കുളിക്കാതെ ദിവസവും ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കും, ആര്‍ത്തവസമയത്ത് ക്രൂരമായി മര്‍ദ്ദനം, ഭര്‍ത്താവ് പല്ല് തേയ്ച്ചിട്ട് മാസങ്ങളായി, സഹികെട്ട് ഭാര്യ അത് ചെയ്തു..!

ഭര്‍ത്താവിന് വൃത്തിയില്ലെന്ന് പറഞ്ഞ് അഞ്ച് മക്കളുടെ മാതാവ് വിവാഹമോചനം തേടി കോടതിയില്‍. അല്‍ ഐനിലാണ് കേസ് കോടതിയുടെ പരിഗണനയ്‌ക്കെത്തിയിരിക്കുന്നത്. ഭര്‍ത്താവ് തന്നില്‍ അമിതമായി ആശ്രയിക്കുന്നുവെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. നന്നായി വസ്ത്രം ധരിക്കാനോ ശരീരമോ…

ഭര്‍ത്താവിന് വൃത്തിയില്ലെന്ന് പറഞ്ഞ് അഞ്ച് മക്കളുടെ മാതാവ് വിവാഹമോചനം തേടി കോടതിയില്‍. അല്‍ ഐനിലാണ് കേസ് കോടതിയുടെ പരിഗണനയ്‌ക്കെത്തിയിരിക്കുന്നത്. ഭര്‍ത്താവ് തന്നില്‍ അമിതമായി ആശ്രയിക്കുന്നുവെന്നും ഇവര്‍ പരാതിയില്‍ പറയുന്നു.

നന്നായി വസ്ത്രം ധരിക്കാനോ ശരീരമോ പരിസരമോ വൃത്തിയായി സൂക്ഷിക്കാനോ ഭര്‍ത്താവ് ശ്രമിക്കാറില്ലെന്ന് ഭാര്യ ആരോപിച്ചു. എന്നാല്‍ ഭാര്യയുടെ ആരോപണങ്ങള്‍ ഭര്‍ത്താവ് കോടതിയില്‍ നിഷേധിച്ചു.

ഭാര്യയും താനും സന്തോഷകരവും സമാധാനപരവുമായാണ് കുടുംബജീവിതം നയിച്ചിരുന്നതെന്ന് ഇദ്ദേഹം പറയുന്നു. എന്നാല്‍ ചിലര്‍ തന്നേക്കുറിച്ച് ഭാര്യയോട് മോശമായി പറഞ്ഞതോടെ അവര്‍ പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഭര്‍ത്താവില്‍ നിന്നും മോചനം ലഭിച്ചാല്‍ സുഖമായി ജീവിക്കാമെന്ന ധാരണയില്‍ വിവാഹമോചനം തേടി എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതായി നിയമോപദേഷ്ടാവ് മുഹമ്മദ് സുഹദ് അഹമ്മദ് പറഞ്ഞു. ദമ്പതികളുടെ പിണക്കങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ അവരുടെ രക്ഷിതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.