Categories: Current Affairs

ബൈക്ക് ഇടിച്ചുവീണ സ്ത്രീയെ തിരിഞ്ഞുനോക്കാതെ നാട്ടുകാര്‍…..ഇത്രയ്ക്കും ക്രൂര മനോഭാവമാണോ കേരളത്തിലെ ജനങ്ങൾക്കു ,വീഡിയോ പറയും എല്ലാം

അപകടത്തില്‍പ്പെട്ട സ്ത്രീ റോഡില്‍ വീണുകിടക്കുന്നത് തിരിഞ്ഞുനോക്കാതെ നാട്ടുകാര്‍. തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശിനി ആയ മത്സ്യത്തൊഴിലാളി ഫിലോമിനയ്ക്കാണ് ബൈക്ക് ഇടിച്ചു റോഡില്‍ വീണിട്ടും ആരും തിരിഞ്ഞുനോക്കാതെ റോഡില്‍ തന്നെ കിടക്കേണ്ടി വന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇവരെ ബൈക്ക് ഇടിച്ചത്. കടയ്ക്കാവൂര്‍ ഓവര്‍ബ്രിഡ്ജിനു സമീപമായിരുന്നു അപകടം. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് അപകടദൃശ്യം പതിഞ്ഞത്.

റോഡില്‍ തെറിച്ചുവീണ് അബോധാവസ്ഥയിലായ സ്ത്രീ അതു വഴി നടന്നുപോയവരോ വാഹനങ്ങളില്‍ പോയവരോ തിരിഞ്ഞുനോക്കിയില്ല. എല്ലാവരും കാഴ്ചക്കാരായി മാത്രം മാറിനിന്നു. മനുഷ്യന്റെ മനസാക്ഷി മരവിപ്പിച്ച കാഴ്ചകളാണ് സിസിടിവി ദൃശ്യങ്ങള്‍ തെളിയിക്കുന്നത്. ഒരു സര്‍ക്കാര്‍ വാഹനവും ഈ സമയം ഇതുവഴി കടന്നുപോയെങ്കിലും അവരും കണ്ടില്ലെന്ന് നടിച്ചു. അതിനിടെ, നാട്ടുകാരിലാരോ വിളിച്ചുപറഞ്ഞതനുസരിച്ച് പൊലീസ് സംഘം എത്തി.

ഇതിനിടയില്‍ അപകടത്തില്‍പ്പെട്ട സ്ത്രീ പല തവണ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. ഏറെ നേരം കഴിഞ്ഞ് രണ്ട് യുവാക്കളാണ് ഇവരെ പിടിച്ചെഴുന്നേല്‍പ്പിച്ചതും മുറിവ് വച്ചുകെട്ടി ഒരു ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയതും.

സംഭവത്തില്‍ അപകടത്തില്‍പ്പെടുത്തിയ ബൈക്ക് ഓടിച്ചിരുന്ന ആറ്റിങ്ങല്‍ സ്വദേശി അരുണിനെ വൈകിട്ട് കസ്റ്റഡിയില്‍ എടുത്ത ശേഷം ജാമ്യത്തില്‍ വിട്ടു. മൂന്നു പേരാണ് ബൈക്കിലുണ്ടായിരുന്നത്. ഇന്നു രാവിലെ വീണ്ടും സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു. ഇവര്‍ ഇടിച്ചുവീഴ്ത്തിയിട്ടും തിരിഞ്ഞുനോക്കി ബൈക്ക് നിര്‍ത്താതെ പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.അതേസമയം, അപകടത്തിപെട്ട സ്ത്രീയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കടക്കാവൂര്‍ സി.ഐ അറിയിച്ചു. ഇന്നലെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയ അവര്‍ കടയ്ക്കാവൂര്‍ സ്‌റ്റേഷനില്‍ എത്തി മൊഴി നല്‍കിയെന്നും സി.ഐ അറിയിച്ചു.

Devika Rahul