മണ്ടൻമാരായ യുവതലമുറേ ഒരു നിമിഷം ഈ കുറിപ്പും ഒന്ന് വായിക്കൂ..

മണ്ടൻമാരായ യുവതലമുറേ ഒരു നിമിഷം കുറെ ദിവസങ്ങളായി പാർട്ടി ഓഫീസ് ആക്രമിക്കുന്നു തല്ലുന്നു ഏറിയിയുന്നു കണ്ഠം വഴി ഓടിക്കുന്നു… എല്ലാം ഇരുപത്തിയഞ്ചിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള ഇളം തലമുറ രാജ്യത്തിനുവേണ്ടി യൂദ്ധം ചെയ്ത പോലെയാണ്…

മണ്ടൻമാരായ യുവതലമുറേ ഒരു നിമിഷം കുറെ ദിവസങ്ങളായി പാർട്ടി ഓഫീസ് ആക്രമിക്കുന്നു തല്ലുന്നു ഏറിയിയുന്നു കണ്ഠം വഴി ഓടിക്കുന്നു… എല്ലാം ഇരുപത്തിയഞ്ചിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള ഇളം തലമുറ

രാജ്യത്തിനുവേണ്ടി യൂദ്ധം ചെയ്ത പോലെയാണ് ചിലരുടെ ഫേസ് ബുക്ക്
പോസ്റ്റുകൾ ഒരു നിമിഷം ഈ ഫോട്ടോയും ഈ കുറിപ്പും ഒന്ന് വായിക്കൂ..നീ പിടഞ്ഞു മരിച്ചത്ആർക്ക് വേണ്ടി ?
മരിച്ചവരോട് പറഞ്ഞിട്ട്കാര്യമില്ല ഇനി മരിക്കാൻ പോകുന്നവരേ ഇതാ ഒരു നിമിഷംനിരവധി രാഷ്ട്രീയ കൊലപാതകങ്ങൾക്ക് സാക്ഷ്യം വഹിച്ച നാടാ നമ്മുടെ കേരളം ‘രാഷ്ട്രീയം എന്നത് രാഷ്ട്ര നന്മക്കുള്ളതാ .പക്ഷേ അതൊരു പഴഞ്ചൊല്ലായി മാറിയിരിക്കുന്നു

സുഹ്ർത്തേ .നീ ഏത് പതാകക്ക് വേണ്ടി പിടഞ്ഞു മരിച്ചാലും നഷ്ടം നിനക്ക് മാത്രം
പാർട്ടി പതാകയിൽ പൊതിഞ്ഞനിന്റെ ഡെഡ് ബോഡി ഒരു പൊതു ദർശനത്തിന് വെക്കും.ആയിരങ്ങൾ നിന്നെ ചുറ്റി കറങ്ങിപടിയിറങ്ങും.നിന്റെ നേതാക്കന്മാർ ഒരു നിമിഷം നിന്റെ ബോഡിക്ക് മുന്നിൽ തല കുനിക്കും
നൂറ് കണക്കിനാളുകൾ വിലാപ യാത്രയായി ചിതയിലേക്കോ പള്ളി മൈതാനിയിലേക്കോ സെമിത്തേരിയിലേക്കോ കൊണ്ട് പോയി നിനക്ക് അവസാന യാത്ര നൽകും

പിന്നെ ഒരനുശോചന യോഗം.ആ യോഗത്തിൽ നേതാക്കന്മാർ നിനക്ക് മുമ്പ് കൊല്ലപ്പെട്ടവന് വേണ്ടി എഴുതി തയാറാക്കിയ അതേ വരികൾ ഉച്ചഭാഷിണിയിലുടെ വിളമ്പും.നിനക്ക് വേണ്ടി ഒരു ഹർത്താലും പ്രതിഷേധ പ്രകടനവും അതിലുയരുന്ന വെല്ലുവിളികളും
നടക്കും സോഷ്യൽ മീഡിയയിൽ പാർട്ടി പതാകയിൽ നിന്നെ കിടത്തിയ ചലനമറ്റ ഫോട്ടോ പോസ്റ്റ് മുതലാളിമാർ അപ് ലോഡ് ചെയ്യും. അവർക്കും കിട്ടും കുറേ ലൈകും കമന്റും ..നീ പാർട്ടിക്ക് ഒരു രക്ത സാക്ഷി . അവർക്ക് വേണ്ടതും അതു തന്നെ .ദിവസം 3 കഴിയുമ്പോൾ നീയും മൈതാനി കാട്ടിലെ ഒരു മീസാൻ കല്ല് മാത്രം …

നിന്റെ നേതാവും നിന്റെ ഉടലിൽ കഠാര കയറ്റിയ എതിർ പാർട്ടീടെ നേതാവും ഒരേ വേധിയിൽ .. കെട്ടിപ്പിടിച്ചും മുത്തം കൊടുത്തും പൊട്ടിച്ചിരിച്ചും ജന നായകന്മാരായി ഇരിക്കുന്ന മനോഹരമായ കാഴ്ച …ഇവിടെ നീയോ നിന്റെ ഓർമയോ ഇല്ല മോനെ ചിന്ത ഇവിടെ ഉദിക്കട്ടെ ആർക്ക് വേണ്ടി ? എന്തിന് വേണ്ടി ? നിന്റെ ഉപ്പ, നിന്റെ ഉമ്മ അച്ചൻ, അമ്മ, നിന്റെ മക്കൾ ഇവർക്ക് മാത്രമാ നീ നഷ്ടമാകുന്നത് നിനക്ക് പകരമായ് നിന്റെ പാർട്ടികാർ എന്ത് കൊടുക്കും നിന്റെ നാമം ആലേഖനം ചെയ്ത ഒരു സ്മാരകമോ ?
പാർട്ടി സമ്മേളന നഗരിയിൽ കെട്ടി വെക്കുന്ന ഒരു ബാന റോ .????
ഒരു കാര്യം കൂടി ആഴത്തിൽ ചിന്തിച്ചോളൂ .. നിന്റെ ഭാര്യ ചിലപ്പോ രണ്ടോ മൂന്നോ വർഷം പിന്നിടുമ്പോ വേറെ ഒരുത്തന്റെ ഭാര്യ ആയേക്കാം… അവളും നിന്നെ മറക്കും പക്ഷേ

നിന്നെ നൊന്തു പ്രസവിച്ച മാതാവ് നിന്റെ ബീജത്തിൽ പിറന്നു വീണ മക്കൾ അവരുടെ ആയുഷ്കാലം മുഴുവൻ നിന്നെ ഓർത്ത് കണ്ണീർ തുള്ളികൾ, ചുടു രക്തങ്ങളായി ഈ മണ്ണിൽ ഉറ്റി ഉറ്റി വീണു കൊണ്ടേയിരിക്കും ……
ഈ നേതാക്കൻ മാരുടെ മക്കൾ അനാദരാകുയൊ ഭാര്യമാർ വിതവകളാകുകയൊ മക്കൾ രക്തഷാക്ശികളായി മാറുകയൊ ചെയ്തിട്ടുണ്ടോ നിങ്ങളുടെ അറിവിൽ എന്നാൽ ചിന്തിക്കു എന്നിട്ടു തീരുമാനിക്കു വേണ്ട മോനെ, വേണ്ട…നേതാക്കന്മാർക്ക് വേണ്ടി നീ ജീവൻ ബലിയർപ്പിക്കരുത്കത്തി കൊണ്ടും കഠാര കൊണ്ടും കൊടുവാൾ കൊണ്ടുമുള്ള രാഷ്ട്രീയത്തോട് ഗുഡ് ബൈ പറഞ്ഞേക്കൂ ഇന്നുമുതൽ ഒരു ഉറച്ചതീരുമാനം എടുക്കു സുഹൃത്തേ.