണ്ട് ആദ്യം കാർ ഡ്രൈവർ അമ്പരന്നെങ്കിലും കാറും വിമാനവും ഒരേ ദിശയിൽ പോയത് കൊണ്ട് വൻ ദുരന്തമാണ് ഒഴിവായത്. എന്നാൽ ഇവ രണ്ടും വിപരീത ദിശകളിൽ ആയിരുന്നു വന്നിരുന്നതെങ്കിൽ പരസ്പരം കൂട്ടിയിടിക്കാനും വൻ ദുരന്തം ഉണ്ടാകാനും സാധ്യത ഉണ്ടായേനെ. വിമാനം താഴെ ഇറക്കുന്നത് കണ്ടു കാര് ഡ്രൈവർ കാർ സ്ലോ ചെയ്യുന്നതും അമ്പരപ്പോടെ ദൃശ്യങ്ങൾ വീക്ഷിക്കുന്നതും കാറിന്റെ ഡാഷ് ക്യാമെറയിൽ പതിഞ്ഞിട്ടുണ്ട്. ഈ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വയറലാകുന്നത്.

സെസ്നയുടെ വിമാനമാണ് ദേശിയ പാതയിൽ അടിയന്തരമായി ലാൻഡ് ചെയ്തത്. എൻജിൻ തകരാർ സംഭവിച്ചെന്ന് തോന്നിയതിനാലാണ് അടിയന്തിരമായി ഹൈവേയിൽ വിമാനം ഇറക്കേണ്ടി വന്നതെന്നാണ് എന്ന് പൈലറ്റ് പറഞ്ഞത്. മറ്റ് കുഴപ്പങ്ങൾ ഒന്നും കൂടാതെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.

വീഡിയോ കാണാം.

സോഴ്സ്: ViralHog

Devika Rahul