പാക് താരം അസര്‍ അലി യുവിക്കും കോലിക്കും ധോണിക്കും നന്ദി പറയുന്നു

ലണ്ടന്‍: ഐസിസി ചാമ്പ്യന്‍സ്‌ട്രോഫി ഫൈനല്‍ പിന്നിട്ട് ദിവസങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നന്ദി അറിയിച്ച് പാകിസ്താന്‍ ഓപ്പണര്‍ അസര്‍ അലി. എം.എസ് ധോണി, വിരാട് കോലി, യുവരാജ് സിംഗ് എന്നിവര്‍ക്കാണ് അലിയുടെ പ്രത്യേക…

ലണ്ടന്‍: ഐസിസി ചാമ്പ്യന്‍സ്‌ട്രോഫി ഫൈനല്‍ പിന്നിട്ട് ദിവസങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നന്ദി അറിയിച്ച് പാകിസ്താന്‍ ഓപ്പണര്‍ അസര്‍ അലി. എം.എസ് ധോണി, വിരാട് കോലി, യുവരാജ് സിംഗ് എന്നിവര്‍ക്കാണ് അലിയുടെ പ്രത്യേക നന്ദി. മത്സരത്തില്‍ വിജയം സമ്മാനിച്ചതിനല്ല ഈ നന്ദി പ്രകടനം. പിന്നെയോ?

മത്സരചൂടിനിടെ തന്‍റെ മക്കളുടെ ആഗ്രഹം മനസ്സിലാക്കി അവര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ കാണിച്ച സൗമനസ്യത്തിനാണ് ഈ നന്ദി. താരങ്ങള്‍ക്കൊപ്പമുള്ള കുട്ടികളുടെ ചിത്രം അലി ട്വീറ്റ് ചെയ്തു. ഒരു മണിക്കൂറിനുള്ളില്‍ 4,700 ലൈക്കുകളും 2,300 റിട്വീറ്റുകളും ഈ ചിത്രം നേടി.

ചിത്രത്തെ പ്രോത്സാഹിപ്പിക്കുന്ന കമന്റുകളുമായി നിരവധി പ്രമുഖരാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. മനുഷ്യത്വം തിരിച്ചുവന്നിരിക്കുന്നു. നിങ്ങളുടെ വാക്കുകളല്ല, പ്രവര്‍ത്തികളാണ് ലോകത്തെ മാറ്റുന്നതെന്ന് ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ട് പ്രതികരിച്ചു.

ഏതാനും ദിവസം മുന്‍പ് പാകിസ്താന്‍ ക്യല്‍ാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിന്‍റെ മകന്‍ അബ്ദുള്ളയെ എടുത്തുകൊണ്ട് നില്‍ക്കുന്ന ധോണിയുടെ ചിത്രം നവമാധ്യമങ്ങളില്‍ വൈറലായിരുന്നു.  ഞായറാഴ്ച ലണ്ടനിലെ ഓവല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഇന്ത്യയെ പാകിസ്താന്‍ 180 റണ്‍സിന് തകര്‍ത്തിരുന്നു.