ഒരിക്കലും ടൂത്ത് പേസ്റ്റ് ഇത്തരത്തില്‍ വില്ലനാകുന്ന കാഴ്ച നമ്മള് കണ്ടിട്ടില്ല. ഒരു കുട്ടിയുടെ മരണത്തിനു കാരണമാകുന്ന അവസ്ഥ ഒരു ടൂത്ത് പേസ്റ്റില്‍ നിന്നും ഉണ്ടായിട്ടുമില്ല. ദാരുണാന്ത്യം സംഭവിച്ചത് ഡെനിസ് സാല്ഡേറ്റ് എന്ന 11 വയസുകാരി പെണ്‍കുട്ടിക്കാണ്. കാലിഫോര്‍ണിയയിലെ വെസ്റ്റ് കോവിനയിലാണ്. ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചത്.
ഒരു വയസുള്ളപ്പോള്‍ പാല് മൂലം ഡെനിസിന് അലര്‍ജി വന്നിരുന്നു. പല്ലുതേച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് കരഞ്ഞുകൊണ്ട് ബാത്റൂമില്‍ നിന്ന് പുറത്തേക്ക് വരികയായിരുന്നു. ശ്വാസം മുട്ടുന്നതായി അമ്മയോട് പറഞ്ഞു. നീലനിറമായിരുന്നു കുട്ടിയുടെ ചുണ്ടുകള്‍. വെളുത്ത പാടുകള്‍ പല്ലുകളില്‍ കാണാമായിരുന്നു.
കുട്ടി ഉപയോഗിച്ചത് പാലില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന റികാല്ഡെന്റ് എന്ന പ്രോട്ടീന്‍ അടങ്ങിയ ടൂത്ത് പേസ്റ്റാണ്. ഡെനിസിനെ ഉടന്‍ തന്നെ ആംബുലന്‍സ് വരുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അലര്‍ജിക്ക് കാരണമായത് ഇതാണെന്നാണ് നിഗമനം.
പാല് പദാര്‍ത്ഥങ്ങള്‍ കുട്ടിക്ക് നേരത്തേയും അലര്‍ജി ഉണ്ടാക്കിയിരുന്നു. അലര്‍ജിക്ക് കാരണമായതായാണ് വിലയിരുത്തപ്പെടുന്നത് പാല് ഉത്പന്നത്തില്‍ നിന്നുള്ള പ്രോട്ടീന്‍ അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിച്ചതിനാലാണ്.