മലയാള സിനിമയിൽ വളരെ കുറച്ചു ചിത്രങ്ങൾ മാത്രമേ ബ്ലെസി-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്നിട്ടുള്ളു. അവയെല്ലാം തന്നെ മലയാളി പ്രേഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചു എന്ന് മാത്രമല്ല അവ ഇന്നും പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുകയും ചെയ്യുന്നു.
2011 ൽ പുറത്തിറങ്ങിയ പ്രണയം ആയിരുന്നു ഈ കൂട്ടുകെട്ടിൽ പിറന്ന അവസാന ചിത്രം. മുൻപ് ചെയ്ത രണ്ടു സിനിമകളിൽ നിന്നും വ്യത്യസ്തമായി ചെയ്ത ഈ ചിത്രം ആസ്വാദകരെ വേറൊരു തലത്തിൽ എത്തിച്ചു .
ഈ മൂന്ന് ചിത്രങ്ങളും നിരവധി അവാർഡുകൾക്ക് വിധേയമായിട്ടുണ്ട്. ആ കാലയളവിൽ മോഹൻലാൽ അഭിനയിച്ച സിനിമകളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചതിൽ ഈ മൂന്നു സിനിമകൾ വളരെ നല്ല രീതിയിൽ വിലയിരുത്ത പെടുകയുണ്ടായി.
ഒരു എഴുത്തുകാരന്റെ മനസുകാണാനും ഒരു കഥയെയും അതിന്റെ സാധ്യതകളെയും ആഴത്തിൽ മനസിലാക്കാനും മോഹൻലാൽ എന്ന ആ അതുല്യ പ്രതിഭയ്ക്ക് സാധിക്കുമെന്നുമുള്ളതിന്റെ തെളിവാണ് ഈ ചിത്രങ്ങളുടെ വിജയം. ഈ മൂന്നു ചിത്രങ്ങളിലെയും അഭിനയമികവ് കൊണ്ട് മോഹൻലാൽ ദേശിയ അവാർഡ് നോമിനേഷൻ പട്ടികയിൽ എത്തപ്പെടുകയുണ്ടായി. എന്നാൽ വിധിയിൽ പക്ഷപദമില്ലായിരുന്നുവെങ്കിൽ മോഹൻലാൽ ആ പുരസ്കാരത്തിന് അര്ഹനായിരുന്നുവെന്ന് വിമർശകർ ഇന്നും വിശ്വസിക്കുന്നു.
“ഇനിയും ഒരുപാട് നല്ല സിനിമകൾ പ്രേഷകർക്ക് സമ്മാനിക്കാൻ ഈ പ്രതിഭകൾക്ക് സാധിക്കും എന്ന വിശ്വാസത്തിൽ പ്രേക്ഷകർ ഇവരുടെ കൂട്ടുകെട്ടിനായി കാത്തിരിക്കുകയാണ് ഇപ്പോൾ.”