ആവേശം മൂത്ത് സിംഹത്തെ താലോലിക്കാൻ കൂട്ടിലേക്ക് കൈ ഇട്ടു. പിന്നീട് സംഭവിച്ചത്

പീറ്ററും ഭാര്യയും തങ്ങളുടെ പത്താം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ആഫ്രിക്കയിലെ മൃഗശാലയിലെത്തിയതാണ്. സിംഹങ്ങളെ കണ്ട് കൗതുകവും വാൽസല്യവും തോന്നിയ നോർജെ കൂട്ടിലേക്ക് കൈയിട്ട് അതിൽ ഒന്നിനെ തലോടി. ആ സമയം ദൂരെ മാറി നിന്നിരുന്ന മറ്റൊരു സിംഹം അയാള്‍ക്ക്…

പീറ്ററും ഭാര്യയും തങ്ങളുടെ പത്താം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ആഫ്രിക്കയിലെ മൃഗശാലയിലെത്തിയതാണ്. സിംഹങ്ങളെ കണ്ട് കൗതുകവും വാൽസല്യവും തോന്നിയ നോർജെ കൂട്ടിലേക്ക് കൈയിട്ട് അതിൽ ഒന്നിനെ തലോടി. ആ സമയം ദൂരെ മാറി നിന്നിരുന്ന മറ്റൊരു സിംഹം അയാള്‍ക്ക് നേരെ ഓടിയടുത്തു. അയാള്‍ അതിനെയും തലോലിക്കാനായി കൈ നീട്ടി. പക്ഷേ രണ്ടാമത്തെ സിംഹം പീറ്ററിന്റെ കൈ പിടിച്ച് വലിക്കുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് അയാളുടെ ജീവന്‍ രക്ഷപ്പെട്ടത്.

സംഭവം പീറ്ററിന്റെ ഭാര്യ ഫോണിൽ പകർത്തി. ഈ വിഡിയോ ആണ് ഇപ്പോൾ ട്വിറ്ററിലൂടെ പ്രചരിക്കുന്നത്. വിഡിയോ കണ്ട് നിരവധി ആളുകൾ രംഗത്തെത്തിയിരിക്കുകയാണ്. ഈ സംഭവത്തിൽ തങ്ങൾക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് മൃഗശാല അധികൃതരും വ്യക്തമാക്കി. മൃഗങ്ങളുടെ കൂട്ടിൽ തൊടരുതെന്ന അപായ ബോർഡ് എല്ലായിടത്തും സ്ഥാപിച്ചിട്ടുണ്ടെന്നാണ് അവർ പറയുന്നത്.