ജിയോ ഫോണ്‍ ഇന്ന് മുതല്‍ ബുക്ക് ചെയ്ത് തുടങ്ങാം…

റിലയന്‍സ് ജിയോ അവതരിപ്പിക്കുന്ന പുതിയ 4ജി ഫീച്ചര്‍ ഫോണിന്റെ ബുക്കിംഗ് ഇന്ന് മുതല്‍ ആരംഭിക്കും റിലയന്‍സ് ജിയോ അവതരിപ്പിക്കുന്ന പുതിയ 4ജി ഫീച്ചര്‍ ഫോണിന്റെ ബുക്കിംഗ് ഇന്ന് മുതല്‍ ആരംഭിക്കും. റിലയന്‍സിന്റെ റീട്ടെയ്ല്‍ സ്‌റ്റോറുകളിലും…

റിലയന്‍സ് ജിയോ അവതരിപ്പിക്കുന്ന പുതിയ 4ജി ഫീച്ചര്‍ ഫോണിന്റെ ബുക്കിംഗ് ഇന്ന് മുതല്‍ ആരംഭിക്കും

റിലയന്‍സ് ജിയോ അവതരിപ്പിക്കുന്ന പുതിയ 4ജി ഫീച്ചര്‍ ഫോണിന്റെ ബുക്കിംഗ് ഇന്ന് മുതല്‍ ആരംഭിക്കും. റിലയന്‍സിന്റെ റീട്ടെയ്ല്‍ സ്‌റ്റോറുകളിലും ജിയോ വെബ്‌സൈറ്റിലും ആപ്പിലും ഫോണ്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 500 രൂപയ്ക്കുള്ള ഫോണ്‍ പ്രീബുക്കിംഗ് വൈകിട്ട് 5 മണി മുതലാണ് ആരംഭിക്കുന്നത്.

ഇപ്പോള്‍ 500 രൂപ അടച്ച് ബുക്ക് ചെയ്യുന്നവര്‍ സെപ്തംബറില്‍ ഫോണ്‍ ലഭിക്കുമ്പോള്‍ മിച്ചമുള്ള 1000 രൂപ അടച്ചാല്‍ മതി. 36 മാസത്തെ ഉപയോഗത്തിന് ശേഷം 1500 രൂപയും തിരികെ ലഭിക്കും.

ജിയോ ഫോണില്‍ വോയിസ് കോളുകള്‍ സൗജന്യമായിരിക്കും. ഇന്റര്‍നെറ്റിന് 153 രൂപയെ ചെലവ് വരികയുള്ളു. ദിവസം 500 എംബിയാണ് കുറഞ്ഞ ചെലവില്‍ ജിയോ നല്‍കുന്നത്. കൂടുതല്‍ ഉപയോഗമുള്ളവര്‍ക്ക് കൂടിയ പ്ലാനുകളുമുണ്ട്. ജിയോ ഫോണിനൊപ്പം ലഭിക്കുന്ന കേബിള്‍ ഉപയോഗിച്ച് ഈ ഫോണ്‍ ടിവിയുമായി കണക്ട് ചെയ്യുകയും വീഡിയോയും സിനിമയും മറ്റും ബിഗ് സ്‌ക്രീനില്‍ ആസ്വദിക്കുകയും ചെയ്യാം.

സെപ്തംബര്‍ മാസത്തില്‍ ഫോണ്‍ ഇറങ്ങുമ്പോള്‍ ആദ്യം ബുക്ക് ചെയ്തവര്‍ക്കായിരിക്കും ആദ്യപരിഗണന ലഭിക്കുക. റീട്ടെയ്ല്‍ സ്റ്റോറുകള്‍ക്കും മറ്റും പരമാവധി ജിയോ നല്‍കാന്‍ ഉദ്ദേശിക്കുന്നത് 40 ഫോണുകള്‍ മാത്രമാണ്. കടയുടമകള്‍ക്ക് 40 ഫോണുകള്‍ മാത്രമെ പരമാവധി ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളു. ജിയോ ഫോണ്‍ വിപണിയിലിറങ്ങുന്നതോടെ അത് ടെലികോം മേഖലയില്‍ വലിയ വിപ്ലവത്തിനായിരിക്കും തുടക്കം കുറിക്കുക എന്നാണ് വിലയിരുത്തല്‍.