അവള്‍ പോരാളിയാണ്, ഇരയല്ല.. അധ്യാപകന്‍റെ പീഡനം തടഞ്ഞതിന് സുഹൃത്തുകള്‍ തീ കൊളുത്തി കൊലപ്പെടുത്തി

പ്രധാന അധ്യാപകനെതിരെ ലൈംഗിക പീഡനത്തിന് പരാതി നല്‍കിയതിനാണ്  19-കാരി നസ്രത്ത് ജഹാന്‍ റാഫിയെ  സഹപാഠികള്‍ ചേര്‍ന്ന് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. താന്‍ പീഡിപ്പിക്കപ്പെട്ട വിവരം ലോകത്തോട് വിളിച്ച് പറയാനുള്ള ധൈര്യം അവള്‍ കാണിച്ചു. മാര്‍ച്ച്…

പ്രധാന അധ്യാപകനെതിരെ ലൈംഗിക പീഡനത്തിന് പരാതി നല്‍കിയതിനാണ്  19-കാരി നസ്രത്ത് ജഹാന്‍ റാഫിയെ  സഹപാഠികള്‍ ചേര്‍ന്ന് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. താന്‍ പീഡിപ്പിക്കപ്പെട്ട വിവരം ലോകത്തോട് വിളിച്ച് പറയാനുള്ള ധൈര്യം അവള്‍ കാണിച്ചു.

മാര്‍ച്ച് 27-നാണ് നസ്രത്ത് പൊലീസില്‍ പരാതി നല്‍കിയത്. നസ്രത്തിനെ അപമാനിക്കുന്ന രീതിയില്‍ പൊലീസുകാര്‍ ചോദ്യങ്ങളുമായി വളഞ്ഞു. ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. മുഖത്ത് നിന്ന് കൈകള്‍ മാറ്റാനും സുന്ദരമായ മുഖം പ്രദര്‍ശിപ്പിക്കാനും ആവശ്യപ്പെട്ടു.

ഏപ്രില്‍ 6-ന് പരീക്ഷയെഴുതാന്‍ സ്കൂളിലെത്തിയ നസ്രത്തിനെ സ്കൂളിന്‍റെ ടെറസില്‍ എത്തിച്ചു. സഹപാഠികള്‍ അവളെ ടെറസില്‍ എത്തിച്ചത് സുഹൃത്തിനെ മര്‍ദ്ദിക്കുന്നെന്ന് കള്ളം പറഞ്ഞാണ്. പരാതി പിന്‍വലിക്കാന്‍  അവള്‍ തയ്യാറാകാതെ വന്നതോടെ മണ്ണെണ്ണ് ഒഴിച്ച് തീ കൊളുത്തി.

ഏപ്രില്‍ 10-ന് ബംഗ്ലാദേശിന്‍റെ ഹൃദയം പിളര്‍ത്തി അവള്‍ മരണത്തിന് കീഴടങ്ങി. പ്രധാന അധ്യാപകനായ മൗലാന സിറാജുദ്ദൗളയെ പൊലീസ് അറസ്റ്റ് ചെയ്തു.  പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് അബദൂര്‍ റഹിം താനും സുഹുത്തുക്കളായ 11 പേരും ചേര്‍ന്നാണ്.