Categories: Current Affairs

കഴിഞ്ഞ 11 മാസങ്ങൾക്കിടയിൽ കേരളത്തിൽ ഒളിച്ചോടി പോയത് 2869 ഭാര്യമാർ!

ഞെട്ടൽ മാറാതെ കേരളം. കഴിഞ്ഞ 11 മാസങ്ങൾക്കുള്ളിൽ 2868 വീട്ടമ്മമാരാണ് ഭർത്താവിനെ ഉപേക്ഷിച്ചു കാമുകന്മാരോടൊപ്പം ഒളിച്ചോടി പോയത്. പോലീസിന്റെ  രജിസ്റ്റർ പ്രകാരമാണ് കേരളത്തിലാകെ ഇത്രയും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇത് കൂടാതെ കേസ് രജിസ്റ്റർ ചെയ്യാത്ത സംഭവങ്ങളും ഉണ്ട്. ഇതിന്റെയൊക്കെ പ്രധാന കാരണവും പ്രദാന വില്ലനും ആരാണെന്നു അറിയണ്ടേ? മൊബൈൽ ഫോൺ. മൊബൈൽ ഫോണിന്റെ അമിത ഉപയോഗമാണ് മിക്ക ദാമ്പത്യ ജീവിതങ്ങളും തകരാൻ കാരണം. ഭർത്താവും മക്കളും ജോലിക്കും പഠിക്കാനുമായി പോയിക്കഴിഞ്ഞാൽ തന്റെ ഏകാന്തത ഒഴുവാക്കാനായി പല വീട്ടമ്മമാരും മൊബൈൽ ഫോണിൽ അഭയം പ്രാപിക്കും. പതുക്കെ പതുക്കെ ഇതിന്റെ ഉപയോഗം കൂടി വരുന്നതാണ് പല  ഒളിച്ചോട്ടങ്ങൾക്ക് കാരണമെന്നാണ് സർവേ പറയുന്നത്.

ഭാര്യമാരെ കബിളിപ്പിച്ച് പരസ്ത്രീ ബന്ധം പുലർത്തുന്ന ഭർത്താക്കന്മാരും കുറവല്ല. ഇന്ന് കോടതിയിൽ എത്തുന്ന ഭൂരിഭാഗം വിവാഹ മോചന കേസുകളുടെയും പ്രദാന കാരണം പരസ്പര വഞ്ചനയാണ്. ഭാര്യയുടെ ബന്ധം ഭർത്താവു കണ്ടു പിടിക്കുക അല്ലങ്കിൽ ഭർത്താവിന്റെ ബന്ധം ഭാര്യ കണ്ടു പിടിക്കുന്നതോടുകൂടി സംഗതി വിവാഹ മോചനത്തിലെത്തുന്നു. എന്നാൽ കാമുകനുമായുള്ള ബന്ധം കാരണം ഭർത്താവുമായി മനപ്പൂർവം പ്രശ്നങ്ങൾ ഉണ്ടാക്കി വിവാഹ മോചനം നേടിയതിനു ശേഷം കാമുകനൊപ്പം പോകുന്ന സംഭവങ്ങളും കുറവല്ല. എന്നാൽ ഒളിച്ചോടിപ്പോകുന്ന വീട്ടമ്മമാരിൽ കൂടുതൽ പേരും വിവാഹ മോചനം നേടാത്തവർ ആയിരിക്കും. പോലീസ് പറയുന്നത് പല ഭർത്താക്കന്മാരും പരാതിയുമായി യെത്തുമ്പോൾ പറയുന്നത് തിരിച്ചു വന്നാൽ സ്വീകരിക്കാൻ തയാറാണെന്നും ആണെന്നാണ്. എന്നാൽ ഈ 11 മാസത്തിനിടയിൽ നിയമപരമായി വിവാഹം വേർപിരിഞ്ഞവരുടെ എണ്ണം വളരെ കുറവുമാണ്.

Devika Rahul