കാമുകിയുടെ നഗ്നസെല്‍ഫി ലഭിച്ചപ്പോള്‍ കാമുകന്റെ തനിനിറം പുറത്ത്; ഞെട്ടിക്കുന്ന സംഭവം പാലക്കാട്

പാലക്കാട്: പ്രണയം അസ്ഥിയില്‍ പിടിച്ചപ്പോള്‍ കാമുകന് നഗ്നസെല്‍ഫി അയച്ചു കൊടുത്ത പെണ്‍കുട്ടി വെട്ടിലായി. താന്‍ അയച്ചു കൊടുത്ത നഗ്ന സെല്‍ഫി ഉപയോഗിച്ച് കാമുകന്‍ പണം തട്ടാന്‍ ശ്രമിച്ചതോടെയാണ് പെണ്‍കുട്ടി വെട്ടിലായത്. പാലക്കാട് ജില്ലയിലാണ് സംഭവം.…

പാലക്കാട്: പ്രണയം അസ്ഥിയില്‍ പിടിച്ചപ്പോള്‍ കാമുകന് നഗ്നസെല്‍ഫി അയച്ചു കൊടുത്ത പെണ്‍കുട്ടി വെട്ടിലായി. താന്‍ അയച്ചു കൊടുത്ത നഗ്ന സെല്‍ഫി ഉപയോഗിച്ച് കാമുകന്‍ പണം തട്ടാന്‍ ശ്രമിച്ചതോടെയാണ് പെണ്‍കുട്ടി വെട്ടിലായത്. പാലക്കാട് ജില്ലയിലാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ കാമുകന്‍ പാലക്കാട് ആലത്തൂര്‍ പാടൂര്‍ നെയിത്താംപറമ്പില്‍ രഞ്ജിത്തിനെ (20) പോലീസ് അറസ്റ്റ് ചെയ്തു.

കാമുകി നല്‍കിയ നഗ്ന സെല്‍ഫികള്‍ ഉപയോഗിച്ച് ഇയാള്‍ പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ നഗ്ന ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് രഞ്ജിത്ത് പണം തട്ടാന്‍ ശ്രമിച്ചത്. രഞ്ജിത്തും ഭീഷണിക്ക് ഇരയായ പെണ്‍കുട്ടിയും ഫെയ്്‌സ്ബുക്ക് വഴിയാണ് പരിചയപ്പെട്ടതും പ്രണയത്തിലായതും.

തുടര്‍ന്ന് വാട്‌സ്ആപ്പിലൂടെ നഗ്നചിത്രങ്ങള്‍ കൈമാറി. ചിത്രം കൈക്കലാക്കിയതോടെ രഞ്ജിത്ത് തനിനിറം പുറത്തെടുത്തു. ഭീഷണി ഭയന്ന് പെണ്‍കുട്ടി പണം അക്കൗണ്ടിലിട്ട് കൊടുത്തു. രഞ്ജിത്ത് വീണ്ടും പണം ആവശ്യപ്പെട്ടതോടെ പെണ്‍കുട്ടി ഗത്യന്തരമില്ലാതെ വീട്ടുകാരെ അറിയിക്കുകയായിരുന്നു.