Categories: Current Affairs

ഇത് നിഷ, ആരോരുമില്ലാത്ത കാടിന്‍റെ മക്കൾക്ക് വേണ്ടി മാലാഖവേഷം അണിഞ്ഞ യുവ ഡോക്ടര്‍,

അശരണർക്കുവേണ്ടിയും ആദിവാസികൾക്കുവേണ്ടിയും ചികിത്സയും വസ്ത്രവും നൽകുകയാണ് നിഷ.  ശരിക്കും ഒരു   മാലാഖയെ  പോലെ ജീവിതം മറ്റുള്ളവര്‍ക്കായി മാറ്റിവെച്ച് ജീവിക്കുന്നു. കാടിന്റെ മക്കൾക്ക് വേണ്ടി പണം  നോക്കാതെ ജീവിതം ഉഴിഞ്ഞുവച്ച  ഉരുക്ക് വനിതാ.

പലരും നിഷയെ വിശേഷിപ്പിക്കുന്നത് മാലാഖ എന്നാണ്. കൊടുങ്ങല്ലൂർ ആനാപ്പുഴ സ്വദേശിയാണ് ഡോ:നിഷ.  പ്രിയ സുഹൃത്ത് ഡോ:ഷാനവാസിന്റെ സ്മരണകൾ നിലനിർത്താൻ  ഒട്ടേറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. സജീവ സാന്നിധ്യമായി.അനാഥ,അഗതി മന്ദിരങ്ങളിൽ ഡോക്ടർ എന്നുമുണ്ടാകും.

കാടിന്റെ മക്കളുടെ മനസ്സ് അറിയുന്നവൾ,  ഭക്ഷണവും വസ്ത്രവുമായി കാട് കയറുന്നവൾ, ദൈന്യതയും ഒഴിഞ്ഞ വയറ്റിലെ എരിച്ചിലും അറിയുന്നവൾ,  അവര്‍ക്കായി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നവൾ, അശരണാർക്കുമായി ജീവിതം ഉഴിഞ്ഞുവെച്ചവള്‍.   നിഷയെ കുറിച്ച് ഒരു യുവാവ്  എഴുതിയ പോസ്റ്റ്‌ വായിക്കാം.

മഹാ പ്രളയകാലത്ത് രാപ്പകലില്ലാതെ  രക്ഷാപ്രവർത്തനങ്ങളിൽ ഉണ്ടായും.  ജീവിതം  അശരണർക്കുവേണ്ടിയും  ആദിവാസികൾക്കുവേണ്ടിയും ഴിഞ്ഞുവെച്ച കാരുണ്യത്തിന്റെ മാലാഖയ്ക്ക് സല്യുട്ട്….

Sreekumar R