ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍റ് ഉപയോക്താക്കള്‍ക്ക് നല്ല വാര്‍ത്ത

അണ്‍ലിമിറ്റഡ് പ്ലാനില്‍ ഒരു നിശ്ചിത ജിബി കഴിയുമ്പോള്‍ സ്പീഡ് കുറയ്ക്കുന്ന പദ്ധതിയാണ് ഫെയര്‍ യൂസേജ് പോളിസി. ഒട്ടുമിക്ക സേവനദാതാക്കളും ഇത് പ്രയോഗിക്കാറുണ്ട് എന്നാല്‍ അതിന്‍റെ പരിധി വ്യത്യസ്തമാണ്. എന്നാൽ പ്ലാനില്‍ മാറ്റം വരുത്താതെ തന്നെ…

അണ്‍ലിമിറ്റഡ് പ്ലാനില്‍ ഒരു നിശ്ചിത ജിബി കഴിയുമ്പോള്‍ സ്പീഡ് കുറയ്ക്കുന്ന പദ്ധതിയാണ് ഫെയര്‍ യൂസേജ് പോളിസി. ഒട്ടുമിക്ക സേവനദാതാക്കളും ഇത് പ്രയോഗിക്കാറുണ്ട് എന്നാല്‍ അതിന്‍റെ പരിധി വ്യത്യസ്തമാണ്. എന്നാൽ പ്ലാനില്‍ മാറ്റം വരുത്താതെ തന്നെ ഡാറ്റയുടെ ഫെയർ യൂസേജ് പോളിസി ഉയർത്തിയിരിക്കുകയാണ് ബിഎസ്എന്‍എൽ.

ഇത് പ്രകാരം മാറ്റം വരുന്ന പ്ലാനുകള്‍ ഇവയാണ്

ബിബിജി യുഎൽഡി 545 എന്ന പ്ലാനില്‍ ഇപ്പോഴുള്ള എഫ്യുപി 1ജിബിക്ക് ശേഷം 512 കെബിപിഎസ് സ്പീഡ് എന്നതാണ്, ഇത് 2 ജിബിവരെ പരിധി നൽകി.

ബിബിജി കോമ്പോ യുഎൽഡി 675 2 എംബിപിഎസ് സ്പീഡ് 2 ജിബിവരെ പരിധിയാക്കുകയും അടുത്ത 2 ജിബിവരെ 512 കെബിപിഎസ് ഡാറ്റ സ്പീഡ് നൽകുകയും ചെയ്തു.

ബിബിജി യുഎൽഡി 795- 2എംബിപിഎസ് സ്പീഡ് 10 ജിബിവരെ നൽകുന്നുണ്ട്. അടുത്ത പത്ത് ജിബിവരെ 512 കെബിപിഎസ് വേഗവും ഉറപ്പുവരുത്തും. 

ബിബിജി കോമ്പോ യുഎൽഡി 845- 10 ജിബിവരെ 2 എംബിപിഎസ് വേഗമായിരിക്കും അടുത്ത പത്ത് ജിബിവരെ 512 കെബിപിഎസായി ഉയര്‍ത്തും. 

ബിബിജി കോമ്പോ യുഎൽഡി 945- പത്ത് ജിബി വരെ 2 എംബിപിഎസ് വേഗവും അടുത്ത പത്ത് ജിബിവരെ 512 കെബിപിഎസ് വേഗവുമായിരിക്കും. 

ബിബിജി കോമ്പോ യുഎൽഡി 990- പത്ത് ജിബിവരെ 2 എംബിപിഎസ് വേഗവും അടുത്ത പത്ത് ജിബിവരെ 512 കെബിപിഎസ് വേഗവുമാണ്.

നിലവില്‍ പ്ലാനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആഗസ്റ്റ് 1 മുതല്‍ ഈ ഓഫര്‍ ലഭിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്.