നോക്കി നിൽക്കെ വെള്ളം പൊങ്ങുന്ന കല്ലാർ പ്രതിഭാസം..

നോക്കി നില്ക്കെ വെള്ളം പൊങ്ങുന്ന കല്ലാർ പ്രതിഭാസം .പോന്മുടിയിലേക്ക് പോകുന്ന വിനോദ സഞ്ചാരികളുടെ ശ്രദ്ദയിലേക്ക് ഇത് അവഗണിക്കരുത് .കല്ലാറില്‍ മഴയില്ല. പക്ഷെ മലമുകളില്‍ മഴ പെയ്താല്‍ വെള്ളമിറങ്ങും.

കല്ലാറിന്റെ പ്രധാന കൈവഴിയായ മീന്‍മുട്ടി ആറ് ഉദ്ഭവിക്കുന്ന ബോണക്കാടിനടുത്തുള്ള ചെമ്മുഞ്ചി മലയില്‍ കനത്ത മഴ പെയ്തതാണ് ഈ വെള്ളയിറക്കത്തിനു കാരണം. മലമുകളില്‍ നിന്നുതന്നെ വിവരം അറിഞ്ഞ നാട്ടുകാരൂം വനപാലകരും താഴ്ഭാഗങ്ങളില്‍ ഉള്ളവര്‍ക്ക്ഫോണ്‍ വഴിയും ബൈക്കിലെത്തിയും മുന്നറിയിപ്പ് നല്‍കി. നാട്ടുകാര്‍ അനുഭവപരിചയം കാരണം കരയ്ക്കു കയറും.

പക്ഷെ വിനോദസഞ്ചാരികളായെത്തുന്ന ചിലരെങ്കിലും ഇതൊന്നും ചെവിക്കൊള്ളാറില്ല. അപകടങ്ങള്‍ എത്രയോ ആയി… ദയവായി ഓര്‍ക്കുക, കല്ലാര്‍ ശാന്തയാണ്; ഒപ്പം രൗദ്രയും. മനുഷ്യരുടേതു പോലെ നദികളുടെയും സ്വഭാവം മുന്‍കൂട്ടിക്കാണാന്‍ ആര്‍ക്ക് കഴിയും!

കടപ്പാട് : The IN ‘n’ OUT OUT

Devika Rahul