ജന്മദിനം പോളി ഭവനിലെ അശരണക്കൊപ്പം ആഘോഷിച്ചു ഉണ്ണി മുകുന്ദൻ

ഇന്നലെയായിരുന്നു നടൻ ഉണ്ണി മുകുന്ദന്റെ ജന്മദിനം. ബോംബെ മാർച്ച്‌ 12 എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്നെത്തിയ ഉണ്ണി മല്ലു സിംഗ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മസിലാളിയാനായി മാറി, ഒരു പിടി നല്ല കഥാപാത്രങ്ങളും…

ഇന്നലെയായിരുന്നു നടൻ ഉണ്ണി മുകുന്ദന്റെ ജന്മദിനം. ബോംബെ മാർച്ച്‌ 12 എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്നെത്തിയ ഉണ്ണി മല്ലു സിംഗ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മസിലാളിയാനായി മാറി, ഒരു പിടി നല്ല കഥാപാത്രങ്ങളും ചിത്രങ്ങളുമായി മലയാളത്തിൽ നിറഞ്ഞ ഉണ്ണി, ഇപ്പോൾ തെലുങ്ക് സിനിമയുടെയും ഭാഗമാണ്.

മോഹൻലാലിനും ജൂനിയർ എൻ ടി ആറിനുമൊപ്പം അഭിനയിച്ച ജനത ഗാരേജിന്റെ വിജയത്തിന് ശേഷം അനുഷ്ക ഷെട്ടിയുടെ ഭാഗ്മതി എന്ന ചിത്രത്തിലാണ് ഉണ്ണി അഭിനയിക്കുന്നത്. ഇന്നലെ തന്റെ ജന്മദിനം ഉണ്ണി ആഘോഷിച്ചത് ഒറ്റപ്പാലത്തെ ഉണ്ണിയുടെ വീടിനടുത്തെ പോളിഗാർഡനിലെ അന്തേവാസികൾക്കൊപ്പമാണ്. ഉണ്ണി തന്നെയാണ് കുറിപ്പിലൂടെ ഫേസ്ബുക് ലോകത്തെ ഇതറിയിച്ചത്. ഉണ്ണിയുടെ പോസ്റ്റ്‌ ഇങ്ങനെ

എല്ലാവർക്കും എന്റെ നമസ്കാരം.

ഇന്നലെ എന്റെ ജന്മദിനം ആയിരുന്നു… എനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്കും ആശംസകൾ അറിയിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

എന്റെ ഈ ജന്മദിനം ഞാൻ ചിലവഴിച്ചത് എന്റെ മാതാപിതാക്കൾക്കൊപ്പം ഒറ്റപ്പാലത്തെ എന്റെ വീട്ടിൽ ആയിരുന്നു. എന്റെ വിടിന് സമീപമുളള പോളിഗാർഡനിലെ അന്തേവാസികൾക്കൊപ്പം ഞാൻ കുറച്ചു സമയം ചിലവഴിച്ചു… ഇവർക്കൊപ്പം ചിലവഴിച്ച ആ നിമിഷങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല. ബുദ്ധി മാന്ദ്യം സംഭവിച്ച മുതിർന്ന ആൺകുട്ടികളുടെ പുനരധിവസകേന്ദ്രം ആണിത്. ലെക്കിടിയിൽ 1981ൽ ആണ് രൂപീ കൃതമായത്. ഇതിന്റെ സ്ഥാപകൻ ഫാ.പോൾ പൂവ്വത്തിങ്കൽ ആണ്. അദ്ദേഹം 2005-ൽ അന്തരിച്ചു.

18 നും 80 നും ഇടയിൽ പ്രായമുള്ള 109 അംഗങ്ങൾ നിലവിൽ പോളിഗാർഡനിലുണ്ട്. 90% പേരും മാതാപിതാക്കൾ മരണപ്പെട്ടവരും ജുവൈനൽ ഹോം എന്നീ സ്ഥലങ്ങളിൽ സംരക്ഷിക്കുവാൻ ആരുമില്ലാതെയായി ഇവിടെ എത്തപ്പെട്ടവരാണ്. 109 പേരിൽ ഭൂരിഭാഗവും പലവിധ രോഗങ്ങളാലും മറ്റും ക്ലേശ്ശിക്കുന്നവരാണ്.

ഇവർക്കെല്ലാം കൃത്യ സമയങ്ങളിൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുവാനും ഇവരെ സംരക്ഷിക്കുവാനും ഇപ്പോഴത്തെ ഡയറക്ടർ ശ്രീ.സിജു വിതയത്തിലും 10 – ഓളം വരുന്ന സന്നദ്ധ പ്രവർത്തകരും അടങ്ങിയ ടീം സദാ ജാഗരൂകരാണ്പോളിഗാർഡന്റെ പ്രധാന വരുമാന മാർഗ്ഗം കനിവു വറ്റാത്ത സുമനസ്സുകൾ നൽകുന്ന സംഭാവനകളാണ്. നിത്യവൃത്തിക്ക് ഒരു പാടു കഷ്ടപ്പെടുന്നുണ്ടെങ്കിലും ഇവിടുത്തെ സഹോദരങ്ങളെ സന്തോഷത്തോടെ പരിപാലിക്കുവാൻ ഇവിടുത്തെ പ്രവർത്തകർ എപ്പോഴും സന്നദ്ധരാണ്.

എനിക്ക് വേണ്ടി പ്രാർത്ഥിച്ചവർ ഇവർക്കുവേണ്ടിയും പ്രാർത്ഥിക്കണം. ജാതി മത ഭേതമന്ന്യേ നിങ്ങളാൽ കഴിയുന്ന സഹായം അത് ചെറുതായാലും വലുതായാലും ഇവർക്ക് എത്തിച്ചു കൊടുക്കാൻ അഭ്യർത്ഥിക്കുന്നു.
എന്ന് സ്നേഹപൂർവ്വം,
ഉണ്ണി മുകുന്ദൻ
Phone No: Siju vithayathil – 9447030 349
944610349
Alc Details
Directorate of Social Action, Poly Garden
Alc No: 073810 1053384
Canara Bank ottapalam
IFSC Code: CNRB 0000 738

ഉണ്ണിയെ വെറുക്കുന്നവർ പോലും ചിലപ്പോൾ അദ്ദേഹത്തിൻറെ ഈ പ്രവർത്തിക്കു മുന്നിൽ ഒന്ന് കൈയടിച്ചു പോകും. നിങ്ങൾ നൽകിയ ഭക്ഷണം കഴിച്ചപ്പോൾ ആ മുഖങ്ങളിൽ കണ്ട തിളക്കമുണ്ടല്ലോ..

അതിന്റെ ഭംഗി ലോകത്തെവിടെ നിന്നു കേക്ക് മുറിച്ചാഘോഷിച്ചാലും ലഭിക്കില്ല. ഇനിയും നല്ല ഒരുപിടി ജന്മദിനങ്ങൾ വന്നു ചേരട്ടെ എന്ന് ആശംസിക്കുന്നു. വലിയ ശരീരത്തിലെ നല്ല മനസിന്‌ മസിലിനേക്കാൾ വലിപ്പമുണ്ടിപ്പോ