Categories: Current Affairs

പ്രസവത്തിനുശേഷം ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ ദമ്പതികൾ കുഞ്ഞിനെ കാറിൽ നിന്നും എടുക്കാൻ മറന്നു

ജ​ര്‍​മ​നി​യി​ലെ ഹം​ബ​ര്‍​ഗി​ലാ​ണ് ഈ അപൂർവ സംഭവം അരങ്ങേറിയത്. പ്രസവത്തിനു ശേഷം വീട്ടിലെത്തിയ ദമ്പതികൾ തങ്ങളുടെ നവജാത ശിശുവിനെ കാറിൽ മറന്നു വെച്ചു. വീട്ടിലെത്തി കാര് നിർത്തിയപ്പോൾ ഇവർ മൂത്ത കുട്ടിയുമായി കാറിൽ നിന്നും ഇറങ്ങി പോയി. എന്നാൽ കാറിൽ കിടത്തിയിരുന്ന ഇളയ കുട്ടിയെ എടുക്കാൻ മറന്നു. വീട് തുറക്കാനായി വാതിലിൽ യെത്തിയപ്പോഴാണ് തങ്ങളുടെ ഇളയകുട്ടി ഒപ്പം ഇല്ലായെന്നും കാറിൽ മറന്നുവെച്ചേക്കുവാണെന്നും ഇവർക്ക് ബോധം വീണത്. എന്നാൽ അപ്പോഴേക്കും കാര് വിട്ടു പോയിരുന്നു. ടാക്സി ആയതിനാൽ ഡ്രൈവറിനെ പറ്റി ഇവർക്ക് അറിയുകയുമില്ലായിരുന്നു.

ഉടൻ തന്നെ ഇവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. എനാൽ ഈ സമയം കുഞ്ഞു കാറിൽ ഉണ്ടന്ന് അറിയാതെ ടാക്സി ഡ്രൈവർ എയർപോർട്ടിൽ ഓട്ടം പോയി. അവിടെനിന്നും ആളുകൾ ടാക്സിയുടെ പിന്നിൽ കയറിയപ്പോഴാണ് കുഞ്ഞിനെ കണ്ടത്. കാറിന്റെ പിന്നിൽ ഒരു നവജാത ശിശു കിടക്കുന്നുവെന്നു യാത്രക്കാർ പറഞ്ഞപ്പോഴാണ് ഡ്രൈവറും കുഞ്ഞിനെ കാണുന്നത്. ഉടൻ തന്നെ ഡ്രൈവർ കുഞ്ഞുമായി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്ന്നു. പോലീസുകാരുടെ സാനിധ്യത്തിൽ സ്റ്റേഷനിൽ വെച്ചാണ് ഡ്രൈവർ കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറിയത്.

Devika Rahul