ചെറുവിരല്‍ മുറിച്ച് ആഭരണമുണ്ടാക്കി യുവതി !

പൊതുവേ എല്ലാവരും ആഭരണങ്ങളോട് അത്യാവശ്യം താല്‍പര്യമുള്ളവരായിരിക്കും, ചിലര്‍ക്ക് ആഭരണമെന്നാല്‍ ഒരു ഭ്രമമാണ്. ലണ്ടന്‍ സ്വദേശിനിയായ ടോര്‍സ് റെയ്‌നോള്‍ഡും ആഭരണങ്ങളുടെ ആരാധികയാണ്. അങ്ങനെ ആരാധന മൂത്ത് യുവതി ഒരു നെക്ലേസ് ഉണ്ടാക്കി. വെറും നെക്ലേസല്ല, തന്റെ…

പൊതുവേ എല്ലാവരും ആഭരണങ്ങളോട് അത്യാവശ്യം താല്‍പര്യമുള്ളവരായിരിക്കും, ചിലര്‍ക്ക് ആഭരണമെന്നാല്‍ ഒരു ഭ്രമമാണ്. ലണ്ടന്‍ സ്വദേശിനിയായ ടോര്‍സ് റെയ്‌നോള്‍ഡും ആഭരണങ്ങളുടെ ആരാധികയാണ്. അങ്ങനെ ആരാധന മൂത്ത് യുവതി ഒരു നെക്ലേസ് ഉണ്ടാക്കി. വെറും നെക്ലേസല്ല, തന്റെ ചെറുവിരല്‍ മുറിച്ചെടുത്താണ് ടോര്‍സ് ആഭരണമുണ്ടാക്കിയത്.

കുറച്ചു നാളുകള്‍ക്കു മുമ്പാണ് ടോര്‍സ് തന്റെ ചെറുവിരല്‍ മുറിച്ച് പ്രത്യേക ലായനി അടങ്ങിയ കുപ്പിയിലിട്ട് വെച്ചത്. കേടുപാടുകള്‍ ഉണ്ടാകാതിരിക്കാനാണ് ലായനി ഉപയോഗിച്ചിരിക്കുന്നത്. പിന്നീട് വിരലെടുത്ത് നെക്ലേസ് ഉണ്ടാക്കുകയായിരുന്നു.

താന്‍ വളരെ സന്തോഷവതിയാണെന്നും തന്റെ സുഹൃത്തും ഇങ്ങനെ ചെയ്തിരുന്നുവെന്നും യുവതി പറയുന്നു. യുവതിയുടെ മാനസിക നില തകരാറിലാണെന്നും അതുകൊണ്ടാണ് ഇത്തരമൊരു സാഹസത്തിന് യുവതി തുനിഞ്ഞതെന്നും റിപ്പോര്‍ട്ടുകളുണ്ട്.