ഗര്‍ഭിണിയായപ്പോള്‍ പോലും പഴകിയ ഭക്ഷണം കഴിപ്പിച്ചു, മാനസികവും ശാരീരികവുമായ പീഡനം, ദുരൂഹ മരണത്തില്‍ മറ്റൊരു പെണ്‍കുട്ടിയും

പുരോഗമന കേരളത്തിലെ മനുഷ്യമനസുകള്‍ക്ക് മുറിവേറ്റ വാര്‍ത്തയാണ് ആന്‍ലിയയുടെ മരണവാര്‍ത്ത. ഇന്നും കൊലപാതകമാണോ, ആത്മഹത്യയാണോ എന്ന് ഇന്നും ദുരൂഹതയിലുള്ള മരണം. വൈവാഹിക ജീവിതം സ്വപ്നം കണ്ട ഒരു പെണ്‍കുട്ടിയുടെയും മകള്‍ക്ക് നല്ല ജിവിതം ഉണ്ടാകുമെന്ന് ആശിച്ച…

പുരോഗമന കേരളത്തിലെ മനുഷ്യമനസുകള്‍ക്ക് മുറിവേറ്റ വാര്‍ത്തയാണ് ആന്‍ലിയയുടെ മരണവാര്‍ത്ത. ഇന്നും കൊലപാതകമാണോ, ആത്മഹത്യയാണോ എന്ന് ഇന്നും ദുരൂഹതയിലുള്ള മരണം. വൈവാഹിക ജീവിതം സ്വപ്നം കണ്ട ഒരു പെണ്‍കുട്ടിയുടെയും മകള്‍ക്ക് നല്ല ജിവിതം ഉണ്ടാകുമെന്ന് ആശിച്ച മാതാപിതാക്കളുടെയും ദുഃഖം ആണ് ഇന്ന് കേരളം കേള്‍ക്കുന്നത്.

25–ാം വയസില്‍, ജീവിതത്തിന്റെ വസന്തകാലത്ത് ഏറെ പീഡനങ്ങളേറ്റു മരണത്തിനു കീഴടങ്ങേണ്ടി വന്നു. അവളുടെ ഡയറിയിൽ ഒരിക്കലും മറക്കരുതാത്ത ജീവിതാനുഭവങ്ങളും രേഖപ്പെടുത്തിയിരുന്നു.  അവള്‍ അനുഭവിച്ച  കൊടീയ പീഡനങ്ങള്‍ ലോകം അറിയാന്‍  അവളുടെ ഡയറിയില്‍  നിറഞ്ഞ കണ്ണുകളില്‍ എഴുതിയിരുന്നു.

പൊലീസ് ആന്‍ലിയയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു. ഭര്‍ത്താവായ ജസ്റ്റിൻ ആദ്യം പറഞ്ഞത് ആന്‍ലിയയെ പരീക്ഷയ്ക്കായി ബെംഗളൂരുവിലേക്കു ട്രെയിന്‍ കയറ്റി വിട്ടു എന്നായിരുന്നു. മൂന്നു ദിവസം ഒരു സൂചനയുമില്ലാതെ കടന്നുപോയി.

യുവതിയുടെ ചീര്‍ത്ത മൃതദേഹം പറവൂര്‍ വടക്കേക്കര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പെരിയാറില്‍ കണ്ടെത്തിയെന്ന വിവരം കിട്ടി.  ആൻലിയയുടെ മൃതദേഹമാണെന്നു സ്ഥിരീകരിച്ചു. ഭര്‍ത്താവും കുടുംബവും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തില്ല. ഭർതൃവീട്ടുകാർ എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ മൃതദേഹം കാണിക്കാനും തയ്യാറായില്ല.

ആൻലിയയുടെ കഷ്ടപ്പാടുകള്‍ വിവരിക്കുന്ന സന്ദേശങ്ങൾ ആന്‍ലിയ സഹോദരന്  അയച്ചിരുന്നു. ഇവിടെ നിന്നാല്‍ ഇവര്‍ എന്നെ കൊല്ലും. എന്തെങ്കിലും സംഭവിച്ചാല്‍ ജസ്റ്റിനും അമ്മയും വീട്ടുകാരുമാണ് ഉത്തരവാദികള്‍. അവരെ വെറുതെ വിടരുത്. എന്നായിരുന്നു സന്ദേശം.

പഴകിയ ഭക്ഷണമാണു ഗര്‍ഭിണിയായ ശേഷവും കഴിപ്പിച്ചിരുന്നത്. കുഞ്ഞുണ്ടായ ശേഷവും ഉപദ്രവിച്ചു.കേട്ടാലറയ്ക്കുന്ന തെറികൾ വിളിക്കും. കുഞ്ഞിനെ തന്നില്‍നിന്ന് അകറ്റാന്‍ ശ്രമിച്ചു എന്നെല്ലാം അവള്‍  പോലീസില്‍ നല്കാന്‍ തയ്യാറാക്കിയ പരാതിയില്‍ പറയുന്നു.

ആന്‍ലിയ വരച്ച ഒരു ചിത്രം എത്രമാത്രം സങ്കടങ്ങൾക്കു നടുവിലാണു ജീവിച്ചിരുന്നതെന്നു കാണിച്ചുതരും. കരയുന്ന പെണ്‍കുട്ടി, അവള്‍ക്കു ചുറ്റും ആക്രമിക്കുന്ന കൈകള്‍. ദുരൂഹത നിറച്ച് അവള്‍ സ്വന്തം ജീവിതം വരച്ച്  കാട്ടി യാത്രയായി.