കാമുകനും ഒത്തുള്ള വിവാഹത്തിന് ശേഷം പെണ്ണുകാണൽ ദിവസത്തെ കുറിച്ച് ആതിരയുടെ ഒരു തുറന്ന കത്ത് !

പെണ്ണിനും ചെക്കനും എന്തേലും സംസാരിക്കാനുണ്ടെങ്കിൽ ആകാം.
അല്ലാ ഇപ്പോ അതാണല്ലോ നാടു നടപ്പ് ”

പറഞ്ഞു തീരുന്നതിനു മുൻപേ നമ്മുടെ ചെക്കൻ സംസാരിക്കാൻ ഉണ്ടെന്ന മട്ടിൽ പുറത്തേക്കിറങ്ങി
ഞാൻ അവനെ കണ്ട ഞെട്ടലിൽ നിന്നു പുറത്ത് വന്നിരുന്നില്ല
പതുക്കെ ഞാനും പുറത്തേക്കു ചെന്നു

” അതേ ”
ഞാൻ പതുക്കെ വിളിച്ചു
“നീ കൂടുതൽ സംസാരിക്കണ്ട ”
മറുപടി കേട്ട് ഞാൻ ശശി

“അതല്ല ”
“ഏതല്ല ഇഷ്ടല്ലാനെങ്ങാനും
പറഞ്ഞാ നിന്റെ പല്ലു ഞാനടിച്ചു താഴെയിടും ”
“ഇതെന്താ ഇങ്ങനെ”

ചെറുതായിട്ടൊന്ന് ഞെട്ടി ഞാൻ ചോദിച്ചു ‘
” ദേ നീ തന്നെ പറഞ്ഞിട്ടുണ്ട് അമ്മയും അച്ഛനും പറയുന്ന ആരെയാണോ അവരെയേ കല്യാണം കഴിക്കുന്ന് അവർക്കെന്നെ ഇഷ്ടമായിട്ടുണ്ട് നീ ഇനി വാക്കു മാറ്റരുത് ”

” അപ്പോ ചേട്ടൻ അന്ന് സീരിയസായി ട്ടാണോ പറഞ്ഞത് ”
“അല്ല ”
” എന്താ ”
ഒന്നും മനസിലാകാതെ ഞാൻ പിന്നെയും ചോദിച്ചു
ഒന്നും മിണ്ടാതെ അയാൾ ചിരിച്ചു കൊണ്ട് മുഖത്തേക്ക് നോക്കി
“ചേട്ടൻ പിന്നെയി രണ്ടു മൂന്നു വർഷം കഴിഞ്ഞ് കല്യാണം ആലോചിച്ചു വന്നത് ?”

ഞാൻ കുറച്ച് മുഖം വീർപ്പിച്ചു ചോദിച്ചു
“എന്റെ കാന്താരീ ശരിക്കും ആദ്യം തമാശക്കാ അതായത് കിട്ടണെങ്കിൽ കിട്ടട്ടെ എന്നു പറഞ്ഞാ നിന്നെ ഇഷ്ടാന്ന് പറഞ്ഞത്
അപ്പോ നീ ഒരു ദയയുമില്ലാത്ത ഇഷ്ടല്ലാന്ന് പറഞ്ഞു.
എന്നിട്ടും ഞാൻ നിന്റെ പുറകെ നടന്നു. നീ ഒരു ദിവസം ഇങ്ങോട്ട് വന്ന് സംസാരിച്ചത് ഓർക്കുന്നുണ്ടോ ”
ഞാൻ അതെയെന്ന് തലയാട്ടി

” എന്നാൽ ആ ഡയലോഗ് ഒന്ന് ഓർത്തു പറഞ്ഞേ ”
“അത് എനിക്ക് ശരിക്കും ഓർമയില്ല”
ഞാൻ പറഞ്ഞു
“ഓർത്തു പറയെടോ ”

”അത് ഒരു പെൺകുട്ടിയുടെ പുറകെ നടക്കുന്നത് തെറ്റൊന്നുമല്ല പക്ഷേ ഓവറാകരുത്
പിന്നെ താനിത്തിരി ഓവറാ ഒരു പരിധി വരെ എല്ലാ പെൺകുട്ടികളും പുറകെ നടക്കുന്നതും ഇഷ്ടാന്ന് പറയുന്നതും ഒക്കെ ആസ്വദിക്കും പക്ഷേ നിങ്ങള് അങ്ങനല്ല.
ഇങ്ങനെ പുറകെ നടന്നാൽ നാട്ടുകാർ എന്തെങ്കിലും പറഞ്ഞുണ്ടാക്കും അതുകൊണ്ട് മേലാൽ ശല്യപ്പെടുത്തരുത് എന്നൊക്കെ ”
ഞാൻ പറഞ്ഞു നിർത്തി.

” അത്രേ ഉള്ളൂ”
“ആ എനിക്ക് ഓർമയില്ല ”
“എന്നാൽ ഞാൻ പറയാം നിനക്ക് അച്ഛനും അമ്മയുമാണ് വലുത് അവരെ മറന്ന് ഒന്നും വേണ്ടാ.
അവരെ വിഷമിക്കുന്നത് ഒന്നും ചെയ്യില്ല താനിങ്ങനെ പുറകെ നടന്നാൽ നാട്ടുകാർ എന്തേലും പറയും വീട്ടുകാർ അറിഞ്ഞ് അവർ വിഷമിക്കും അതു വേണ്ട എന്നൊക്കെ പറഞ്ഞില്ലേ ”

“ആ പറഞ്ഞു ”
“നീ പറഞ്ഞത് എന്താന്ന് വച്ചാൽ വീട്ടുകാർ വിഷമിക്കും അതുകൊണ്ട് താൽപര്യം ഇല്ലാന്നായിരുന്നു അന്നു തീരുമാനിച്ചതാ നിന്നെ തന്നെ കല്യാണം കഴിക്കണം എന്ന് ”
“അതെന്താ ചേട്ടാ ”

ഞാൻ ചോദിച്ചു
“എടീ പൊട്ടിക്കാളീ നീ എന്നെ വേണ്ടാന്ന് പറഞ്ഞത് സൗന്ദര്യം പോരെന്നോ ജോലി പോരെന്നോ വിദ്യാഭ്യാസം പോരെന്നോ ഒന്നും പറഞ്ഞല്ല വീട്ടുകാരെ പറ്റിക്കാൻ പറ്റില്ല അവരെ മറന്നൊന്നും ചെയ്യില്ല എന്നു പറഞ്ഞാണ് അങ്ങനെ പറയുന്ന ഒരു പെണ്ണിനെ കെട്ടിയാൽ എന്തു പ്രശ്നം വന്നാലും നമ്മളെ വിട്ടു പോകില്ല എന്നുറപ്പാണ്”

“അല്ല ഒരുപാട് പ്രണയങ്ങൾ വേണ്ടാന്ന് വക്കുന്നത് വീട്ടുകാർ വേണ്ടാന്ന് പറയുമ്പോൾ അല്ലേ ”
“മോളേ അതിന്റെ പേര് തേപ്പ്. പ്രണയത്തിന്റെ അവസാനമാണോ വീട്ടുകാർ ഉണ്ടെന്ന് ബോധം വരുന്നത് പ്രണയത്തിനു മുന്നേ അവർ ഉള്ളതല്ലേ. അവർ എങ്ങനാ എന്താന്ന് നമുക്കറിയാം അല്ലാതെ ഒരാൾക്ക് ഒരുപാട് മോഹം കൊടുത്തിട്ട് അവസാനം വീട്ടുകാരുടെ പേരും പറഞ്ഞ് ഒഴിവാക്കുന്നത് ത്യാഗം ഒന്നുമല്ല തല്ലുകൊള്ളിത്തരം വീട്ടുകാരെക്കുറിച്ച് ആർക്കെങ്കിലും വാക്കു കൊടുക്കും മുൻപ് ഓർക്കണം”

അവന്റെ മുഖത്ത് നോക്കി ഞാൻ ചിരിക്കാൻ തുടങ്ങിയിരുന്നു
” എന്താടീ ”
“ഏയ് ഒന്നൂല്ല…. അല്ലാ ഞാൻ ഈ മൂന്നു വർഷം കൊണ്ട് വേറാരെയെങ്കിലും ഇഷ്ടപ്പെട്ടിരുന്നെങ്കിലോ ”
“നീ വീട്ടുകാരുടെ കാര്യം പറഞ്ഞത് സത്യാണെങ്കിൽ നീ ആരെയും അങ്ങനൊന്നും ഇഷ്ടപ്പെടില്ലാന്ന് ഉറപ്പായിരുന്നു പിന്നെ നീ അന്ന് വേറൊരു കാര്യം കൂടി പറഞ്ഞു നീ ഇപ്പോ ഒരാളെ കണ്ടെത്തിയാലും വീട്ടുകാർ സമ്മതിക്കും കാരണം സകല സ്വാതന്ത്ര്യവും തന്നാണ് വീട്ടുകാർ വളർത്തുന്നത് പക്ഷേ നീ അതു ചെയ്യില്ല കാരണം നിന്നെ വളർത്തിയതോർത്ത് വീട്ടുകാർ കരയേണ്ടി വരരുത് അവർക്കും ചില അവകാശങ്ങളില്ലേന്ന് ”

” അപ്പോ എനിക്ക് വേറെ കല്യാണായെങ്കിലോ ”
“അതൊരു പ്രതീക്ഷയല്ലേ. നിന്റെ സമ്മതം ഇല്ലാതെ നിന്റെ കല്യാണം നടത്തില്ലല്ലോ
പിന്നെ നീ അന്ന് പുറകെ നടക്കരുതെന്നല്ലേ പറഞ്ഞത്‌ ഇഷ്ടല്ലാന്നല്ലല്ലോ ”
എന്റെ മുഖത്ത് നോക്കി കണ്ണിറുക്കി അവൻ പറഞ്ഞു

” പിന്നെ നിന്നെ തന്നെ വേണം എന്നു തോന്നി തുടങ്ങിയപ്പോൾ ഞാൻ നിന്റെ അച്ഛനുമായി കൂട്ടായി എന്താവശ്യത്തിനും നിന്റെ അച്ഛന്റെ കടയിൽ പോകുക പിന്നെ ഇടയ്ക്ക് താമസിച്ചു വരുമ്പോ വണ്ടിയിൽ ഇവിടെ ഡ്രോപ്പ് ചെയ്യുക ചുരുക്കി പറഞ്ഞാൽ ആലോചനയുമായി വരുമ്പോൾ വീട്ടുകാർ വേണ്ടാന്ന് പറയരുത് അത്രേ ഉള്ളൂ. പെണ്ണ് വേണ്ടാന്ന് പറഞ്ഞാൽ അവളുടെ അപ്പനെ വളച്ച് മോളെ കെട്ടും ഇപ്പോഴത്തെ ചെക്കന്മാർ”
“ഇയാളാള് കൊള്ളാല്ലോ ”

ഞാൻ പറഞ്ഞു
” പറയ് എന്താ നീ പറയാൻ പോകുന്നെ ഇഷ്ടല്ലാന്ന് പറഞ്ഞാൽ ചവിട്ടു മേടിക്കും ”
അവനുള്ളമറുപടിയായി കണ്ണിൽ നോക്കി നെറ്റിയിലൊരു മുട്ടു കൊടുത്തിട്ട് അകത്തേക്ക് പോകുമ്പോൾ പിന്നിൽ നിന്ന് അവൻ പറയുന്നുണ്ടായിരുന്നു ഇതിനെ കെട്ടിയാൽ പോരാ കെട്ടിയിടണമെന്ന്
ആതിര

Devika Rahul