മനുഷ്യന്റെ വിരലടയാളം കൈപത്തിയാണ് എങ്കിൽ നായകുട്ടിയുടെ വിരലടയാളം എന്താണെന്നു അറിയാമോ?

രണ്ടു മനുഷ്യർക്ക് ഒരേ വിരലടയാളം ഇല്ലെന്നു നമുക് അറിയാം , അതുകൊണ്ടുതന്നെ അവരുടെ വിരലടയാളം നോക്കി നമുക്ക് ആളെ തിരിച്ചറിയാൻ പറ്റും .എന്നാൽ ഒരു നായക്കുട്ടിയെ കാണാതെപോയാൽ എങ്ങനെ കണ്ടുപിടിക്കും ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

രണ്ട് മനുഷ്യര്‍ക്ക് ഒരേ കൈവിരലടയാളം ഇല്ലെന്ന് പറയുന്നതില്‍ നായ്‍ക്കളുടെ കാര്യമെടുത്താല്‍ അവരുടെ വിരലടയാളം മൂക്കാണ്. നായകളെ തിരിച്ചറിയാനുള്ള ഏറ്റവും എളുപ്പവഴിയാണിത്.

ഒരു നായ്‍ക്കുള്ള മൂക്കിലെ പ്രിന്‍റുകള്‍ മറ്റൊരു പട്ടിക്ക് അതുപോലെ ഉണ്ടാകില്ല. അതായത് മുഴുവന്‍ നായകളുടെയും മൂക്കിലെ അടയാളങ്ങള്‍ വ്യത്യസ്‍തമായിരിക്കും.വിരലടയാളം പോലെ തോന്നിക്കുന്ന ഒരുപാട് വരകളും കുറികളും നിങ്ങള്‍ക്ക് നായ്‍ക്കളുടെ മൂക്കില്‍ കാണാം.

പല രാജ്യങ്ങളിലും നായക്കുട്ടിയെ തിരിച്ചറിയൽ ഈ മാർഗം ഉപയോഗിക്കാറുണ്ട്.ഉദാഹരണത്തിന് കാനഡയില്‍ 1938 മുതല്‍ ഈ രീതി നിലവിലുണ്ട്.

Devika Rahul