പെൺകുട്ടികളുടെ ജനനം ഇന്നും ഒരു ഭാരമായ് കാണുന്ന ഒരുപാട് ജനവിഭാഗം ഉണ്ട് ഇന്ത്യയിൽ… അവർ വായിച്ച് അറിയട്ടേ…

പെൺകുട്ടികളുടെ ജനനം ഇന്നും ഒരു ഭാരമായ് കാണുന്ന ഒരുപാട് ജനവിഭാഗം ഉണ്ട് ഇന്ത്യയിൽ… അവർ വായിച്ച് അറിയട്ടേ. ആ പിതാവിന്റെ രണ്ടു പെൺമക്കളിൽ ഒരുവൾ ആണ് രാഖി ദത്ത എന്ന ആ പെൺകരുത്ത്.  ഗുരുതരമായ…

പെൺകുട്ടികളുടെ ജനനം ഇന്നും ഒരു ഭാരമായ് കാണുന്ന ഒരുപാട് ജനവിഭാഗം ഉണ്ട് ഇന്ത്യയിൽ… അവർ വായിച്ച് അറിയട്ടേ. ആ പിതാവിന്റെ രണ്ടു പെൺമക്കളിൽ ഒരുവൾ ആണ് രാഖി ദത്ത എന്ന ആ പെൺകരുത്ത്.  ഗുരുതരമായ കരൾ രോഗത്തിന് അടിമ ആയിരുന്നു രാഖിയുടെ പിതാവ്. രോഗം മൂർച്ഛിച്ചപ്പോൾ കരൾ മാറ്റിവെക്കൽ അല്ലാതെ മറ്റൊരു പരിഹാരവും ഈ രോഗത്തിന് ഇല്ല എന്ന് ഡോക്ടർമാരും വിധി എഴുതി. ആ കൂടുമ്പോൾ ഒരു ദാതാവിനെ തേടി നടന്നു. എന്നാൽ ആരെയും തരപ്പെടുത്താനായില്ല. ഇതിനിടയിൽ അച്ഛന് രോഗം കൂടുകയും ഹൈദെരാബാദിലുള്ള എ ഐ ജി ഹോസ്പിറ്റലിൽ അഡ്‌മിറ്റ്‌ ചെയ്യുകയും ചെയ്തു. ഉടൻ തന്നെ ശസ്ത്രക്രീയ നടത്തിയില്ല എങ്കിൽ പിതാവിനെ നഷ്ടപ്പെടുമെന്ന് ആ പെൺകുട്ടികളോട് ഡോക്ടർമാർ അറിയിച്ചു.

പിന്നെ രാഖി മറ്റൊരാൾക്കായി വെയിറ്റ് ചെയ്‌തില്ല. കരൾ നല്കാൻ തനിക്ക് സമ്മതമാണെന്ന് ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. പിന്നെ കാര്യങ്ങളെല്ലാം ധ്രുതഗതിയിൽ നടന്നു. അങ്ങനെ 19 ആം വയസിൽ തന്റെ കരളിന്റെ 65 ശതമാനത്തോളം ആ പെൺകുട്ടി സ്വന്തം പിതാവിന് പകുത്തു നൽകി. അതും അവളുടെ പ്രായവും മുന്നോട്ടുള്ള ജീവിതവും ശാസ്ത്രക്രീയക്ക് ശേഷമുള്ള വേദനയും ഒന്നും പരിഗണിക്കാതെ തന്നെ. അസാധ്യം എന്നൊരു വാക്കുപോലും ആ പെൺകുട്ടിയുടെ നിഘണ്ടുവിൽ ഇല്ലായിരുന്നു. ആയിരകണക്കിന് പെൺകുട്ടികൾക്കുള്ള ഇൻസ്പിറേഷൻ ആണ് ഇന്ന് ഇവൾ. 

ഇത് പോലൊരു പെൺതലമുറയെ വളർത്തിക്കൊണ്ടുവരേണ്ടതിനു പകരം നമ്മളിൽ പൂരിഭാഗം പേരും ചിന്തിക്കുന്നതെന്താണ്?  തനിക്കൊരു പെൺകുട്ടി ജനിക്കാഞ്ഞത് ഭാഗ്യമായി എന്ന്, അല്ലങ്കിൽ തങ്ങൾക്ക് ആൺകുട്ടികൾ മാത്രമേ ജനിക്കാവൂ എന്ന പ്രാർത്ഥനയും. ഇനി പെൺകുട്ടികൾ ഉള്ള രക്ഷാകർത്താക്കളോ, തനിക്ക് ജനിച്ചത് പെണ്ണായി പോയല്ലോ എന്നോർത്ത് ദുഃഖിക്കുന്നവരും കുറവല്ല. എന്ന് നമ്മൾ ഓരോരുത്തരുടെയും മനസ്സിൽ നിന്നും  ഇത്തരം ചിന്തകൾ മാറുന്നോ, എന്ന് നമ്മുടെ മനസ്സിൽ നിന്നും ഈ ആൺ-പെൺ വ്യത്യാസം ഇല്ലാതാകുന്നുവോ , എന്ന് നമ്മൾ സ്ത്രീയെ അവൾ അർഹിക്കുന്ന ബഹുമാനത്തോടെ കാണുന്നുവോ അന്ന് നമുക്ക് കാണാൻ കഴിയും എന്താണ് സ്ത്രീകളുടെ കരുത്തെന്ന്!

കടപ്പാട്: Sreelakshmi Arackal