പഴയ തലമുറയിലുള്ള ആളുകൾക്ക് ചുംബന രംഗങ്ങള്‍ ഒട്ടും രസിക്കില്ലെന്ന് ടോവിനോയോട് ഉര്‍വശി

പഴയ തലമുറയുടെ സിനിമയോടും പ്രേമത്തോടും ഒക്കെയുള്ള ആറ്റിറ്റിയൂഡ് എന്തെന്ന് വ്യക്തമാക്കുകയാണ് നടി ഉര്‍വശി. പണ്ടത്തെ തലമുറയില്‍ പ്രേമം എന്ന വാക്ക് മക്കള്‍ പറഞ്ഞാല്‍ തന്നെ അത് അച്ഛനമ്മമാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒന്നായിരുന്നെന്നാണ് ഉര്‍വശി പറയുന്നത്.…

പഴയ തലമുറയുടെ സിനിമയോടും പ്രേമത്തോടും ഒക്കെയുള്ള ആറ്റിറ്റിയൂഡ് എന്തെന്ന് വ്യക്തമാക്കുകയാണ് നടി ഉര്‍വശി. പണ്ടത്തെ തലമുറയില്‍ പ്രേമം എന്ന വാക്ക് മക്കള്‍ പറഞ്ഞാല്‍ തന്നെ അത് അച്ഛനമ്മമാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒന്നായിരുന്നെന്നാണ് ഉര്‍വശി പറയുന്നത്. തന്റെ കുടുംബത്തിലുണ്ടായ ഒരു പഴയ കാല സംഭവം ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് ഉര്‍വശിയുടെ വാക്കുകള്‍.

പ്രേമം എന്ന വാക്ക് പറഞ്ഞതിന് കല്‍പനയെ അച്ഛന്‍ അടിച്ചു പൊട്ടിച്ചു. വായില്‍ നിന്നും ചോരയൊക്കെ ഒലിച്ച്‌ കല്‍പന കരഞ്ഞ സംഭവമാണ് ഉര്‍വശി ഓര്‍ത്തെടുത്തത്. ‘അന്ന് ചേച്ചിക്ക് 12 വയസ്സാണ് പ്രായം. കല്‍പന ഏതോ ശിവാജി ഗണേശന്റെ സിനിമയുടെ കഥ പറയുകയാണ്. ഇടക്ക് നായികയും നായകനും തമ്മില്‍ പ്രേമം എന്നൊക്കെ പറയുന്നുണ്ട്. ഉടനെ പ്രേമം എന്താണെന്ന് അച്ഛന്‍ ചോദിച്ചു. അപ്പോള്‍ ചേച്ചി പറയുകയാണ്, പ്രേമം എന്നുവച്ചാല്‍ രണ്ടുപേര്‍ പ്രേമിച്ച്‌ കല്യാണം കഴിക്കുന്നതാണ് എന്ന്. അതു കേട്ടയുടന്‍ അച്ഛന്‍ അടിവച്ചു കൊടുത്തു. അങ്ങനെയുള്ള തലമുറയാണ് ഞങ്ങളുടേത്.’ ഉര്‍വശി പറയുന്നു.

പഴയ തലമുറയിലുള്ള ആളുകള്‍ക്ക് സിനിമയിലെ ചുംബന രംഗങ്ങളും മറ്റും ഒട്ടും രസിക്കില്ലെന്നും ഉര്‍വശി ടോവിനോടോയ് പറഞ്ഞു. ടോവിനോയും ഉര്‍വശിയും ഒന്നിച്ച്‌ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘എന്റെ ഉമ്മാന്റെ പേരി’ന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കവേയാണ് ഉര്‍വശി തന്റെ പഴയ കാല അനുഭവങ്ങള്‍ വെളിപ്പെടുത്തിയത്. പഴയ കാലത്തെ ചിന്താഗതികളെ ഇന്നത്തെ കാലത്തെ അഭിരുചികളുമായി താരതമ്യം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഉര്‍വശി.

പണ്ടുകാലത്ത് സിനിമ കാണുമ്ബോള്‍ ചുംബന സീനൊക്കെ വന്നാല്‍ എഴുന്നേറ്റ് ഓടണമോ എന്ന ചിന്താഗതിയാണ് മാതാപിതാക്കള്‍ക്ക്. അടുത്ത് മക്കളൊക്കെ ഇരിക്കുമ്ബോള്‍ സിനിമയിലെ ഇത്തരം സീനുകള്‍ പണ്ടുകാലത്തെ ആള്‍ക്കാര്‍ക്ക് ഒത്തിരി ബുദ്ധിമുട്ടായി മാറിയിരുന്നു. ഇതുകൊണ്ടാവാം ചുംബനം ഉള്ള സിനിമകള്‍ക്കെതിരെ ആളുകള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്.

കുട്ടിക്കാലത്ത് എന്റെ ആങ്ങള കൂട്ടുകാരുടെ കയ്യില്‍ നിന്നും കിങ് കോങ് പോലുള്ള ഇംഗ്ലീഷ് സിനിമകളുടെ സിഡി വാങ്ങി വീട്ടില്‍ കൊണ്ടുവന്ന് ഇടും. അതിനുള്ളില്‍ ചില സംഗതികള്‍ വരും. ഇത് മുന്‍പേ തന്നെ ആങ്ങള കണ്ടു വെക്കും. എന്നിട് ആ സീന്‍ ആവുമ്ബോള്‍ അത് ഓടിച്ച്‌ കളയും. അമ്മൂമ്മ ചോദിക്കുമ്ബോള്‍ ‘ ആ ഭാഗം കാണണ്ട’ എന്നാവും പറയുക. ആ ടെന്‍ഷനൊക്കെ ഇപ്പോഴാണ് തനിക്ക് മനസിലാകുന്നതെന്നും ഉര്‍വശി പറയുന്നു.