തമിഴ്‌നാട്ടിലെ പ്രേമം തരംഗം അവസാനിക്കുന്നില്ല…

മലയാള സിനിമയില്‍ യുവതരംഗം സൃഷ്ടിച്ച സിനിമയായിരുന്നു നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം. 2015 മെയ് 29ന് തിയറ്ററിലെത്തിയ സിനിമ നിവിന്‍ പോളിയുടെ കരിയറിലെ ആദ്യം 50 കോടി ചിത്രമായി.…

മലയാള സിനിമയില്‍ യുവതരംഗം സൃഷ്ടിച്ച സിനിമയായിരുന്നു നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം. 2015 മെയ് 29ന് തിയറ്ററിലെത്തിയ സിനിമ നിവിന്‍ പോളിയുടെ കരിയറിലെ ആദ്യം 50 കോടി ചിത്രമായി. മോഹന്‍ലാലിന് ശേഷം 50 കോടി ക്ലബ്ബില്‍ ഇടം നേടുന്ന താരമായും നിവിന്‍ മാറി. റിലീസിന് മുമ്പ് യൂടൂബ് നിറയെ ടീസറുകളും ട്രെയിലറുകളും ഇറക്കി സിനിമയുടെ പ്രമോഷന്‍ നടത്തുന്ന കാലത്ത് ഒരു ടീസറോ, ട്രെയിലറോ പോലും ഇല്ലാതെ തിയറ്ററിലെത്തിയ ചിത്രമായിരുന്നു പ്രേമം.കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും ചിത്രം തരംഗം തീര്‍ത്തു. ചെന്നൈയിലെ ഒരു തിയറ്ററില്‍ പ്രേമം 250 ദിവസം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച് റെക്കോര്‍ഡിട്ടിരുന്നു. ഇന്നത്തെ കാലത്ത് ഒരു സിനിമയ്ക്ക് ചിന്തിക്കാന്‍ കഴിയാത്ത നേട്ടമായിരുന്നു അത്. നേരം എന്ന ഒരു ചിത്രം മാത്രം തമിഴില്‍ അഭിനയിച്ച നിവിന്‍ പോളിക്ക് പ്രേമം തമിഴില്‍ സ്വന്തമായി ഒരു ഇരിപ്പിടം നല്‍കി. അതുകൊണ്ടും അവസാനിച്ചില്ല പ്രേമം മൂന്ന് തവണ ചെന്നൈയില്‍ റിറിലീസ് ചെയ്തു.
ഇപ്പോഴിതാ പ്രേമം നാലാം തവണയും ചെന്നൈയില്‍ റിറിലീസിന് ഒരുങ്ങുകയാണ്. നിവിന്‍ പോളി തന്റെ ഫേസ്ബുക്ക് പേജിലൂടെ തിയറ്ററിലെ ബുക്കിംഗ് സൈറ്റ് സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു. പുറത്തിറങ്ങി രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തിന് പുറത്ത് പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍ നാല് തവണ ഒരു മലയാള ചിത്രം റിറിലീസ് ചെയ്യുന്നത് ആദ്യമാണ്. ഒരു വ്യക്തിയുടെ മൂന്ന് കാലഘട്ടങ്ങളിലെ പ്രണയവും ജീവിതവും അവതരിപ്പിച്ച സിനിമയായിരുന്നു പ്രേമം.