ക്ലീന്‍ ഷേവിനേക്കാള്‍ താടിരോമം പുരുഷന്മാരെ കൂടുതല്‍ സുന്ദരന്മാര്‍ ആക്കുന്നെന്ന് !

ക്ലീന്‍ ഷേവ്‌ ചെയ്ത പുരുഷന്‍ ആണോ താടി വെച്ച പുരുഷന്‍ ആണോ കൂടുതല്‍ സുന്ദരന്‍ ? എങ്ങിനെയുള്ള പുരുഷനെ ആകും സ്ത്രീകള്‍ കൂടുതല്‍ ഇഷ്ടപ്പെടുക? ക്ലീന്‍ ഷേവ്‌ അടിച്ചാല്‍ പുരുഷന് സ്ത്രീത്വം വരുമെന്ന ആരോപണം…

ക്ലീന്‍ ഷേവ്‌ ചെയ്ത പുരുഷന്‍ ആണോ താടി വെച്ച പുരുഷന്‍ ആണോ കൂടുതല്‍ സുന്ദരന്‍ ? എങ്ങിനെയുള്ള പുരുഷനെ ആകും സ്ത്രീകള്‍ കൂടുതല്‍ ഇഷ്ടപ്പെടുക? ക്ലീന്‍ ഷേവ്‌ അടിച്ചാല്‍ പുരുഷന് സ്ത്രീത്വം വരുമെന്ന ആരോപണം ശരിയാണോ? അല്ലെങ്കില്‍ താടി വെച്ചവര്‍ ധാര്‍ഷ്ട്യമുള്ള സ്വഭാവക്കാരന്‍ ആണോ? ഇത്തരം സംശയങ്ങള്‍ക്ക് ഉത്തരവുമായി ഒരു പുതിയ പഠന റിപ്പോര്‍ട്ട്‌ പുറത്തു വന്നിരിക്കുന്നു.

യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത്‌ വെയില്‍സിലെ വിദഗ്ദ സംഘം നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. ഈ വിദഗ്ദ സംഘം 10 പുരുഷന്മാരുടെ ക്ലീന്‍ ഷേവ്‌ ചെയ്തതും, 5 ദിവസം ഷേവ്‌ ചെയ്യാത്തതും, 10 ദിവസം ഷേവ്‌ ചെയ്യാത്തതും, പിന്നെ മുഴു താടിയുമായുള്ള ഫോട്ടോകളും ശേഖരിച്ചു. അതിനു ശേഷം ആ ഫോട്ടോകള്‍ 351 ഓളം സ്ത്രീകളെയും 177 ഓളം പുരുഷന്മാരായ സ്വവര്‍ഗരതിക്കാരെയും കാണിച്ചു. ഇതിലാരെയാണ് നിങ്ങള്‍ ആകര്‍ഷണീയതയുടെയും പുരുഷത്വത്തിന്റെയും ആരോഗ്യത്തിന്റെയും പിതാവാകാനുള്ള സ്കില്ലിന്റെയും പേരില്‍ തെരഞ്ഞെടുക്കുക എന്നാണ് അവരോടു ചോദിച്ചത്.

ഇതില്‍ സ്ത്രീകള്‍ തെരഞ്ഞെടുത്തത്‌ 10 ദിവസം ഷേവ്‌ ചെയ്യാതെ താടിരോമം ഉള്ളവരെ ആയിരുന്നു. അവരാണ് കൂടുതല്‍ ആകര്‍ഷണീയത ഉള്ളവര്‍ എന്നാണ് സ്ത്രീകള്‍ അഭിപ്രായപ്പെട്ടത്. സ്ത്രീകളും സ്വവര്‍ഗ രതിക്കാരും കൂടി ചേര്‍ന്ന് മുഴുവന്‍ താടി ഉള്ളവരെയാണ് പിതാവാകാനുള്ള സ്കില്ലിന്റെ പേരില്‍ തെരഞ്ഞെടുത്തത്. അതെ സമയം കുറ്റിരോമം ഉള്ളവര്‍ അഥവാ 5 ദിവസം ഷേവ്‌ ചെയ്യാതെ ഉള്ളവര്‍ക്ക്‌ സ്ത്രീകളും സ്വവര്‍ഗരതിക്കാരും കൂടി ചേര്‍ന്ന് ഏറ്റവും കുറഞ്ഞ മാര്‍ക്ക്‌ മാത്രമാണ് നല്‍കിയത്.

താടി രോമം പക്വതയുടെയും പുരുഷത്വത്തിന്റെയും പ്രതീകം ആണെന്ന കണ്ടെത്തലോടെയാണ് അവര്‍ തങ്ങളുടെ പഠന റിപ്പോര്‍ട്ട്‌ അവസാനിപ്പിക്കുന്നത്.

Leave a Reply