കന്യാസ്ത്രീയാവാന്‍ പഠിച്ചവള്‍ നീലചിത്രത്തിലെ നായികയായി മാറിയ കഥ

നീലച്ചിത്രങ്ങളിലെത്തുന്ന പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും സിനിമയില്‍ മുഖം കാണിക്കാനുള്ള അതിയായ ആഗ്രഹത്തെ പിന്തുടര്‍ന്നെത്തി പെട്ടുപോകുന്നവരാണ്. എന്നാല്‍, കൊളംബിയക്കാരിയായ നീലച്ചിത്രനായിക യുഡി പിനേയുടെ കഥ കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. എട്ടുവര്‍ഷം കന്യാസ്ത്രീയാകാന്‍ വേണ്ടി പഠിച്ചിട്ട് ഒടുവില്‍ അത്…

നീലച്ചിത്രങ്ങളിലെത്തുന്ന പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും സിനിമയില്‍ മുഖം കാണിക്കാനുള്ള അതിയായ ആഗ്രഹത്തെ പിന്തുടര്‍ന്നെത്തി പെട്ടുപോകുന്നവരാണ്. എന്നാല്‍, കൊളംബിയക്കാരിയായ നീലച്ചിത്രനായിക യുഡി പിനേയുടെ കഥ കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. എട്ടുവര്‍ഷം കന്യാസ്ത്രീയാകാന്‍ വേണ്ടി പഠിച്ചിട്ട് ഒടുവില്‍ അത് വേണ്ടെന്ന് വച്ചിട്ടാണ് യുഡി എന്ന 22കാരി നീലച്ചിത്രനായികയാകുന്നത്.

കൊളംബിയയിലെ ഇറ്റ്വാംഗോ സ്വദേശിയാണ് യുഡി. കന്യാസ്ത്രീയാകാനാഗ്രഹിച്ച്‌ കുട്ടിക്കാലം മുതല്‍ കോണ്‍വെന്റിലാണ് അവര്‍ ചിലവഴിച്ചിരുന്നത്. പത്താം വയസില്‍ സ്‌കൂള്‍ കാലഘട്ടം മുതലാണ് ഇവര്‍ കന്യാസ്ത്രീകള്‍ക്കൊപ്പം ചേര്‍ന്നത്. പക്ഷേ, കോണ്‍വെന്റില്‍ ജോലി ചെയ്തിരുന്ന യുവാവുമായി യുഡി അടുത്തു. നീല ചിത്രത്തിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന ജോലിയും ഇയാള്‍ക്കുണ്ടായിരുന്നു. ഇയാളുമായുള്ള ബന്ധമാണ് തന്നെ പോണ്‍ സിനിമകളിലേക്ക് എത്തിച്ചതെന്ന് പറയുന്നു ഈ ചൂടന്‍താരം. ആദ്യമൊക്കെ എനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു.

പക്ഷേ ഇപ്പോള്‍ ഇതില്‍ ഞാന്‍ സന്തോഷവതിയാണ്. പള്ളിയില്‍ പോകുന്നത് മുടക്കിയിട്ടില്ല. എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോകാറുണ്ട്. പുരോഹിതര്‍ തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും പിന്മാറാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് യുഡിയുടെ നിലപാട്.