Categories: Current Affairs

കേരള തീരത്ത് ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നു, അതിശക്തമായ കാറ്റിനും, മഴക്കും, വന്‍ തിരമാലകള്‍ക്കും സാധ്യത,

ശക്തമായ  ന്യൂനമര്‍ദ്ദം കേരള  തീരത്ത് രൂപപ്പെടുന്നു. ഇത് അതിശക്തമായ കാറ്റിനും മഴക്കും സാധ്യത കാട്ടുന്നു.   ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യത.  തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലുമായി രൂപംകൊള്ളുന്ന ന്യൂനമര്‍ദ്ദം തമിഴ്‌നാട് തീരത്ത് ചുഴലിക്കാറ്റായി എത്താന്‍ സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെയും ഭൂമധ്യരേഖ പ്രദേശത്തും ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതോടെ കേരളതീരത്ത് രൂക്ഷമായ കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. 27 മുതല്‍ മത്സ്യബന്ധനത്തിന് വിലക്ക് ഈ സാഹചര്യത്തില്‍  ഏര്‍പ്പെടുത്തിയിട്ടുണ്ട്.

27ന് പുലര്‍ച്ചെ 12 മണിയോടെ മീന്‍പിടുത്ത തൊഴിലാളികള്‍ ഏറ്റവും അടുത്തുള്ള തീരത്തെത്തണം. വ്യാഴാഴ്ച രാത്രി 11.30 വരെ തീരത്ത് തിരമാലകള്‍ 1.5 മീറ്റര്‍ മുതല്‍ 2.2 മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമായിരിക്കും എന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ന്യൂനമര്‍ദ്ദം കേരളത്തെ നേരിട്ട് ബാധിച്ചേക്കില്ല. അതേസമയം കേരളത്തില്‍ 27 വരെ വ്യാപകമായ വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തിലാകും. ശക്തമായ ഇടിമിന്നലിന് സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ സാധ്യതയുണ്ടെന്നും അറിയിപ്പ്.

Sreekumar R