Categories: Current Affairs

ഭാര്യയുമായി ചേർന്ന് ജോയിൻ്റ് അക്കൗണ്ട് തുടങ്ങും മുൻപ് എല്ലാ ഭർത്താക്കന്മാരും ഈ യുവാവിന്റെ അനുഭവം ഒന്ന് വായിക്കൂ..

ഇണങ്ങി ഇരുന്നപ്പപ്പോൾ ഭാര്യയുമായി ചേർന്ന് ജോയിന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങി. പിണങ്ങി പോയപ്പോൾ കിട്ടിയത് വമ്പൻ പണി. എന്താണെന്നു അറിയണ്ടേ? 

എട്ടുവര്ഷങ്ങള്ക്ക് മുൻപ് വിവാഹിതരായിരുന്നവർ ആയിരുന്നു അമിത് ഭഗവാന്‍ ബാലിയും ഭാര്യ വിജയലക്ഷ്മിയും. സ്വകാര്യ ബാങ്കിലെ ഉയർന്ന പദവിയാണ് അമിത്തിനു. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് അസിസ്റ്റന്റ് മാനേജറാണ് വിജയലക്ഷ്മി. ഐഒബിയില്‍ തന്നെയാണ് ദമ്പതികള്‍ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചത്. ഇതില്‍ ലോക്കര്‍ സൗകര്യവും ഉപയോഗിച്ചിരുന്നു. ഇതിന് ശേഷം ബന്ധം മോശമായതോടെ 2017 ൽ ഇരുവരും പിരിഞ്ഞു. ഇതോടെ ബാങ്കിലെ തന്റെ പദവി ദുർവിനിയോഗം ചെയ്തു വിജയലക്ഷ്മി അക്കൗണ്ടിൽ ഉണ്ടായിരുന്ന 45 ലക്ഷം രൂപയുടെ സ്വത്തുക്കൾ സ്വന്തമാക്കുകയായിരുന്നു.

വിജയലക്ഷ്മിയുടെ ആഭരങ്ങൾ കൂടാതെ അമിത് ഭഗവാന്റെ മാതാവിന്റെ ആഭരങ്ങളും ഇതേ ലോക്കറിൽ തന്നെ ആയിരുന്നു സൂക്ഷിച്ചിരുന്നത്. അതും വിജയലക്ഷ്മി സ്വന്തമാക്കി. ഇപ്പോൾ ഇദ്ദേഹത്തിന്റെ ഇതുവരെയുള്ള സമ്പാദ്യം മുഴുവൻ നഷ്ടമായി. ഇനി ആദ്യം മുതൽ സമ്പാദിച്ചു തുടങ്ങണം പാവം ഈ മനുഷ്യൻ. വിജയല്ക്ഷമിക്കു എതിരെ പോലീസിൽ പരാതി പെട്ടിട്ടുണ്ട് അമിത്.

Devika Rahul