Categories: Current Affairs

കേരളത്തിലും തെക്കന്‍ തമിഴ്‌നാട്ടിലും ലക്ഷദ്വീപിലും കനത്ത ജാഗ്രത പാലിക്കാന്‍ നിര്‍ദേശം ! ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി അറബിക്കടലിലേക്ക് നീങ്ങുന്നു !

ഓഖി വിതച്ച നാശ നഷ്ട്ടങ്ങൾ കെട്ടടങ്ങും മുമ്പേ അടുത്ത ഒരു ദുരന്തം സാധ്യത കൂടി വന്നടുത്തിരിക്കുകയാണ്. തീരദേശ വാസികൾ കൂടുതൽ ജാഗ്രതയോടെ ഇരിക്കേണ്ടതാണ്. ന്യൂനമർദ്ദം കൊടുത്താൽ ശക്തി പ്രാപിച്ചിരിക്കുകയാണ്.

 കാറ്റിന്റെ വേഗം മണിക്കൂറില്‍ 65 കിലോമീറ്റര്‍വരെ ആകാം. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലും തെക്കന്‍ തമിഴ്‌നാട്ടിലും ലക്ഷദ്വീപിലും കനത്ത ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി.

വേണ്ടത്ര മുൻകരുതൽ നമ്മൾ യെടുക്കാഞ്ഞത് കൊണ്ടാണ് ഓഖി കേരളത്തിൽ വൻ നാശ നഷ്ട്ടം വിതച്ചത്. ഇനിയും അത്തരം അശ്രദ്ധ ഉണ്ടാകാതിരിക്കാനാണ് എല്ലാ നിർദ്ദേശങ്ങലും തന്നുകൊണ്ടിരിക്കുന്നത്.

ശക്തമായ കാറ്റിന് സാധ്യധ ഉള്ളത് കൊണ്ട് വഴിയാത്രക്കാർ കഴിവതും സൂക്ഷിക്കുക. റോഡരികിലെ വൻ മരങ്ങൾക്കരികിൽ നിൽക്കുന്നത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക.

തിരുവനന്തപുരത്തിന് 390 കിലോ മീറ്റര്‍ തെക്കുപടിഞ്ഞാറായി കടലില്‍ ശക്തമായ ന്യൂനമര്‍ദം ശക്തിപ്പെടുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.

കാറ്റിന്റെ വേഗം മണിക്കൂറില്‍ 65 കിലോമീറ്റര്‍വരെ ആകാം. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലും തെക്കന്‍ തമിഴ്‌നാട്ടിലും ലക്ഷദ്വീപിലും കനത്ത ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി.

മൂന്നു മീറ്റര്‍ ഉയരത്തില്‍ തിരമാല ഉയര്‍ന്നേക്കാമെന്ന മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്നു. അടുത്ത 48 മണിക്കൂറില്‍ കേരളാ തീരത്ത് ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പും കലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്നു. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് അടിയന്തര യോഗം ചേര്‍ന്നു.

റവന്യൂ വകുപ്പ് , ദുരന്ത നിവാരണ അതോറിറ്റി, കോസ്റ്റല്‍ പോലീസ് തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കുന്നു.

ശ്രീലങ്കയ്ക്കു പടിഞ്ഞാറും മാലദ്വീപിന് കിഴക്കും തെക്കന്‍ കേരളത്തിനു പടിഞ്ഞാറ് ലക്ഷദ്വീപുവരെയുമുള്ള കടലില്‍ 14 വരെ ആരും മത്സ്യബന്ധനത്തിന് പോകരുതെന്നാണ് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ ആരും കടലില്‍ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ തെക്കന്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയുണ്ട്. നാളെയും മറ്റന്നാളും കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്യാനും സാധ്യതയുണ്ട്.

source: mathubhumi  

Devika Rahul