പുതിയ വാഹനം വാങ്ങാന്‍ പോകുവാണോ നിങ്ങള്‍? എങ്കില്‍ ഒന്ന് കാത്തിരിക്കു, കാരണം രാജ്യത്തെ വാഹനവില കുത്തനെ കുറയുന്നു

വാഹനവിലയില്‍ വന്‍ വിലക്കിഴിവിന്  രാജ്യത്ത് ഇടയാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. ബി എസ് 6 നിയമം 2020 ഏപ്രില്‍ ഒന്നുമുതല്‍  മലിനീകരണ നിയന്ത്രണം സംബന്ധിച്ചുള്ള കര്‍ശന വ്യവസ്ഥകള്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരികയാണ് രാജ്യത്തെ വാഹനവിപണിയില്‍ ഇത് വന്‍ ചലനങ്ങള്‍ സൃഷ്‍ടിക്കും. ബജാജ്…

വാഹനവിലയില്‍ വന്‍ വിലക്കിഴിവിന്  രാജ്യത്ത് ഇടയാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. ബി എസ് 6 നിയമം 2020 ഏപ്രില്‍ ഒന്നുമുതല്‍  മലിനീകരണ നിയന്ത്രണം സംബന്ധിച്ചുള്ള കര്‍ശന വ്യവസ്ഥകള്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരികയാണ് രാജ്യത്തെ വാഹനവിപണിയില്‍ ഇത് വന്‍ ചലനങ്ങള്‍ സൃഷ്‍ടിക്കും.

ബജാജ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ പറയുന്നത് വരുന്ന മാസങ്ങളിൽ ഇത് കനത്ത വിലക്കിഴിവിനു വഴിവയ്ക്കുമെന്നാണ്.  ബജാജ് ഇക്കാര്യങ്ങല്‍ വ്യക്തമാക്കുന്നത് 2018 – 19ലെ വാർഷിക റിപ്പോർട്ടിലാണ്. കമ്പനി പറയുന്നത് സ്റ്റോക്ക് ഒഴിവാക്കാൻ നീതീകരിക്കാനാവാത്ത ആദായ വിൽപ്പന പ്രതീക്ഷിക്കാമെന്നാണ്.

ബജാജ് ഓട്ടോ വ്യക്തമാക്കുന്നത് 020 ഏപ്രിലിനു മുമ്പു തന്നെ ബി എസ് ആറ് നിലവാരം കൈവരിക്കുമെന്നാണ്. ഈ വെല്ലുവിളി സ്വീകരിക്കാന്‍  എതിരാളികൾക്ക് കഴിയുമോ എന്നറിയില്ല . ബി എസ് നാല് നിലവാരമുള്ള സ്റ്റോക്ക് വൻതോതിൽ കെട്ടിക്കിടക്കാനും സാധ്യത കാണുന്നു.

അതുകൊണ്ടുതന്നെ  ഇവ വിറ്റഴിക്കാനുള്ള തീവ്രശ്രമം  വാഹന നിര്‍മ്മാതാക്കള്‍  2020 ഏപ്രിലിനു മുമ്പേ സ്വീകരിക്കും. അത്  വമ്പൻ വിലക്കിഴിവിനു വഴി വച്ചേക്കും.