കൊന്നപ്പൂവിനുള്ളിലൊരു സര്‍പ്രൈസ്, പുരസ്‌കാര വേദിയില്‍ മഞ്ജു വാര്യരെ ഞെട്ടിച്ച് ജയറാം, വീഡിയോ വൈറല്‍!

മഞ്ജു വാരിയർ മലയാളികൾക്ക് എന്നും ഒരു വിസ്മയമാണ്! രണ്ടാംവരവിലൂടെ തന്റ ശക്തമായ സാനിധ്യം ഉറപ്പിച്ചിരിക്കുകയാണ് മഞ്ജു. അടുത്തിടെയാണ് ഫ്‌ളവേഴ്‌സ് ചാനലിന്റെ ഇന്ത്യന്‍ ഫിലിം അവാര്‍ഡ്‌സ് തലസ്ഥാന നഗരിയില്‍ അരങ്ങേറിയത്. ഇന്ത്യന്‍ സിനിമയിലെയും മലയാള സിനിമയിലെയും…

മഞ്ജു വാരിയർ മലയാളികൾക്ക് എന്നും ഒരു വിസ്മയമാണ്! രണ്ടാംവരവിലൂടെ തന്റ ശക്തമായ സാനിധ്യം ഉറപ്പിച്ചിരിക്കുകയാണ് മഞ്ജു.

അടുത്തിടെയാണ് ഫ്‌ളവേഴ്‌സ് ചാനലിന്റെ ഇന്ത്യന്‍ ഫിലിം അവാര്‍ഡ്‌സ് തലസ്ഥാന നഗരിയില്‍ അരങ്ങേറിയത്. ഇന്ത്യന്‍ സിനിമയിലെയും മലയാള സിനിമയിലെയും അതുല്യ പ്രതിഭകള്‍ ഒരുമിച്ചെത്തിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ അതൊരു ഗംഭീര വിരുന്നായി മാറുകയായിരുന്നു. ജാക്കി ഷ്‌റോഫ് ഉള്‍പ്പടെ നിരവധി പ്രമുഖരാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.

പരിപാടിയുടെ പ്രക്ഷേപണത്തിനായി കാത്തിരിക്കുകയാണ് ലോകമെങ്ങുമുള്ള പ്രേക്ഷകര്‍. ശനിയും ഞായറുമായി രണ്ട് ഭാഗങ്ങളിലായി പരിപാടി സംപ്രേഷണം ചെയ്യുമെന്ന് ചാനല്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രക്ഷേപണത്തിന് മുന്നോടിയായുള്ള പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ജയറാമിന്റെ വെല്ലുവിളിയും രമേഷ് പിഷാരടിയുടെ മൊട്ടയടിയെക്കുറിച്ചുമൊക്കെ പ്രേക്ഷകര്‍ നേരത്തെ തന്നെ അറിഞ്ഞു കഴിഞ്ഞു. മഞ്ജു വാര്യര്‍ക്ക് ജയറാം വേദിയില്‍ വെച്ച് ഉഗ്രനൊരു സമ്മാനം നല്‍കിയിരുന്നു. അക്കാര്യത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

മലയാള സിനിമയുടെ സ്വന്തം താരമായ ലേഡി സൂപ്പര്‍ സ്റ്റാറും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. പച്ച ചുരിദാറണിഞ്ഞ് പതിവ് പോലെ നിറപുഞ്ചിരിയുമായാണ് താരം വേദിയിലേക്ക് എത്തിയത്. മോഹന്‍ലാലിന്റെ സിനിമാജീവിതത്തെക്കുറിച്ചൊരുക്കുന്ന മോഹന്‍ലാല്‍, ഒടിയന്‍ തുടങ്ങിയ ചിത്രങ്ങളിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

മോഹന്‍ലാലിന്റെ ആദ്യ സിനിമയായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസ് ദിവസമാണ് മീനുക്കുട്ടിയുടെ ജനനം. ഏയ് ഓട്ടോയിലെ നായികാ കഥാപാത്രമായ മീനുക്കുട്ടി എന്ന പേര് കൂടി ലഭിച്ചതോടെ ആരാധന പതിന്മടങ്ങായി വര്‍ധിച്ചു. മോഹന്‍ലാല്‍ സിനിമകളുടെ ഗെറ്റപ്പും മാലയും ഗ്ലാസുമൊക്കെയാണ് മീനുക്കുട്ടിയുടെ ശേഖരത്തിലുള്ളത്. മീനുക്കുട്ടിയുടെ ജീവിത പങ്കാളിയായി സേതുമാധവനാണ് എത്തുന്നത്. താരരാധന കാരണം ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന രസകരമായ സംഭവങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്.