കേരളത്തിലെ മലയാളി നേഴ്‌സുമാരെ തേടി ബ്രിട്ടൻ എത്തുന്നു. ഇനിയുള്ള 16 ദിവസങ്ങൾ നിങ്ങളുടേത്

കേരളത്തിലെ മലയാളി നേഴ്‌സുമാർക്കായി സുവർണാവസരമൊരുങ്ങുന്നു. ഇനിയുള്ള 16 ദിവസങ്ങൾ നിങ്ങളുടേത്. ബ്രിട്ടണിലെ പത്ത് സര്‍ക്കാര്‍ ആശുപത്രി ട്രസ്റ്റുകളുടെ പ്രതിനിധികളാണ് നഴ്സുമാരെ റിക്രൂട്ട് ചെയ്യാന്‍ കേരളത്തിലേക്ക് എത്തിയിരിക്കുന്നത്. മുപ്പത്തഞ്ചോളം ആശുപത്രിയിലേക്ക് ഏകദേശം അയ്യായിരത്തോളം നഴ്സുമാരെ തേടിയാണിവർ…

കേരളത്തിലെ മലയാളി നേഴ്‌സുമാർക്കായി സുവർണാവസരമൊരുങ്ങുന്നു. ഇനിയുള്ള 16 ദിവസങ്ങൾ നിങ്ങളുടേത്. ബ്രിട്ടണിലെ പത്ത് സര്‍ക്കാര്‍ ആശുപത്രി ട്രസ്റ്റുകളുടെ പ്രതിനിധികളാണ് നഴ്സുമാരെ റിക്രൂട്ട് ചെയ്യാന്‍ കേരളത്തിലേക്ക് എത്തിയിരിക്കുന്നത്. മുപ്പത്തഞ്ചോളം ആശുപത്രിയിലേക്ക് ഏകദേശം അയ്യായിരത്തോളം നഴ്സുമാരെ തേടിയാണിവർ എത്തിയിരിക്കുന്നത്.  നിയമനം പൂർണമായും സൗജന്യമായാണ് നടത്തുന്നത്. രണ്ടുലക്ഷത്തോളം രൂപയാണ് മാസശമ്പളം. 

തെരഞ്ഞെടുക്കപ്പെടുന്ന നഴ്സുമാര്‍ക്ക് വിസ ഫീസ്, വര്‍ക്ക് പെര്‍മിറ്റ് ഫീസ്, ചികിത്സ ചെലവ്, വിമാന ടിക്കറ്റ്, ആദ്യ മൂന്ന് മാസത്തെ താമസം എന്നിവ സൗജന്യമാണ്. ഒരു കാശ് പോലും മുടക്കാതെയാണ് നിയമനം ലഭിക്കുക. അര്‍ഹതയുള്ളവർ  എന്ന മെയില്‍ ഐഡിയിലേക്കാണ് ബയോഡാറ്റ അയക്കേണ്ടത്.

മാര്‍ച്ച്‌ നാല് മുതല്‍ പത്തൊൻപത് വരെ ഇവർ ഇന്ത്യയിലും അതിൽ 12 ദിവസം കേരളത്തിലുമായിട്ടാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. കൊച്ചി, അങ്കമാലി, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിലായിരിക്കും ഇന്റര്‍വ്യു നടക്കുക. കൂടാതെ ബാംഗ്ലൂർ കേന്ദ്രികരിച്ചും ഇന്റർവ്യൂ നടത്തുന്നു.  6,7 തീയതികളില്‍ കൊച്ചിയിലും 8ന് അങ്കമാലി, 9ന് കോട്ടയം, 12ന് കോഴിക്കോട്, 14ന് ബാംഗളൂര്‍ എന്നിവിടങ്ങളിലുമാണ് എന്‍എച്ച്‌എസ് സംഘം ഇന്റര്‍വ്യൂ നടത്തുന്നത്. ഐഇഎല്‍ടിഎസ് പരീക്ഷ എഴുതി എല്ലാ വിഷയങ്ങള്‍ക്കും വിജയിക്കാത്തവര്‍ക്കും ഇതുവരെ എഇഎല്‍ടിഎസ് എവുതാതെ മികച്ച സ്ഥാപനങ്ങളില്‍ പഠിച്ചവര്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്.

നിയമനത്തിനു മുന്‍പുള്ള ഇന്റര്‍വ്യൂ ആയതിനാല്‍ ഐഇഎല്‍ടിഎസ്, ഒഇടി യോഗ്യതകള്‍ നേടിയതിന്റെ പകര്‍പ്പിനൊപ്പം ബയോഡാറ്റ കൂടി അയക്കേണ്ടതാണ്. ലഭിക്കുന്ന അപേക്ഷകരില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെയാണ് ഇന്റര്‍വ്യൂവിന് ക്ഷണിക്കുക. ഉദ്യോഗാർത്ഥികൾക്ക് ഏറ്റവും അടുത്തുള്ള സ്ഥലത്തായിരിക്കും ഇന്റര്‍വ്യൂ.

എന്ന മെയില്‍ ഐഡിയിലേക്കാണ് ബയോഡാറ്റ അയക്കേണ്ടത്. വോസ്റ്റക് പ്രതിനിധികള്‍ നിങ്ങളെ വിളിച്ചോ ഇമെയില്‍ വഴിയോ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനുള്ള യോഗ്യത സ്ഥിരീകരിച്ച്‌ നല്‍കും.അര്‍ഹരായ അപേക്ഷകര്‍ എന്ന മെയില്‍ ഐഡിയിലേക്കാണ് ബയോഡാറ്റ അയക്കേണ്ടത്.മറ്റുള്ളവരുടെ അറിവിലേക്കായി മാക്സിമം ഷെയർ ചെയ്യൂ. നമ്മുടെ ഒരു ഷെയർ ആയിരിക്കും മറ്റുള്ളവർക്ക് ഒരു ജീവിതമാർഗം ആകുക.