നമ്മുടെ സൈനികരുടെ സിയാച്ചനിലെ ദുരിതജീവിതം, മുട്ട ഉടക്കാനും തക്കാളി ചതയ്ക്കാനും ചുറ്റിക, തണുത്തുറഞ്ഞ ജ്യൂസ് കീറി മുറിക്കാന്‍ വലിയ കത്തി, വീഡിയോ

ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയാണ് സിയാച്ചിന്‍. ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറൽ   ആകുന്നതു സിയാച്ചനിലെ സൈനികരുടെ വീഡിയോ ആണ്. സമുദ്രനിരപ്പിൽ നിന്ന് 20000 അടി ഉയരത്തിൽ ആണ് സിയാച്ചിന്‍.  സിയാച്ചനിലെ സൈനികരുടെ ജീവിതം  ദുരിതപൂര്‍ണമാണ്. പച്ചക്കറികൾ എല്ലാം…

ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയാണ് സിയാച്ചിന്‍. ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറൽ   ആകുന്നതു സിയാച്ചനിലെ സൈനികരുടെ വീഡിയോ ആണ്. സമുദ്രനിരപ്പിൽ നിന്ന് 20000 അടി ഉയരത്തിൽ ആണ് സിയാച്ചിന്‍.  സിയാച്ചനിലെ സൈനികരുടെ ജീവിതം  ദുരിതപൂര്‍ണമാണ്.

പച്ചക്കറികൾ എല്ലാം ഐസ് പോലെ, കുടിക്കുന്ന ജ്യൂസ് പാക്കറ്റ് തണുത്ത് കട്ടിയായതിനാല്‍ അത് കത്തി കൊണ്ട് മുറിക്കുന്നത്,  കോഴിമുട്ട പൊട്ടിക്കുന്നത് ചുറ്റിക കൊണ്ട്. സൈനികർ കാണിച്ചു തരുന്നത് മൈനസ് 50 ഡിഗ്രി വരെയുള്ള താപനിലയിൽ ജീവിക്കുന്ന തങ്ങളുടെ ജീവിതമാണ് .

കോഴിമുട്ടയുടെയും പച്ചക്കറിയുടെയും ജ്യൂസിന്റെയും അവസ്ഥ കണ്ടാൽ നമ്മൾ തന്നെ ഞെട്ടിപോകും.  ഒരു സൈനികൻ ഇടക്ക് മുട്ട ടേബിളിൽ വലിച്ച് എറിയുന്നത് കാണാം എങ്കിലും അത് പൊട്ടിയില്ല.

https://www.facebook.com/IMA.Dehradun.Uk/videos/364614397587955/

വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ ചർച്ചയാണ്. സൈനികർക്ക് സല്യൂട്ട് നൽകുന്ന കമെന്റുകൾ നിരപധി പേര്‍ നല്‍കുന്നത് കാണാം.