Categories: Current Affairs

ഭാര്യ പ്രസവത്തിനു പോയപ്പോൾ മറ്റൊരു യുവതിയെ കൂടെ താമസിപ്പിച്ചു ഗർഭിണിയാക്കി. ഒടുവിൽ യുവാവിനു കിട്ടിയ പണി

ഭാര്യ പ്രസവത്തിനു പോയ തക്കം നോക്കി മറ്റൊരു യുവതിയെ കൂടെ താമസിപ്പിച്ചു ഗര്ഭിണിയാക്കിയതിൽ യുവതി നൽകിയ പരാതിയിൻമേൽ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ഉണ്ണി കൃഷ്ണൻ എന്ന യുവാവിനെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. 

ഉണ്ണികൃഷ്ണന്റെ സുഹൃത്ത്  വഴിയാണ് സോഷ്യൽ മീഡിയയിലൂടെ യുവതിയുമായി അടുപ്പത്തിലാകുന്നത്‌. താൻ വിവാഹിതനാണെന്നും അച്ഛനാകാൻ പോകുന്ന കാര്യം മറച്ചുവെച്ചുമാണ് ഉണ്ണികൃഷ്ണൻ യുവതിയോട് വിവാഹാഭ്യർത്ഥന നടത്തിയത്. ഇതൊന്നുമറിയാതെ യുവതി ഉണ്ണികൃഷ്ണന് സമ്മതം അറിയിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ പ്രസവത്തിനായി വീട്ടിൽ പോയ സമയം ഉണ്ണികൃഷ്ണൻ യുവതിയുമായി ഒരുമിച്ചു താമസിക്കാനും തുടങ്ങി. എന്നാൽ പ്രസവശേഷം ഭാര്യം തിരികെ വരാൻ സമയമായപ്പോൾ ഇയാൾ തന്ത്രപൂർവം യുവതിയെ ഒഴുവാക്കാൻ ശ്രമിക്കുകയും തന്റെ സുഹൃത്തിനൊപ്പം പറഞ്ഞുവിടാൻ മുതിരുകയും ചെയ്തു.

എന്നാൽ ഗർഭിണിയായ യുവതി തിരികെ പോകാൻ വിസമ്മതിക്കുകയായിരുന്നു. പിന്നീടാണ് ഉണ്ണികൃഷ്ണൻ വിവാഹിതൻ ആണെന്നും അച്ഛനാണെന്നുമുള്ള സത്യം യുവതി മനസിലാക്കുന്നത്. തുടർന്ന് യുവതി പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഉണ്ണികൃഷ്ണനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Devika Rahul