സ്കാനിങ് റിപ്പോർട്ട് വന്നു.. അസുഖം നോർമലായി വന്നിട്ടുണ്ട്: ക്യാന്സറിന്റെ പ്രണയം കൊണ്ട് അവർ തോൽപ്പിച്ചു

പ്രണയം കൊണ്ട് ക്യാന്സറിനെതിരെ പോരാടുന്ന സച്ചിനെയും കാവ്യയെയും അറിയാത്തവരായി ആരും തന്നെ ഇല്ല. ഏത് മാറാവ്യാധിയെയും മാറ്റാനുള്ള മരുന്നാണ് പ്രണയമെന്നു ഈ ദമ്പതികൾ ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ്. ഇവരുടെ കഥ കേൾക്കുന്ന ആരും ആനന്ദാശ്രു പൊഴിക്കാതിരിക്കില്ല.…

പ്രണയം കൊണ്ട് ക്യാന്സറിനെതിരെ പോരാടുന്ന സച്ചിനെയും കാവ്യയെയും അറിയാത്തവരായി ആരും തന്നെ ഇല്ല. ഏത് മാറാവ്യാധിയെയും മാറ്റാനുള്ള മരുന്നാണ് പ്രണയമെന്നു ഈ ദമ്പതികൾ ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ്. ഇവരുടെ കഥ കേൾക്കുന്ന ആരും ആനന്ദാശ്രു പൊഴിക്കാതിരിക്കില്ല.

സച്ചിനും കാവ്യയും തമ്മിൽ ഒരുമിച്ചു പഠിക്കുന്ന കാലം മുതൽ പ്രണയത്തിൽ ആയവർ ആയിരുന്നു. വളരെ സന്തോഷത്തോടു കൂടി ജീവിതം ആസ്വദിക്കുന്ന കാലം. അപ്പോഴാണ് അവർക്കിടയിലേക്ക് കാൻസർ വില്ലനായി യെത്തുന്നത്. അസ്ഥിയിൽ പടരുന്ന കാൻസർ ഭവ്യയെ ബാധിച്ചു. എന്നാൽ രോഗവിവരം അറിഞ്ഞ സച്ചിൻ തന്റെ പ്രിയതമയെ ഉപേക്ഷിക്കാൻ ഒരുക്കമല്ലായിരുന്നു. അങ്ങനെ ക്യാന്സറിന്റെ വേദനയിലും ഭവ്യ വധുവായി സച്ചിന്റെ ജീവിതത്തിലേക്ക് വന്നു. ഒപ്പം പ്രാർത്ഥനയുമായി നിരവധിപേർ ഇവരെ പിന്തുണച്ചു. ഇപ്പോഴിതാ ഒരു സന്തോഷ വാർത്ത തങ്ങളെ സ്നേഹിക്കുന്നവരുമായി പങ്കുവെക്കുകയാണ് സച്ചിൻ. സച്ചിൻ ഫേസ്ബുക്കിൽ എഴുതിയ കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ,

പ്രിയപ്പെട്ട സുഹൃത്തുക്കളെ.. സ്കാനിങ് റിപ്പോർട്ട് വന്നു.. അസുഖം നോർമലായി വന്നിട്ടുണ്ട്.. കീമോ നിർത്തിയിരിക്കുന്നു..pet ct സ്കാനിങ്ങിൽ നിലവിൽ ഇപ്പോൾ അസുഖം കാണുന്നില്ല.. പക്ഷെ ചെറിയ ചെറിയ രോഗാണുക്കൾ ശരീരത്തിൽ ഉണ്ടെങ്കിൽ കാണാൻ കഴിയില്ല.. സർജറി ചെയ്ത ഭാഗത്തു അതായത് മുറിച്ചു മാറ്റിയ എല്ലിന്റെ എഡ്ജിൽ ഈ അസുഖത്തിന്റെ കുറച്ചു രോഗാണുക്കൾ ഉണ്ടെന്നു അന്ന് ഡോക്ട്ടറുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.. അപ്പോൾ ആ ഭാഗങ്ങളിലെ രോഗാണുക്കളെ ഇല്ലായിമ്മ ചെയ്യാൻ റേഡിയേഷൻ വേണ്ടിവരും.. 54 യൂണിറ്റ് റേഡിയേഷൻ 30 ദിവസങ്ങളായി ചെയ്യേണ്ടിവരും.. ഇന്ന് റേഡിയേഷൻ ചെയ്യുന്ന ഡോക്ടറെ കണ്ടു സംസാരിച്ചു.. അതിനു വേണ്ട നടപടികൾ ചെയ്തിട്ടുണ്ട്.. ഈ മാസം22 ന് ഏർണാംകുളം ലേക്ഷോർ ഹോസ്പിറ്റലിൽ റേഡിയേഷൻ തുടങ്ങും.. ശെനിയും,ഞായറും റേഡിയേഷൻ ഇല്ലാത്തതിനാൽ.. 6 ആഴ്ച അവിടെ നിൽകേണ്ടിവരും… ഇപ്പോൾ 16 കീമോയും, 1 ഓപ്പറേഷനും കഴിഞ്ഞിരിക്കുന്നു .ഇനി 30 റേഡിയേഷനുംകൂടി പറഞ്ഞിരിക്കുന്നു എല്ലാവരുടെയും പ്രാര്ഥനയുടെയും, സഹായത്തിന്റെയും ഫലമായിട്ടാണ് ഇതുവരെയെത്തിയത്.. എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും എന്നുമുണ്ടായിരിക്കുന്നതാണ്..

കടപ്പാട്:  Sachin Kumar