കെണിയില്‍ പെട്ട പുലിയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രെമിച്ച ആളെ തന്നെ പുലി ആക്രമിക്കുന്ന നടുക്കുന്ന ദ്രിശ്യങ്ങള്‍

ഉത്തരാഖണ്ഡിലെ ബഗേശ്വര്‍ ജില്ലയിലെ ചൗര ഗ്രാമത്തിലെ സരയൂനദി തീരത്താണ് സംഭവം നടന്നത്. പുളളിപ്പുലിയെ രക്ഷിക്കാൻ ശ്രമിച്ച മധ്യവയസ്കനെ അതെ പുളളിപ്പുലി തന്നെ ആക്രമിക്കുകയായിരുന്നു. അന്‍പതുകാരനായ ജഗദീഷ് സിങിനെയാണ് പുലി ആക്രമിച്ചത്. സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനം…

ഉത്തരാഖണ്ഡിലെ ബഗേശ്വര്‍ ജില്ലയിലെ ചൗര ഗ്രാമത്തിലെ സരയൂനദി തീരത്താണ് സംഭവം നടന്നത്. പുളളിപ്പുലിയെ രക്ഷിക്കാൻ ശ്രമിച്ച മധ്യവയസ്കനെ അതെ പുളളിപ്പുലി തന്നെ ആക്രമിക്കുകയായിരുന്നു. അന്‍പതുകാരനായ ജഗദീഷ് സിങിനെയാണ് പുലി ആക്രമിച്ചത്. സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പുലിയെ രക്ഷിക്കുന്നതിനായി പ്രവർത്തിക്കുകയായിരുന്നു ഇയാള്‍. പുലിയെ കണ്ട വിവരം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് എത്തിയതായിരുന്നു ഉദ്യോഗസ്ഥർ. ആപ്പോഴായിരുന്നു  ജഗദീഷ് സിങും ഇവര്‍ക്കൊപ്പം കൂടിയത്.

പുലിയുടെ കാലിലും കൈയിലും കുരുക്കിട്ട ശേഷം വെള്ളത്തില്‍നിന്നും കരയ്‌ക്കെത്തിക്കാൻ ശ്രമിച്ച ജഗദീഷ് പുലിയുടെ കൈയില്‍ കുരുക്കിടുന്നതിനിടെ ആക്രമിക്കുകയായിരുന്നു. കാലില്‍ കടിക്കുകയും വലിച്ച്‌ കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തപ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ രക്ഷപ്പെടുത്തി.  വീഡിയോ ചുവടെ:-