കണ്ണില്‍ കണ്ണില്‍ നോക്കി ഇരിക്കുന്ന മമ്മൂക്കയും സുൽഫത്തും, വാപ്പയുടെയും ഉമ്മയുടെയും ചിത്രമെടുത്ത് ദുല്‍ഖര്‍

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനായ ദുല്ഖറിന്റെ ഹോബികളിൽ ഒന്നാണ് ഫോട്ടോഗ്രാഫി.അങ്ങനെ വർഷങ്ങൾക്കു മുന്നേ എടുത്ത ഒരു ഫോട്ടോയാണ് ഇപ്പോൾ ഒരു ആരാധകൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.കുടുംബസമേതം താരം വിദേശത്തുള്ള ഏതോ റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനിടെ എടുത്ത…

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനായ ദുല്ഖറിന്റെ ഹോബികളിൽ ഒന്നാണ് ഫോട്ടോഗ്രാഫി.അങ്ങനെ വർഷങ്ങൾക്കു മുന്നേ എടുത്ത ഒരു ഫോട്ടോയാണ് ഇപ്പോൾ ഒരു ആരാധകൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.കുടുംബസമേതം താരം വിദേശത്തുള്ള ഏതോ റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനിടെ എടുത്ത ചിത്രമായിരുന്നു ഇത്.ഭാര്യയെ പ്രണയത്തോടെ നോക്കി ഇരിക്കുന്നത് കാണുമ്ബോള്‍ പരുക്കനായ  മമ്മൂട്ടി എന്ന് വിശേഷിപ്പിക്കുന്നവർക്ക് മമ്മൂട്ടി ഇത്രയും സിംപിള്‍ ആയിരുന്നോ  എന്ന ചോദ്യവും ഉയരുകയാണ്.ഇരുവരോടൊപ്പം ദുല്‍ഖറും ഭാര്യ അമാല്‍ സൂഫിയയും ഉണ്ടായിരുന്നു.മമ്മൂട്ടിയുടെയും ഭാര്യയുടെയും ചിത്രത്തിനുള്ളില്‍ ദുല്‍ഖറിന്റെ മുഖം വ്യക്തമായിരുന്നു .എന്നാൽ  ദുല്‍ഖറിന്റെ ഭാര്യയായ  അമാലിനെയും  കാണാന്‍ സാധിക്കുമായിരുന്നു.താരത്തിന്റെ മറ്റൊരു വിനോദമാണ് ആഡംബര കാറുകൾ വാങ്ങുന്നത്.കുറച്ചു ദിവസങ്ങൾക്കു മുന്നേ ആണ് ഒരു ആഡംബര കാർ  മമ്മൂട്ടിയും ദുൽഖറും ചേർന്ന് സ്വന്തമാക്കിയത്.

മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള നടനാണ് മമ്മൂട്ടി.മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്.ഇതിനോടകം മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണയും നേടിയിട്ടുണ്ട്.