Categories: Current Affairs

ബസിൽ സ്ത്രീ സംവരണ സീറ്റുകളിൽ പുരുഷന്മാർ ഇരുന്നാൽ അവരെ എഴുനേൽപ്പിക്കാൻ നിയമം ഉണ്ടോ? അങ്ങനെ എഴുനേൽപ്പിക്കും മുൻപ് ഈ പോസ്റ്റ് ഒന്ന് വായിക്കൂ

ബസിൽ സ്ത്രീ സംവരണ സീറ്റുകളിൽ പുരുഷന്മാർ ഇരുന്നാൽ അവരെ എഴുനേൽപ്പിക്കാൻ നിയമം ഉണ്ടോ? അങ്ങനെ എഴുനേൽപ്പിക്കും മുൻപ് ഈ പോസ്റ്റ് ഒന്ന് വായിക്കൂ.

പലർക്കും ഈ ഒരു നിയമത്തെ പാട്ടി വ്യക്തമായി അറിവില്ല എന്നതാണ് സത്യം. കാർന്നവന്മാരായി അനുഷ്ടിച്ചു വരുന്ന ആചാരം പോലെ ഇന്നും ഈ പ്രക്രിയ നടക്കുന്നു. വേറൊന്നുമല്ല, സ്ത്രീകൾക്കായി സംവരണം ചെയ്ത സീറ്റുകളിൽ പുരുഷന്മാർ ഇരിക്കാൻ പാടില്ല എന്നത്. അങ്ങനെ ആരെങ്കിലും ഇരുന്നാൽ ആ സീറ്റിനു അവകാശം പറഞ്ഞു ഒരു സ്ത്രീ വന്നാൽ സീറ്റിൽ ഇരിക്കുന്ന പുരുഷൻ സീറ്റ് ഒഴിഞ്ഞു കൊടുക്കുക എന്നത്. എന്നാൽ അങ്ങനെ ഒഴിഞ്ഞു കൊടുക്കാൻ ഒരു നിയമവും പറയുന്നില്ല എന്നതാണ് സത്യം. നമ്മളെല്ലാം അങ്ങനെ ഒരു നിയമം ഉണ്ടെന്ന മിഥ്യ ധാരണയുടെ പുറത്താണ് ജീവിക്കുന്നത്. 

സത്യത്തിൽ ഫാസ്റ്റ് പാസ്സന്ജറുകളുടെയും സൂപ്പർഫാസ്റ്റുകളുടെയും ദീർഘദൂരമുള്ള സർവീസുകളിൽ ബസിന്റെ വലതു ഭാഗത്തുള്ള അഞ്ചു വരികളാണ് സംവരണം ചെയ്തു കൊടുത്തിരിക്കുന്നത്. ബസ് എവിടെ നിന്നുമാണോ പുറപ്പെടുന്നത് അവിടെനിന്ന് മാത്രമാണ് സംവരണം അനുവദിച്ചിട്ടുള്ളത്. അതായത് ബസ് പുറപ്പെടുന്ന സ്ഥലത്തുനിന്ന് മാത്രമാണ് സ്ത്രീ സംവരണ സീറ്റിൽ ഇരിക്കുന്ന പുരുഷനെ എഴുനേൽപ്പിക്കാനുള്ള നിയമം. ബസിൽ സ്ത്രീകൾ കുറവാണെങ്കിൽ ഡ്രൈവർ സീറ്റിനു പിന്നിലുള്ള ഒരു വരി ഒഴികെയുള്ള സീറ്റുകളിൽ പുരുഷന്മാർക്ക് ഇരിക്കാവുന്നതാണ്.  കോടതിയുടെ തന്നെ ഉത്തരവുകളിൽ ഒന്നാണ് ദീർഘ ദൂര യാത്രയിൽ യാത്രക്കാരെ നിർത്തിക്കൊണ്ടുപോകാൻ പാടില്ല എന്നത്. പിന്നെ എങ്ങനെയാണു ടിക്കറ്റ് എടുത്ത് ബസിൽ യാത്ര ചെയ്യുന്ന യാത്രക്കാരനെ എഴുനേൽപ്പിക്കാൻ കഴിയുക? കോടതി വിധി അനുസരിക്കുകയാണെങ്കിൽ അങ്ങനെ യാത്രക്കാരനെ എഴുനേൽപ്പിക്കുന്നതും കുറ്റകരമല്ലേ? ബസ് പുറപ്പെട്ടു യാത്രക്കിടയിൽ സീറ്റ് ഒഴിവില്ലാത്ത ബസിൽ കയറുന്ന ആൾ നിന്ന് യാത്രചെയ്യാൻ സമ്മതമാണെന്ന് പറഞ്ഞാൽ മാത്രം കണ്ടക്ടർ ടിക്കറ്റ് നൽകാവൂ എന്നതാണ് നിയമം. KSRTC കൺട്രോൾ റൂം( 0471  246 37 99)തന്നെയാണ് ഈ വിവരം പുറത്തു വിട്ടത്. അല്ലാതെ യാത്രാമധ്യേ കയറുന്ന സ്ത്രീകൾക്ക് സീറ്റ് നല്കാൻ പറയാൻ ഒരു നിയമപ്രകാരവും അവകാശം ഇല്ല എന്നതാണ് സത്യം. ഇതാണ് ബസിലെ യഥാർത്ഥ സ്ത്രീ സംവരണ നിയമം.

Devika Rahul